കൗതുകങ്ങൾപ്രധാന വാർത്ത

‘ആരോഗ്യ സംരക്ഷണത്തിന്റെ ചെലവ് താങ്ങാനാകുന്നില്ല’-17 വര്‍ഷത്തെ യുഎസ് ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങി ഇന്ത്യന്‍ ദമ്പതികള്‍

17 വര്‍ഷത്തെ യുഎസ് ജീവിതത്തിനുശേഷം ഇന്ത്യയിലേക്ക് മടങ്ങിയതിന്റെ കാരണം വെളിപ്പെടുത്തി ദമ്പതികള്‍. യുഎസിലെ ആരോഗ്യ സംരക്ഷണ സംവിധാനം തങ്ങളുടെ സാമ്പത്തിക ഭദ്രതയെ തകിടം മറിച്ചുവെന്നും ഇന്‍ഷുറന്‍സിന് ഭീമമായ തുക നല്‍കേണ്ടി വന്നതും ആരോഗ്യ സംരക്ഷണ സൗകര്യങ്ങള്‍ ലഭിക്കാന്‍ കാലതാമസം നേരിട്ടതും ബുദ്ധിമുട്ടായെന്നും ദമ്പതികള്‍ പറയുന്നു. ഇരട്ടക്കുട്ടികളുടെ മാതാപിതാക്കളാണ് ഇവര്‍. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് ഇക്കാര്യങ്ങളെല്ലാം വ്യക്തമാക്കിയത്.

‘യുഎസ് ആരോഗ്യ സംരക്ഷണ സംവിധാനത്തെക്കുറിച്ച് അറിയാത്തവര്‍ക്കായി, ഇതാ ഒരു ചെറിയ വിവരണം. ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുന്നതിന് മുന്‍പ്, നിങ്ങള്‍ ആദ്യം നിങ്ങളുടെ വാര്‍ഷിക ഡിഡക്റ്റബിള്‍ അടച്ചു തീര്‍ക്കണം. അതായത്, ഓരോ തവണ ഡോക്ടറെ കാണുമ്പോഴും ടെസ്റ്റുകള്‍ നടത്തുമ്പോഴും സ്വന്തം കയ്യില്‍ നിന്ന് ഈ ഡിഡക്റ്റബിള്‍ തുക അടച്ചു തീരുന്നത് വരെ പണം നല്‍കണം’- വീഡിയോയുടെ അടിക്കുറിപ്പില്‍ പറയുന്നു.

‘ഞങ്ങള്‍ക്ക് പ്രതിമാസ പ്രീമിയത്തിന് പുറമെ 14,000 ഡോളര്‍ സ്വന്തം കയ്യില്‍ നിന്ന് നല്‍കേണ്ടി വന്നു. ഞങ്ങള്‍ രണ്ടുപേര്‍ക്ക് വേണ്ടി മാത്രം ലഭിച്ച ഏറ്റവും നിരക്ക് കുറഞ്ഞ പ്ലാനിന് 15,000 ഡോളര്‍ ഡിഡക്റ്റബിളിനൊപ്പം പ്രതിമാസം 1,600 ഡോളര്‍ പ്രീമിയം നല്‍കണമായിരുന്നു. അതില്‍ ഞങ്ങളുടെ ഇരട്ടക്കുട്ടികള്‍ ഉള്‍പ്പെട്ടിരുന്നില്ല. അതുകൊണ്ട് ചെറിയ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പോലും വലിയ ചെലവും കാലതാമസവും മാനസിക സമ്മര്‍ദ്ദവും ഉണ്ടായി.’ദമ്പതികള്‍ പറയുന്നു.

പിന്തുണ നല്‍കാന്‍ ആരും ഇല്ലാത്തതിനാലും ചെലവുകള്‍ വര്‍ധിച്ചതിനാലും ആരോഗ്യ സംരക്ഷണം കൂടുതല്‍ ‘എളുപ്പത്തില്‍ ലഭ്യമാണ്’ എന്ന് തോന്നിയ ഇന്ത്യയിലേക്ക് മാറാന്‍ തങ്ങള്‍ തീരുമാനിക്കുകയായിരുന്നുവെന്നും ദമ്പതികള്‍ വ്യക്തമാക്കുന്നു. ‘ഇന്ത്യയില്‍ ആരോഗ്യ സംരക്ഷണം ഒരു ആഡംബരമായി തോന്നുന്നില്ല. ഞങ്ങള്‍ക്ക് നല്ല ഡോക്ടര്‍മാരെയും വേഗത്തിലുള്ള പരിചരണവും എളുപ്പത്തില്‍ ലഭ്യമാകുന്ന ഒരു സംവിധാനവും ഉണ്ട്. ഈ മാറ്റം ഒളിച്ചോട്ടമായിരുന്നില്ല, മറിച്ച് ആരോഗ്യ സംരക്ഷണം സാമ്പത്തിക ഭാരമല്ലാത്തതും മാതൃത്വം ഒറ്റയാള്‍ പോരാട്ടമല്ലാത്തതുമായ ഒരു ജീവിതത്തിലേക്കുള്ള ഓട്ടമായിരുന്നു. ഞങ്ങള്‍ക്ക് നഷ്ടപ്പെട്ടുവെന്ന് പോലും തിരിച്ചറിയാതിരുന്ന ‘സന്തുലിതാവസ്ഥയും മനസ്സമാധാനവും’ഇന്ത്യയില്‍ നിന്ന് ലഭിച്ചു.’-ദമ്പതികള്‍ കൂട്ടിച്ചേര്‍ത്തു.

