കൗതുകങ്ങൾ

141–ാം വയസ്സിൽ ‘ഗ്രാമ’യ്ക്ക് ദയാവധം; ‘മൃഗശാലയുടെ രാജ്ഞി’ ഇനി ഓർമ

സാൻ ഡീഗോ: സാൻ ഡീഗോ മൃഗശാലയിലെത്തുന്നവരെ സ്വീകരിക്കാൻ ഇനി ‘ഗ്രാമ’ ഇല്ല. ഒരു നൂറ്റാണ്ടിലധികം മൃഗശാലയിലെത്തുന്നവരെ സന്തോഷിപ്പിച്ച ‘ഗ്രാമ’ ഇനിയില്ലെന്ന വിവരം ഈ മാസം 20നാണ് മൃഗശാല അധികൃതർ സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്. ഏകദേശം 141 വയസ്സുണ്ടായിരുന്നു ഗ്രാമയ്ക്ക്. പ്രായധിക്യം മൂലം അസ്ഥിരോഗം അലട്ടിയിരുന്നു. രോഗം ഗുരുതരമായതിനെത്തുടർന്ന് അധികൃതർ ഗ്രാമയ്ക്ക് ദയാവധം നൽകുകയായിരുന്നു എന്നാണ് റിപ്പോർട്ട്.

1928 – 1931 കാലഘട്ടത്തിൽ ഗലാപ്പഗോസ് ദ്വീപുകളിൽ നിന്ന് ബ്രോങ്ക്സ് മൃഗശാലയിൽ എത്തിച്ച ആമകളുടെ ആദ്യ ഗ്രൂപ്പിൽ ഉൾപ്പെട്ടതാണ് ഗ്രാമ. ‘മൃഗശാലയുടെ രാജ്ഞി’ എന്നറിയപ്പെട്ടിരുന്ന ഗ്രാമയെ കാണാൻ വേണ്ടി മാത്രം ഒട്ടറെപ്പേർ മൃഗശാലയിൽ എത്തിയിരുന്നു. 

ഗലാപ്പഗോസ് ആമകൾക്ക് ശരാശരി 100 വർഷത്തിലേറെ ആയുസ്സുണ്ട്. 550 പൗണ്ടിലധികം ഭാരം വയ്ക്കുന്ന ഇവ വംശനാശഭീഷണിയിലാണ്. ഓസ്‌ട്രേലിയൻ മൃഗശാലയിൽ 175 വയസ്സുവരെ ജീവിച്ചിരുന്ന ‘ഹാരിയറ്റ്’ എന്ന ഗലാപ്പഗോസ് ആമയാണ് ഏറ്റവും കൂടുതൽ കാലം ജീവിച്ചതെന്ന് പറയപ്പെടുന്നു.

Related Articles

ആനുകാലികംകൗതുകങ്ങൾ

കൽഹാരിയിൽ കേരളത്തിന്റെ കലാപാരമ്പര്യത്തിന് ചരിത്രനേട്ടം; രണ്ട് ഗിന്നസ്സ് റെക്കോർഡുകൾ ഒരേവേദിയിൽ

ചെണ്ടമേളത്തിലും മോഹിനിയാട്ടത്തിലും ലോക റെക്കോർഡ്; ഫൊക്കാന കൺവൻഷൻ ചരിത്രത്തിൽ ഇടം നേടി. പെൻസിൽവേനിയ: ഒരു വേദിയിൽ,...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...

അന്താരാഷ്ട്ര വാർത്തകൗതുകങ്ങൾ

2026ലെ ബാബ വാംഗയുടെ രണ്ട് പ്രവചനങ്ങൾ നടന്നു; വരാനിരിക്കുന്നത് ഭയാനകമായ മൂന്നെണ്ണം, തെളിവ് നിരത്തി അനുയായികൾ

2026 പകുതിയായപ്പോൾ അന്തരിച്ച ബൾഗേറിയൻ ജ്യോതിഷി ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും ചർച്ചയാകുന്നു. വാംഗയുടെ ഇക്കൊല്ലത്തെ...