അന്താരാഷ്ട്ര വാർത്ത

കുടിയേറ്റ‌ നയത്തിൽ പുത്തൻ പരിഷ്‌കാരങ്ങളുമായി ബ്രിട്ടൺ; ഇന്ത്യക്കാരെ ഉൾപ്പെടെ ബാധിക്കും

ലണ്ടൻ: അരനൂറ്റാണ്ടിനിടയിലെ ഏറ്റവും വലിയ കുടിയേറ്റ പരിഷ്‌കാരം നടപ്പിലാക്കാനൊരുങ്ങി ബ്രിട്ടൺ. രാജ്യത്തേക്ക് നിയമപരമായി കുടിയേറുന്നവർക്ക് സ്ഥിരതാമസത്തിനുള്ള അനുമതി ലഭിക്കുന്നതിന് വേണ്ട താമസകാലയളവ് 20 വർഷമായി നീട്ടാനാണ് പദ്ധതിയിടുന്നത്. എന്നാൽ നിയമങ്ങൾ പാലിക്കുന്നവർക്കും സമ്പദ്‌വ്യവസ്ഥയിലേക്ക് സംഭാവന നൽകുന്നവർക്കും സ്ഥിരതാമസത്തിനുള്ള അനുമതി ലഭിക്കുന്നതിന് ഈ കാലാവധി ബാധകമല്ലെന്നും അവർക്ക് മുൻഗണന ലഭിക്കുമെന്നും കെയർ സ്‌റ്റ‌ാമർ സർക്കാർ വ്യക്തമാക്കുന്നു.

സമ്പദ്‌വ്യവസ്ഥയ്‌ക്ക് സംഭാവന നൽകുകയും നിയമങ്ങൾ പാലിക്കുകയും ചെയ്യുന്ന കുടിയേറ്റക്കാർക്ക് മുൻഗണന നൽകുന്നതിനാണ് പുതിയ സംവിധാനം രൂപകൽപ്പന ചെയ്‌തിരിക്കുന്നതെന്ന് ആഭ്യന്തര സെക്രട്ടറി ഷബാന മഹ്മൂദും വിശദീകരിച്ചു. കുടിയേറ്റം കുറയ്‌ക്കാനുള്ള ശ്രമങ്ങൾക്കിടയിൽ പൊതുസേവനങ്ങളിലെ സമ്മർദ്ദം ലഘൂകരിക്കാനുള്ള മാർഗമായാണ് പരിഷ്‌കാരങ്ങളെ കാണുന്നത്.

ഈ വർഷം ആദ്യം സ്ഥിരതാമസത്തിനുള്ള കുടിയേറ്റ കാലയളവ് പത്ത് വർഷമായി ഇരട്ടിപ്പിക്കുമെന്ന് സ്റ്റ‌ാമർ സർക്കാർ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് നിലവിലുള്ളതിനെക്കാൾ നാലിരട്ടിയായി താമസ കാലയളവ് വർദ്ധിപ്പിക്കുമെന്നാണ് വിവരം. 2021 മുതൽ യുകെയിൽ എത്തിയ ഇന്ത്യക്കാരുൾപ്പെടെയുള്ള ഏകദേശം 2 ദശലക്ഷം കുടിയേറ്റ‌ക്കാർക്ക് ഈ മാറ്റ‌ങ്ങൾ ബാധകമാകും. യൂറോപ്യൻ രാജ്യത്ത് ജീവിതം നയിച്ച നിലവിലെ സ്ഥിരതാമസക്കാർക്ക് ഇത് ബാധകമല്ലെന്ന് മഹ്മൂദ് അഭിപ്രായപ്പെടുന്നു.

