കായികം

ഫിഫ അംഗീകാരം ലഭിച്ചു, ഇനി ഇന്ത്യൻ ടീമിനായി റയാൻ വില്യംസിന് കളിക്കാം

ന്യൂഡല്‍ഹി: ഇന്ത്യന്‍ പൗരത്വം നേടിയ ഓസ്‌ട്രേലിയന്‍ താരം റയാന്‍ വില്ല്യംസിന് ഇനി നീലക്കുപ്പായത്തില്‍ കളിക്കാം. ഓസ്‌ട്രേലിയന്‍ ഫെഡറേഷന്‍ നല്‍കിയ വിടുതല്‍ സര്‍ട്ടിഫിക്കറ്റ് ഫിഫ അംഗീകരിച്ചു. അതോടെ ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമിനായി ഇനിയുള്ള മത്സരങ്ങളില്‍ റയാന് ബൂട്ടണിയാം.

വ്യാഴാഴ്ച രാജ്യാന്തര ഫുട്‌ബോള്‍ ഫെഡറേഷന്‍ ഇക്കാര്യം സ്ഥിരീകരിച്ചു. ഇന്ത്യന്‍ ടീമിനെ പ്രതിനിധീകരിച്ച് താരത്തിന് കളിക്കാമെന്ന് എഐഎഫ്എഫ് അറിയിച്ചു. 32-കാരനായ താരം നേരത്തേ ഐഎസ്എല്ലില്‍ ബെംഗളൂരു എഫ്‌സിക്കായി കളിച്ചിട്ടുണ്ട്. അടുത്തിടെ ഓസ്‌ട്രേലിയന്‍ പൗരത്വം ഉപേക്ഷിച്ച് ഇന്ത്യന്‍ പൗരത്വം സ്വീകരിക്കുകയായിരുന്നു.

അതേസമയം കഴിഞ്ഞമത്സരത്തിൽ റയാൻ വില്യംസിന് കളിക്കാൻ സാധിച്ചിരുന്നില്ല. ഏഷ്യാകപ്പ് യോഗ്യതാ റൗണ്ടില്‍ ബംഗ്ലാദേശിനെതിരേയാണ് താരം പുറത്തിരുന്നത്. ഓസ്‌ട്രേലിയൻ ഫെഡറേഷൻ നൽകിയ വിടുതൽ സർട്ടിഫിക്കറ്റ് ഫിഫയും ഏഷ്യൻ ഫുട്‌ബോൾ കോൺഫെഡറേഷനും അംഗീകരിച്ചാൽ മാത്രമേ റയാന് ഇന്ത്യക്കായി അരങ്ങേറാൻ സാധിക്കുമായിരുന്നുള്ളൂ. ഫിഫ അംഗീകാരം ലഭിക്കാത്തതാണ് തിരിച്ചടിയായത്. മത്സരത്തിൽ ഇന്ത്യ തോൽക്കുകയും ചെയ്തു. ഭൂട്ടാനെതിരായ പരിശീലനമത്സരത്തിൽ റയാൻ കളിക്കുകയും ഇരട്ടഗോൾ നേടുകയും ചെയ്തിരുന്നു.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അന്താരാഷ്ട്ര വാർത്തകായികംപ്രധാന വാർത്ത

ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടെസ്റ്റ് ടീമിൽ സർഫറാസ് ഖാൻ ഇടംനേടി

ന്യൂഡൽഹി: പരിക്കേറ്റ സായ് സുദർശന് പകരം മുംബൈ താരം സർഫറാസ് ഖാനെ ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് ക്രിക്കറ്റ്...

അമേരിക്കൻ വാർത്തകായികം

ഐസിഇസിഎച്ച് ബാഡ്മിന്റൺ ടൂർണമെന്റ് സമാപിച്ചു; ജോർജ് മാത്യുവും ജോജി ജോർജും മെൻസ് ഓപ്പൺ ജേതാക്കൾ

ഹൂസ്റ്റൺ: ഇന്ത്യൻ ക്രിസ്ത്യൻ എക്യുമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റൺ (ICECH) സംഘടിപ്പിച്ച ആറാമത് ബാഡ്മിന്റൺ ടൂർണമെന്റ്...