കായികംകേരള വാർത്ത

ശ്രീലങ്കയ്ക്കെതിരായ ടി20 പരമ്പര; തിരുവനന്തപുരത്ത് മൂന്ന് മത്സരങ്ങൾ, ഡിസംബർ 26, 28, 30 തീയതികളിൽ

തിരുവനന്തപുരം: അടുത്തമാസം നടക്കുന്ന ഇന്ത്യ-ശ്രീലങ്ക വനിതാ ടി20 പരമ്പരയിലെ മൂന്ന് മത്സരങ്ങള്‍ തിരുവനന്തപുരം കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബ്ബിൽ നടക്കും. ഡിസംബര്‍ 26, 28, 30 തീയതികളിലാണ് തിരുവനന്തപുരത്തെ മത്സരങ്ങള്‍.

അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയ്ക്കാണ് ശ്രീലങ്കന്‍ വനിതകള്‍ ഇന്ത്യയിലെത്തുക. ഇതില്‍ അവസാനത്തെ മൂന്നു മത്സരങ്ങള്‍ക്കും തിരുവനന്തപുരം വേദിയാവും. ആദ്യ രണ്ട് മത്സരങ്ങള്‍ ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്തെ എസിഎ-വിഡിഎ ക്രിക്കറ്റ് സ്റ്റേഡിയത്തിലും നടക്കും. ഡിസംബര്‍ 21, 23 തീയതികളിലായിരിക്കും ഈ മത്സരങ്ങള്‍.

താരങ്ങളോട് ഡിസംബര്‍ 17-നകം വിശാഖപട്ടണത്ത് എത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നാണ് വിവരം. ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ നടന്ന വനിതാ ഏകദിന ലോകകപ്പിലെ ഇന്ത്യയുടെ രണ്ട് മത്സരങ്ങള്‍ വിശാഖപട്ടണത്താണ് നടന്നത്. ഏകദിന ലോകകപ്പ് കിരീടനേട്ടത്തിനു ശേഷമുള്ള ഇന്ത്യയുടെ ആദ്യ ടൂര്‍ണമെന്റാണിത്.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...