കൗതുകങ്ങൾ

കാൽനടയാത്രയിൽ ഗിന്നസ് റെക്കോർഡ് കരസ്ഥമാക്കി ഹ്യൂമനോയിഡ് റോബോട്ട്

മൂന്ന് ദിവസം കൊണ്ട് ഒരു മനുഷ്യന് എത്ര ദൂരം കാൽനടയായി സഞ്ചരിക്കാൻ കഴിയും? ചൈനയിലെ ഹ്യുമനോയ്ഡ് റോബോട്ട് കാൽനടയാത്രയിൽ ഗിന്നസ് റെക്കോർഡിൽ ഇടം നേടിയിരിക്കുകയാണ്. മൂന്ന് ദിവസം കൊണ്ട് കാൽനടയായി സഞ്ചരിച്ചത് 66മൈൽ ആണ്. അതായത് ഏകദേശം 100 കിലോമീറ്റർ. ഹ്യുമനോയ്ഡ് റോബോർട്ടുകൾ ഇതുവരെ സഞ്ചരിച്ചതിൽ വെച്ച് ഏറ്റവും ഉയർന്ന ദൂരമാണിത്. എജിബോട്ട് എ2 എന്ന റോബോട്ടാണ് റെക്കോർഡ് നേട്ടം കൈവരിച്ചത്.

ഗിന്നസ് വേൾഡ് റെക്കോർഡ് അനുസരിച്ച് 169 സെന്റീമീറ്റർ നീളമുള്ള എജിബോട്ട് എ2 നവംബർ 10ന് വൈകുന്നേരം കിഴക്കൻ ചൈനീസ് നഗരമായ സുഷൗവിൽ നിന്ന് തന്‍റെ യാത്ര ആരംഭിക്കുകയും ഹൈവേകളും നഗരവീഥികളും കടന്ന് നവംബർ 13ന് ഷാങ്ഹായിലെ ചരിത്രപ്രസിദ്ധമായ വാട്ടർഫ്രണ്ട് ബണ്ട് പ്രദേശത്ത് എത്തുകയും ചെയ്തു.

യാത്രയിൽ ട്രാഫിക് നിയമങ്ങൾ റോബോട്ട് കൃത്യമായി പാലിച്ചുവെന്നും കമ്പനി വ്യക്തമാക്കി. എജിബോട്ട് എ2 റോബോട്ടിന്‍റെ നടത്തത്തിന്‍റെ വിഡിയോ കമ്പനി പുറത്തുവിട്ടിട്ടുണ്ട്. വെള്ളിയും കറുപ്പും നിറത്തിലുള്ള എ2, സൈക്കിൾ യാത്രക്കാരെയും സ്കൂട്ടറുകളെയും മറികടന്ന് റോഡിലൂടെ സഞ്ചരിക്കുന്നതും വേഗത കൂട്ടി ഷാങ്ഹായ് സ്കൈലൈനിന് മുന്നിലുള്ള ബണ്ടിലൂടെ മാർച്ച് ചെയ്യുന്നതും വിഡിയോയിൽ കാണാം.

ഉപഭോക്തൃ സേവന രംഗത്തെ ജോലികള്‍ക്കായാണ് എ2 രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ചാറ്റ് ചെയ്യാനും വായിക്കാനുള്ള കഴിവ് ഇതിനുണ്ടെന്നും എജിബോട്ട് പറയുന്നു.

Related Articles

ആനുകാലികംകൗതുകങ്ങൾ

കൽഹാരിയിൽ കേരളത്തിന്റെ കലാപാരമ്പര്യത്തിന് ചരിത്രനേട്ടം; രണ്ട് ഗിന്നസ്സ് റെക്കോർഡുകൾ ഒരേവേദിയിൽ

ചെണ്ടമേളത്തിലും മോഹിനിയാട്ടത്തിലും ലോക റെക്കോർഡ്; ഫൊക്കാന കൺവൻഷൻ ചരിത്രത്തിൽ ഇടം നേടി. പെൻസിൽവേനിയ: ഒരു വേദിയിൽ,...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...

അന്താരാഷ്ട്ര വാർത്തകൗതുകങ്ങൾ

2026ലെ ബാബ വാംഗയുടെ രണ്ട് പ്രവചനങ്ങൾ നടന്നു; വരാനിരിക്കുന്നത് ഭയാനകമായ മൂന്നെണ്ണം, തെളിവ് നിരത്തി അനുയായികൾ

2026 പകുതിയായപ്പോൾ അന്തരിച്ച ബൾഗേറിയൻ ജ്യോതിഷി ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും ചർച്ചയാകുന്നു. വാംഗയുടെ ഇക്കൊല്ലത്തെ...