അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഓസ്‌ട്രേലിയ, കാനഡ, ഇന്ത്യ സങ്കേതിക സഹകരണ സഖ്യം പ്രഖ്യാപിച്ച് മോദി

ജോഹന്നാസ്ബര്‍ഗ്: ഓസ്‌ട്രേലിയ, കാനഡ, ഇന്ത്യ എന്നീ രാജ്യങ്ങള്‍ ചേര്‍ന്ന് പുതിയ സാങ്കേതിക സഹകരണ സഖ്യം രൂപീകരിക്കുന്നു. ജി20 നേതാക്കളുടെ ഉച്ചകോടിയുടെ ഭാഗമായി ഓസ്ട്രേലിയന്‍, കനേഡിയന്‍ പ്രധാനമന്ത്രിമാരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പുതിയ സഖ്യത്തിന്റെ പ്രഖ്യാപനം നടത്തിയത്. ഓസ്ട്രേലിയ-കാനഡ-ഇന്ത്യ ടെക്‌നോളജി ആന്‍ഡ് ഇന്നൊവേഷന്‍ (ACITI) സഹകരണ സഖ്യമാണ് രൂപീകരിക്കുക. ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസുമായും കാനഡയിലെ മാര്‍ക്ക് കാര്‍ണിയുമായും കൂടിക്കാഴ്ച നടത്തിയ ശേഷമാണ് പ്രധാമന്ത്രി ഈ പ്രഖ്യാപനം നടത്തിയത്.

മൂന്ന് ഭൂഖണ്ഡങ്ങളിലുമുള്ള ജനാധിപത്യ ശക്തികള്‍ തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കുന്നതാകും ഈ സംരംഭമെന്ന് മോദി വിശദീകരിച്ചു. ഉയര്‍ന്നുവരുന്ന സാങ്കേതികവിദ്യകള്‍, വിതരണ ശൃംഖലകളുടെ വൈവിധ്യവല്‍ക്കരണത്തിനുള്ള പിന്തുണ, ക്ലീൻ എനർജി, എഐയുടെ ബഹുജന സ്വീകാര്യത തുടങ്ങിയ വിഷയങ്ങളില്‍ ശ്രദ്ധയൂന്നിയാകും പുതിയ സംരംഭം പ്രവര്‍ത്തിക്കുക.

ജി20 ഉച്ചകോടിക്കായി ദക്ഷിണാഫ്രിക്കയിലെത്തിയ പ്രധാനമന്ത്രി മറ്റ് ഉന്നത നേതാക്കളുമായും ചര്‍ച്ചകള്‍ നടത്തിയിരുന്നു. ബ്രിട്ടീഷ് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറുമായും യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. ഉച്ചകോടിയില്‍ സംസാരിക്കവേ മയക്കുമരുന്ന്-ഭീകരവാദ ബന്ധത്തെ ചെറുക്കുന്നതിന് ഒരു ജി20 സംരംഭം സ്ഥാപിക്കണമെന്ന് മോദി നിര്‍ദ്ദേശം മുന്നോട്ടുവെച്ചിട്ടുണ്ട്. ആഗോള വികസന മാനദണ്ഡങ്ങളെക്കുറിച്ച് സമൂഹലമായ പുനര്‍വിചിന്തനം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

Related Articles

പ്രധാന വാർത്ത

സൗത്ത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ പ്രഥമ ഓണാഘോഷവും വാര്‍ഷികാഘോഷങ്ങളുടെ കിക്കോഫും വിസ്മയമായി

ഹ്യൂസ്റ്റണ്‍: സൗത്ത് ഇന്ത്യന്‍ യു.എസ്. ചേംബര്‍ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തില്‍ ഹ്യൂസ്റ്റണ്‍ മേഖലയിലെ പ്രഥമ ഓണാഘോഷവും...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍...

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

പ്രധാന വാർത്ത

ഡാളസ് സെന്റ് മേരീസ് പള്ളിയില്‍ ശൂനോയോ പെരുന്നാളിന് ശ്രേഷ്ഠ ബാവ പങ്കെടുക്കും

ഡാളസ്: വിശുദ്ധ കന്യകമറിയാമിന്റെ നാമത്തില്‍ സ്ഥാപിതമായ കരോള്‍ട്ടിന്‍ സെന്റ് മേരീസ് മലങ്കര യാക്കോബായ സുറിയാനിപ്പള്ളിയുടെ പ്രധാന...