ഈ വീഡിയോയ്ക്ക് താഴെ ഒട്ടേറെപ്പേരാണ് പ്രതികരിച്ചത്. ഭൂരിഭാഗം ഉപയോക്താക്കളും ദമ്പതികളുടെ വിലയിരുത്തലിനോട് യോജിച്ചപ്പോള്‍ ഇന്ത്യയിലെ ജീവിതവുമായി പൊരുത്തപ്പെടാന്‍ അവര്‍ക്ക് ചില ക്രമീകരണങ്ങള്‍ ആവശ്യമായി വന്നേക്കാമെന്ന് മറ്റുള്ളവര്‍ ചൂണ്ടിക്കാട്ടി.

‘ആരോഗ്യ സംരക്ഷണം മാത്രമല്ല, ജീവിതം ദുസ്സഹമാക്കുന്ന നിരവധി പ്രശ്‌നങ്ങളുണ്ട്! ഈ മാറ്റത്തിന് അഭിനന്ദനങ്ങള്‍. നിങ്ങളുടെയും കുട്ടികളുടെയും നല്ല ഭാവിക്കായി ഈ (ബുദ്ധിമുട്ടുള്ള) തീരുമാനം എടുത്തതിനും’ ഒരു ഉപയോക്താവ് കുറിച്ചു. ‘രണ്ട് രാജ്യങ്ങള്‍ക്കും അതിന്റേതായ ഗുണങ്ങളും ദോഷങ്ങളുമുണ്ട്. ഇന്ത്യ, പ്രത്യേകിച്ച് ചെറിയ കുട്ടികളുള്ള കുടുംബങ്ങള്‍ക്ക് മികച്ച ഒരു പിന്തുണ സംവിധാനം നല്‍കുന്നു.’എന്നായിരുന്നു ഒരു കമന്റ്. ‘പുതിയ യാത്രയ്ക്ക് എല്ലാ ആശംസകളും. ഒരു സ്ഥലവും പൂര്‍ണ്ണമല്ലെന്ന് എനിക്കറിയാം, പക്ഷേ നിങ്ങള്‍ക്ക് മെച്ചപ്പെട്ട ഒരു ജീവിതം ഉണ്ടാകുമെന്ന് എനിക്ക് ഉറപ്പുണ്ട്.’ എന്നായിരുന്നു ഒരു ഉപയോക്താവിന്റെ പ്രതികരണം.

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

അന്താരാഷ്ട്ര വാർത്തകൗതുകങ്ങൾ

ഇവർ ലാവോസിലെ ‘മഞ്ഞുമ്മൽ ബോയ്സ്’, ലോകം ഇന്നോളം കണ്ടതിൽ ഏറ്റവും കഠിനമായ രക്ഷാപ്രവർത്തനം

ഗുണാകേവിൽ അകപ്പെട്ടുപോയ കൂട്ടുകാരനെ രക്ഷപ്പെടുത്തുന്ന ദൃശ്യങ്ങൾ മഞ്ഞുമ്മൽ ബോയ്സ് എന്ന സിനിമയിൽ നാം ശ്വാസമടക്കിയാണ് കണ്ടിരുന്നത്....

കേരള വാർത്തപ്രധാന വാർത്ത

സ്‌കൂൾ വിദ്യാർഥിനികൾക്ക് ആർത്തവ അവധി അനുവദിക്കുമെന്ന സർക്കാരിന്റെ പ്രഖ്യാപനത്തിനെതിരേ ആർ. ശ്രീലേഖ

തിരുവനന്തപുരം: സ്‌കൂൾ വിദ്യാർഥിനികൾക്ക് പ്രതിമാസം മൂന്ന് ദിവസത്തെ ആർത്തവ അവധി അനുവദിക്കുമെന്ന യുഡിഎഫ് സർക്കാരിന്റെ പ്രഖ്യാപനത്തിനെതിരേ...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഐഎസ്‌ഐ ബന്ധമുള്ള ഒമ്പത് ഭീകരർ അറസ്റ്റിൽ: പിടിയിലായത് രാജ്യതലസ്ഥാനത്ത് ഭീകരാക്രമണ പദ്ധതിയിട്ടവർ

ന്യൂഡൽഹി: ഡൽഹിയിൽ ഭീകരാക്രമണത്തിനുള്ള പദ്ധതി ആസൂത്രണം ചെയ്ത ഒമ്പത് ഭീകരരെ പൊലീസ് അറസ്റ്റ് ചെയ്തു. തന്ത്രപ്രധാന...

കേരള വാർത്തപ്രധാന വാർത്ത

പുതിയ യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റ് ജൂൺ 19ന്; ധനവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി വി.ഡി. സതീശൻ ബജറ്റ് അവതരിപ്പിക്കും

തിരുവനന്തപുരം: കേരളത്തിൽ അധികാരമേറ്റ പുതിയ യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റ് ജൂൺ 19-ന് നിയമസഭയിൽ അവതരിപ്പിക്കും...