ചരമം

കുഞ്ഞമ്മ ജോർജ് ഷിക്കാഗോയിൽ അന്തരിച്ചു

ഷിക്കാഗോ: കുഞ്ഞമ്മ ജോർജ് (86) ഷിക്കാഗോയിൽ അന്തരിച്ചു. പരേതനായ പാസ്റ്റർ എം.എസ്. ജോർജിന്റെ ഭാര്യയാണ്. പൊയ്കയിൽ പരേതരായ ചെറിയാൻ ജോസഫിന്റെയും അന്നമ്മ ജോസഫിന്റെയും മകളാണ്. കേരളത്തിലെ വിവിധ സ്കൂളുകളിൽ അധ്യാപികയായിരുന്ന പരേത 1977ലാണ് ഷിക്കാഗോയിൽ കുടുംബമായി എത്തിയത്. ഷിക്കാഗോ ഹോസ്പിറ്റലിൽ കാർഡിയോളജി വിഭാഗത്തിൽ ടെക്‌നീഷ്യനായി സേവനം അനുഷ്ഠിച്ചിട്ടുള്ള പരേത ഇന്റർനാഷനൽ പെന്തക്കോസ്തൽ അസംബ്ലി സഭാംഗമാണ്.

വിൽസൺ ജോർജ്, സക്കറിയ ജോർജ്, ഐ.പി.സി. മുൻ ജനറൽ കൗൺസിൽ അംഗം ലൂയി ഷിക്കാഗോ, ഗാനരചയിതാവായ ഷേർളി ഫിലിപ്പ് ഷിക്കാഗോ, വില്യം ജോർജ്, സാം ജോർജ് എന്നിവർ മക്കളും സൂസൻ ജോർജ്, ഷൈനി ജോർജ്, മാത്യു ഫിലിപ്പ്, ലൗലി ജോർജ്, ശ്വേതാ ജോർജ് എന്നിവർ മരുമക്കളുമാണ്.

മെമ്മോറിയൽ സർവീസ് ഡിസംബർ 5ന് വൈകിട്ട് നാലുമണി മുതൽ മൗണ്ട് പ്രോസ്പെക്ടിലുള്ള സയോൺ ക്രിസ്ത്യൻ ചർച്ചിൽ വച്ച് നടക്കും. ശവസംസ്കാര ശുശ്രൂഷകൾ ഡിസംബർ 6ന് രാവിലെ 9.30ന് സയോൺ ക്രിസ്ത്യൻ ചർച്ചിൽ ആരംഭിച്ച് ഉച്ചയോടെ ഡെസ്പ്ലെയിൻസിലുള്ള റിഡ്ജ് വുഡ് സെമിത്തേരിയിൽ സംസ്കാരം നടത്തും.

Report: കുര്യൻ ഫിലിപ്പ്

Related Articles

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...

കേരള വാർത്തചരമം

സ്ഥലംമാറ്റത്തിന് പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ/കോഴിക്കോട് : ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആർ. ദീപലേഖ (52) പഞ്ചായത്ത് ആരോഗ്യ...

ചരമം

ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ അന്തരിച്ചു

ന്യൂയോര്‍ക്ക് : ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ (81) അന്തരിച്ചു. ഭാര്യ അങ്കമാലി, മേയ്ക്കാട്...

ചരമം

ഇവാഞ്ചലിക്കൽ സഭയിലെ മുതിർന്ന വൈദീകൻ റെവ.എം.വി. എബ്രഹാം അന്തരിച്ചു

ഫിലാഡൽഫിയ: ഫിലാഡൽഫിയയിലെ ആദ്യകാല വൈദികനും, ഇവാഞ്ചെലിക്കൽ സഭയിലെ മുതിർന്ന വൈദീകനുമായ തുരുത്തിക്കാട്, മധുരംപൊയ്ക്കൽ    റെവ....