അമേരിക്കൻ വാർത്ത

മിസ്സിസാഗയിൽ ബസേലിയോസ് ജോസഫ് ബാവയുമായി മീറ്റ് ആന്‍ഡ് ഗ്രീറ്റ്

മിസ്സിസാഗ: കാനഡയിൽ പ്രഥമ സന്ദർശനം നടത്തുന്ന മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ   ബസേലിയോസ് ജോസഫ് ബാവയുമായുള്ള Meet and Greet പരിപാടി മിസ്സിസാഗയിൽ നടന്നു. മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ നോർത്ത് അമേരിക്കൻ അതിഭദ്രസനത്തിന്റെ കീഴിലുള്ള കാനഡ റീജിയണിന്റെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി. ശ്രേഷ്ഠ ബാവായെ നേരിൽ കണ്ടു അനുമോദിക്കുവാനും വിശേഷങ്ങൾ പങ്കുവയ്ക്കുവാനുമായി കാനഡയുടെ വിവിധ സാമൂഹ്യ-രാഷ്ട്രീയ മേഖലയിലെ പ്രമുഖരുമെത്തി. പത്ര മാധ്യമ പ്രതിനിധികളും, പുരോഹിതരും കാനഡയിലെ വിവിധ ദൈവാലയങ്ങളിലെ ഭരണസമിതി അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു. ബിജു ജോർജ്, ടോമി കൊക്കാട്, ബേബി തരിയത്ത് എന്നിവരെ കാനഡ റീജിയണിനു വേണ്ടി ശ്രേഷ്‌ഠ ബാവ പൊന്നട അണിയിച്ച് ആദരിക്കുകയും ചെയ്തു.

കാനഡയിലെ വിവിധ സാമൂഹിക വിഷയങ്ങളെ ആസ്പദമാക്കിയുള്ള ചർച്ചകളും അതിനോടനുബന്ധമായി ശ്രേഷ്ഠ ബാവായുടെ കാഴ്ചപ്പാടുകളും യോഗത്തിൽ പങ്കുവയ്ക്കപ്പെട്ടു. കാനഡയിൽ പഠനത്തിനായി വരുന്ന യുവതീ-യുവാക്കളുടെ സാമൂഹിക ഉന്നമനത്തിനായി വിവിധ പദ്ധതികൾ രൂപവൽക്കരിക്കണമെന്നും ശ്രേഷ്ഠ ബാവ അഭിപ്രായപ്പെട്ടു. നോർത്ത് അമേരിക്കൻ അതിഭദ്രാസനാധിപൻ അഭിവന്ദ്യ യെൽദൊ മാർ തീത്തോസ് തിരുമേനിയുടെ അധ്യക്ഷതയിൽ ചേർന്ന പരിപാടിയിൽ സഭയുടെ കാനഡ മീഡിയ സെൽ കോർഡിനേറ്റർ വിജോ തുടിയൻ മോഡറേറ്ററായി. സഭയുടെ കാനഡ റീജിയൺ അഡ്മിനിസ്ട്രേറ്റർ Reverend Fr. എബി മാത്യു, കാനഡ റീജിയൻ Treasurer ജെനു മഠത്തിൽ എന്നിവർ പരിപാടികൾക്ക് ആവശ്യമായ നേതൃത്വം നൽകി. തുടർന്ന് ക്ഷണം സ്വീകരിച്ചെത്തിയ ഏവർക്കുമായി സ്‌നേഹവിരുന്നും നടന്നു.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...