അമേരിക്കൻ വാർത്ത

ഹെവൻലി ട്രമ്പറ്റ് 2025 – നവംബർ 29ന് ഫിലഡൽഫിയയിൽ – ഒരുക്കങ്ങൾ പൂർത്തിയായി

ഫിലഡൽഫിയ : മാർത്തോമാ സഭയുടെ നോർത്ത് അമേരിക്കൻ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ സൗത്ത് ഈസ്റ്റ് റീജനൽ ആക്ടിവിറ്റി കമ്മിറ്റിയും സഭയുടെ സംഗീത വിഭാഗമായ ഡി എസ് എം സി യും സംയുക്തമായി 2025 നവംബർ മാസം 29 ആം തീയതി ശനിയാഴ്ച 4:00 മുതൽ 7 30 വരെ പെൻസിൽവേനിയയിലെ മെല്‍റോസ് പാർക്കിൽ സ്ഥിതി ചെയ്യുന്ന OLD GRATZ കോളേജ് ഓഡിറ്റോറിയത്തിൽ ( 7605 old York Rd., Melrose Park, PA-19027) വച്ച് നടത്തപ്പെടുന്ന ഹെവൻലി ട്രമ്പറ്റിന്റെ 2025 ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു.

ഹെവൻലി ട്രമ്പറ്റ് 2025 നോർത്ത് അമേരിക്കൻ ഭദ്രാസനത്തിന്റെ റിജിനൽ തലത്തിലുള്ള രണ്ടാമത്തെ ക്രിസ്സ്മസ് സംഗീത സായാഹ്നം ആണ്. ഭദ്രാസന അധ്യക്ഷൻ Rt. Rev. Dr. എബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പാ തിരുമേനിയുടെ മഹത്തായ ആശയമാണ് ഹെവൻലി ട്രമ്പറ്റ്.


ആർച്ച് ഡയോസിസ് ഓഫ് ഫിലഡൽഫിയ ഓക്സിലറി ബിഷപ്പായ കെിത് ജെയിംസ് ച്യ്ലിന്ന്സ്കി (Keith James ) ക്രിസ്മസ് സന്ദേശം നല്കും.

100 അംഗങ്ങളുള്ള ഗായകസംഘം പരിശീലനത്തിന്റെ അവസാനഘട്ടത്തിലേക്ക് പ്രവേശിച്ചതായി മുൻ dsmc ഡയറക്ടർ റെവ. ആശിഷ് ജോർജ് അച്ചൻ അറിയിച്ചു.

വൈസ് പ്രസിഡണ്ട് റെവ. ജോജി എം ജോർജ്, സെക്രട്ടറി അനു സ്കറിയ സൗത്ത് ഈസ്റ്റ് റീജനൽ ആക്ടിവിറ്റി കമ്മറ്റി അംഗങ്ങൾ- ട്രസ്റ്റി – ബൈജു വർഗീസ്, അക്കൗണ്ടൻറ് – പി .ജി തോമസ് ,
ബോർഡ് മെമ്പേഴ്സ് – ബിൻസി ജോൺ, ഡോക്ടർ ഏലിയാസ് എബ്രഹാം, ഡോക്ടർ മാത്യു ടി. തോമസ്, വത്സ മാത്യു, ജോസഫ് കുരുവിള, റെജി ജോസഫ് , ഷൈജു ചെറിയാൻ എന്നിവർ ഏവരെയും ഈ ക്രിസ്തീയ ദിവ്യ സംഗീത വിരുന്നിലേക്ക് സ്വാഗതം ചെയ്തു.


Report സന്തോഷ് എബ്രഹാം ‎

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...