അമേരിക്കൻ വാർത്ത

പുതിയ നേതൃത്വവുമായി നയാഗ്ര പാന്തേഴ്സ്

നയാഗ്ര: നയാഗ്ര പാന്തേഴ്സ് കൾച്ചറൽ ഓർഗനൈസേഷന്റെ 2025-2026 വർഷത്തേക്കുള്ള പുതിയ കമ്മിറ്റിയെ വാർഷിക ജനറൽ ബോഡി (AGM) യോഗത്തിൽ വെച്ച് തിരഞ്ഞെടുത്തു. നവംബർ 1-ന് നയാഗ്രയിലെ ഹോട്ടൽ റമദയിൽ വെച്ചാണ് ബോർഡ് ഓഫ് ഡയറക്ടർമാരുടെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പ് നടന്നത്. ഒരു സ്പോർട്സ് ക്ലബ്ബായി പ്രവർത്തനം ആരംഭിച്ച്, ചുരുങ്ങിയ കാലം കൊണ്ട് നോർത്ത് അമേരിക്കയിൽ ശക്തമായ സാന്നിധ്യം ഉറപ്പിച്ച നയാഗ്ര പാന്തേഴ്സ്, അംഗങ്ങളുടെ ആവശ്യപ്രകാരം കൾച്ചറൽ ഓർഗനൈസേഷനായി ഔദ്യോഗിക രജിസ്ട്രേഷൻ മാറിയതിനു ശേഷമുള്ള ആദ്യത്തെ AGM ആയിരുന്നു ഇത്.

2024-2025 കമ്മിറ്റിയുടെ പ്രവർത്തനങ്ങളുടെ വാർഷിക റിപ്പോർട്ട് സെക്രട്ടറി നിഖിൽ ജേക്കബ് അവതരിപ്പിച്ചു. കഴിഞ്ഞ വർഷം കമ്മിറ്റിയുടെ നേതൃത്വത്തിൽ നയാഗ്രയിലെ മലയാളികൾക്ക് ഉപകാരപ്രദമായ നിരവധി കാര്യങ്ങൾ നടപ്പിലാക്കി. കേരള സർക്കാരിന്റെ കീഴിലുള്ള മലയാളം ക്ലാസുകൾ ഉൾപ്പെടുന്ന ‘നന്മ മലയാളം’ പ്രോജക്റ്റ്, വനിതകളുടെ വ്യായാമത്തിനു വേണ്ടിയുള്ള സൂംബ ഡാൻസ് ക്ലാസുകൾ, വെള്ളിയാഴ്ചകളിലെ സ്പോർട്സ് സെഷനുകൾ എന്നിവ ശ്രദ്ധേയമായ പ്രവർത്തനങ്ങളിൽ ചിലതാണ്. എല്ലാ ദിവസവും നയാഗ്രയിലെ ഡൗൺ ടൗണിലുള്ള ഓഫീസ് തുറന്ന് പ്രവർത്തിച്ചത്, മുതിർന്ന പൗരന്മാർക്ക് കാർഡ് ഗെയിംസിനും മറ്റുള്ളവർക്ക് കാരം ബോർഡ് ഗെയിംസിനും അവസരമൊരുക്കി. മലയാളികൾക്ക് പകൽ സമയങ്ങളിൽ ബിസിനസ്സ് മീറ്റിങ്ങുകൾക്കും, വൈകുന്നേരങ്ങളിൽ ഒത്തുചേർന്ന് സൗഹൃദം പങ്കുവെക്കുന്നതിനും ഓഫീസ് സമുച്ചയം പ്രയോജനകരമായി. വാർഷിക കണക്കുകൾ ട്രഷറർ ബിബിൻ സെബാസ്റ്റ്യൻ അവതരിപ്പിച്ചു.

പുതിയ ഭാരവാഹികൾ (2025-2026)

മുൻ ഡയറക്ടർ ബോർഡ് ചെയർമാൻ ഷെജി ജോസഫിന്റെ നേതൃത്വത്തിലുള്ള ബോർഡ് ഓഫ് ഡയറക്ടേഴ്സ് പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തു.

