കായികംകൗതുകങ്ങൾ

സ്മൃതി മന്ദാനയെ പിച്ചിൽ പ്രൊപ്പോസ് ചെയ്ത് പലാഷ്, സമ്മതം മൂളി താരം; ലോകകപ്പ് ഉയർത്തിയ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നിന്നുള്ള വീഡിയോ വൈറൽ

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം സ്മൃതി മന്ദാനയും സംഗീതസംവിധായകന്‍ പലാഷ് മുഛലും തമ്മിലുള്ള വിവാഹനിശ്ചയം നടന്നുവെന്ന വാര്‍ത്ത കഴിഞ്ഞദിവസമാണ് പുറത്തുവന്നത്. സ്മൃതി തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചുകൊണ്ട് ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പോസ്റ്റ് ചെയ്തത്. വീഡിയോ വൈറലായതിന് പിന്നാലെ തന്റെ പ്രിയതമയോട് വിവാഹാഭ്യര്‍ഥന നടത്തുന്ന വീഡിയോ പങ്കുവെച്ചിരിക്കുകയാണ് പലാഷ്.

വളരെ വ്യത്യസ്തമായാണ് പലാഷ് സ്മൃതിയെ പ്രൊപ്പോസ് ചെയ്തത്. താരത്തിന് സര്‍പ്രൈസായിരുന്നു വിവാഹാഭ്യര്‍ഥന. നവി മുംബൈയിലെ പ്രശസ്ത ക്രിക്കറ്റ് സ്റ്റേഡിയമായ ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തിലെ പിച്ചില്‍ വെച്ചായിരുന്നു വിവാഹാഭ്യര്‍ഥന. എങ്ങോട്ടാണെന്ന് പറയാതെ കണ്ണ് മൂടിക്കെട്ടിയാണ് സ്മൃതിയെ പലാഷ് കൊണ്ടുപോയത്.

സ്റ്റേഡിയത്തിന് നടുവില്‍ വെച്ച് സ്മൃതിയെ ചേര്‍ത്തുപിടിച്ചുകൊണ്ട് പലാഷ് കണ്ണിലെ കെട്ടഴിച്ചു. തുടര്‍ന്ന് താരത്തിന് മുന്നില്‍ മുട്ടുകുത്തിനിന്നുകൊണ്ടാണ് പലാഷ് വിവാഹാഭ്യര്‍ഥന നടത്തിയത്. സമ്മതം മൂളിയ സ്മൃതി മന്ദാന പലാഷിനെ പ്രണയപൂര്‍വം ആലിംഗനം ചെയ്യുന്നതും പലാഷ് സ്മൃതിയെ ചുംബിക്കുന്നതും വീഡിയോയില്‍ കാണാം.

വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഇതിനകം 80 ലക്ഷത്തോളം പേരാണ് വീഡിയോ കണ്ടത്. നിരവധി പേര്‍ ഇരുവര്‍ക്കും ആശംസകള്‍ നേര്‍ന്ന് കമന്റുകളിട്ടു.

‘രണ്ട് വ്യത്യസ്ത കാരണങ്ങളാല്‍ ഈ പിച്ച് ഇപ്പോള്‍ ശ്രദ്ധേയമാണ്. അഭിനന്ദനങ്ങള്‍’ എന്നാണ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ടീമിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയാ ഹാന്‍ഡില്‍ കമന്റിട്ടത്. ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ഈ വര്‍ഷം ലോകകപ്പ് ഉയര്‍ത്തിയത് ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ വെച്ചായിരുന്നു.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

ആനുകാലികംകൗതുകങ്ങൾ

കൽഹാരിയിൽ കേരളത്തിന്റെ കലാപാരമ്പര്യത്തിന് ചരിത്രനേട്ടം; രണ്ട് ഗിന്നസ്സ് റെക്കോർഡുകൾ ഒരേവേദിയിൽ

ചെണ്ടമേളത്തിലും മോഹിനിയാട്ടത്തിലും ലോക റെക്കോർഡ്; ഫൊക്കാന കൺവൻഷൻ ചരിത്രത്തിൽ ഇടം നേടി. പെൻസിൽവേനിയ: ഒരു വേദിയിൽ,...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...