2022നും 2024നും ഇടയിൽ ആരോഗ്യ, സാമൂഹ്യ പരിപാലന വിസകളിൽ എത്തിയ കുറഞ്ഞ ശമ്പളമുള്ള തൊഴിലാളികൾക്ക് 15 വർഷത്തെ അടിസ്ഥാന കാലാവധി നൽകുമെന്ന് സർക്കാ‌‌ർ നിർദേശത്തിൽ പറയുന്നു. സംവിധാനത്തെ ദുരുപയോഗം ചെയ്യുന്നവർക്ക് പിഴ ചുമത്തുമെന്നും അതിനാൽ ആനുകൂല്യങ്ങളെ ആശ്രയിക്കുന്നവർ 20 വർഷത്തെ സെറ്റ‌ിൽമെന്റ് കാത്തിരിപ്പ് നേരിടേണ്ടി വരുമെന്നും സർക്കാർ വ്യക്തമാക്കി. പരിഷ്കാരങ്ങൾ ബ്രിട്ടന്റെ താമസ സംവിധാനത്തെ യൂറോപ്പിലെ ഏറ്റവും നിയന്ത്രിതവും തിരഞ്ഞെടുക്കപ്പെട്ടതുമാക്കി മാറ്റുമെന്നാണ് സർക്കാരിന്റെ അഭിപ്രായം.

നിയമവിരുദ്ധകുടിയേറ്റക്കാർക്കും വിസ കാലാവധി കഴിഞ്ഞവർക്കും സ്ഥിരതാമസത്തിനുള്ള വിസ ലഭിക്കണമെങ്കിൽ 30 വർഷം വരെ കാത്തിരിക്കണം. ഇത് യുകെയിലെ സ്ഥിരതാമസത്തിനും സുരക്ഷയ്‌ക്കുമുള്ള സാദ്ധ്യത ഇല്ലാതാക്കുന്നു. നിലവിൽ ബ്രിട്ടണിൽ നാഷണൽ ഹെൽത്ത് സർവീസിൽ (എൻഎച്ചഎസ്) ജോലി ചെയ്യുന്ന ഡോക്ടർമാർക്കും നഴ്‌സുമാർക്കും 5 വർഷത്തിനുശേഷം സ്ഥിരതാമസമാക്കാൻ കഴിയും. ഉയർന്ന വരുമാനം ഉള്ളവർക്ക് ഈ കാലാവധി മൂന്നു വർഷവും ബ്രിട്ടൺ പൗരന്റെ പങ്കാളിക്ക് ഇത് രണ്ട് വർഷവുമാണ്.

Related Articles

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍...

അന്താരാഷ്ട്ര വാർത്തകൗതുകങ്ങൾ

2026ലെ ബാബ വാംഗയുടെ രണ്ട് പ്രവചനങ്ങൾ നടന്നു; വരാനിരിക്കുന്നത് ഭയാനകമായ മൂന്നെണ്ണം, തെളിവ് നിരത്തി അനുയായികൾ

2026 പകുതിയായപ്പോൾ അന്തരിച്ച ബൾഗേറിയൻ ജ്യോതിഷി ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും ചർച്ചയാകുന്നു. വാംഗയുടെ ഇക്കൊല്ലത്തെ...

അന്താരാഷ്ട്ര വാർത്തആനുകാലികംപ്രധാന വാർത്ത

എയർ ഇന്ത്യ വിമാനം 300 അടി താഴ്ചയിലേക്ക് പതിച്ച സംഭവം: പൈലറ്റിനെ ലഹരി പരിശോധനയ്ക്ക് വിധേയനാക്കി

ന്യൂഡൽഹി: എയർ ഇന്ത്യവിമാനം സഞ്ചരിച്ചിരുന്ന ഉയരത്തിൽനിന്ന് 300 അടി താഴ്ചയിലേക്ക് പതിച്ച സംഭവത്തിൽ പൈലറ്റ് ലഹരി...

അന്താരാഷ്ട്ര വാർത്തകായികംപ്രധാന വാർത്ത

ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടെസ്റ്റ് ടീമിൽ സർഫറാസ് ഖാൻ ഇടംനേടി

ന്യൂഡൽഹി: പരിക്കേറ്റ സായ് സുദർശന് പകരം മുംബൈ താരം സർഫറാസ് ഖാനെ ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് ക്രിക്കറ്റ്...