  • പ്രസിഡന്റ്: ഡെന്നി കണ്ണൂക്കാടൻ
  • വൈസ് പ്രസിഡന്റ്: ബിബിൻ സെബാസ്റ്റ്യൻ
  • സെക്രട്ടറി: ഡീന ജോൺ
  • ജോയിന്റ് സെക്രട്ടറി: പ്രദീപ് ചന്ദ്രൻ
  • ട്രഷറർ: തോമസ് ഫിലിപ്പ്
  • ജോയിന്റ് ട്രഷറർ: ഹരിദാസ് കരുമാലിൽ
  • പി.ആർ.ഒ: നിഖിൽ ജേക്കബ്

കമ്മിറ്റി അംഗങ്ങൾ: ഷിന്റൊ ഡേവിസ്, വിഷ്ണു കണ്ണിട്ടായിൽ, ടിന്റു തോമസ്, റോബിൻ സെബാസ്റ്റ്യൻ, വർഷ രാജൻ, ജോയ്സ് കുര്യാക്കോസ്, സജിത്ത് എസ് പിള്ള, ജിജിൻ ഷിന്റൊ, ജെന്റൊ തോമസ്, ജോയ്മോൻ ജോസഫ്.

മറ്റു ഭാരവാഹികൾ: ജസ്റ്റിൻ ആന്റെണി (ഓഡിറ്റർ), ലിജോ ടോം, മഞ്ജു പ്രിൻസ് (എന്റർടൈയ്മെന്റ് കോർഡിനേറ്റർമാർ), ടെൽബിൻ തോമസ്, അനീഷ് വിജയൻ (സ്പോർട്സ് കോർഡിനേറ്റർമാർ), അജോഷ് പാറക്കൽ (വോളിബോൾ ക്യാപ്റ്റൻ), ബെന്നി ജോസഫ് (നന്മ മലയാളം കോർഡിനേറ്റർ).

അഡ്വൈസറി ബോർഡ് മെമ്പർമാർ: സ്റ്റാനി ജെ തോട്ടം, മനു എബ്രഹാം, ആസാദ് ജയൻ, സിബി തേക്കുംങ്കൽ, അലക്സ് തോമസ്.

ബോർഡ് ഓഫ് ഡയറക്ടർമാർ

പുതിയ ഡയറക്ടർ ബോർഡ് ചെയർമാനായി ആഷ്ലി ജോസഫിനെ തിരഞ്ഞെടുത്തു. നയാഗ്ര പാന്തേഴ്സിന്റെ തുടക്കക്കാർ കൂടിയായ ഷെജി ജോസഫ്, അനിൽ ചന്ദ്രപ്പള്ളിൽ, ബിജു ജെയിംസ്, എൽഡ്രിഡ് ജോൺ, മാത്യു ഫിലിപ്പ് എബിൻ, ലിജോ വാതപ്പള്ളിസ്, അനീഷ് കുര്യൻ എന്നിവർ ബോർഡ് ഓഫ് ഡയറക്ടർമാരായി സേവനമനുഷ്ഠിക്കും.

പുതിയ മെഗാ സ്പോൺസർ

2025-2026 വർഷത്തേക്കുള്ള പുതിയ മെഗാ സ്പോൺസറെയും വാർഷിക ജനറൽ ബോഡി മീറ്റിംഗിൽ അവതരിപ്പിച്ചു. നയാഗ്രയിലെ പ്രമുഖ റിയൽറ്റർ അനൂബ് രാജുവാണ് പുതിയ മെഗാ സ്പോൺസർ. ചെറിയ കാലയളവിനുള്ളിൽ നോർത്ത് അമേരിക്കയിൽ ശക്തമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ച നയാഗ്ര പാന്തേഴ്സിന്റെ മെഗാ സ്പോൺസർ ആകുന്നതിൽ അഭിമാനമുണ്ടെന്ന് അനൂബ് രാജു തന്റെ പ്രസംഗത്തിൽ സൂചിപ്പിച്ചു.

പുതിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ വരും വർഷങ്ങളിൽ നയാഗ്രയെയും നോർത്ത് അമേരിക്കയെയും കാത്തിരിക്കുന്നത് നിരവധി പരിപാടികളാണെന്ന് നിയുക്ത പ്രസിഡന്റ് ഡെന്നി കണ്ണൂക്കാടൻ അറിയിച്ചു. 150 ഓളം പേർ പങ്കെടുത്ത വാർഷിക ജനറൽ ബോഡി മീറ്റിംഗ് സൗഹൃദസംഗമം കൊണ്ടും വിഭവസമൃദ്ധമായ അത്താഴം കൊണ്ടും ശ്രദ്ധേയമായി.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...