അമേരിക്കൻ വാർത്ത

എസ്സെൻസ് ഗ്ലോബൽ സമ്മേളനം ശനിയാഴ്ച ഡാലസിൽ; ജോസഫ് മാഷ് മുഖ്യാതിഥി

ഡാളസ്: സ്വതന്ത്ര ചിന്തകരുടെ  സംഘടന  എസ്സെൻസ് ഗ്ലോബലിൻ്റെ ആഭിമുഖ്യത്തിൽ   30 ശനിയാഴ്ച ഡാളസിൽ ഏകദിന സെമിനാർ  സംഘടിപ്പിക്കുന്നു.  ഗാർലൻഡ്   ബെൽറ്റ്‌ ലൈൻ റോഡിൽ കേരള അസോസിയേഷൻ ഓഫ് ഡാളസ് ഹാളിൽ  30 ശനിയാഴ്ച രാവിലെ 8:30 മുതൽ 5 മണി വരെയാണ് പ്രോഗ്രാം.

സ്വതന്ത്രചിന്ത, ശാസ്ത്രം, വിജ്ഞാനം എന്നീ മേഖലകളിൽ താൽപര്യമുള്ള എല്ലാവരെയും ഈ സെമിനാറിലേക്ക് ഹാർദ്ദമായി സ്വാഗതം ചെയ്യുന്നതായി എസ്സെൻസ് ഗ്ലോബലിൻ്റെ കോ- ഓർഡിനേറ്റേഴ്‌സ് അറിയിച്ചു. സെമിനാറിൽ പ്രൊഫ. പി. ജെ ജോസഫ് (അറ്റു പോകാത്ത ഓർമ്മകൾ) മുഖ്യ പ്രഭാഷണം നടത്തും.

ജെയിംസ് കുരീക്കാട്ടിൽ, തമ്പി ആന്റണി, പാസ്റ്റർ  ഷിബു പീടിയേക്കൽ  എന്നിവർ പ്രഭാഷണം നടത്തുന്നതാണ്. കൂടാതെ ഡോ. ഷാ സുൽത്താൻ, രൂപ നായർ, ജോബോയ് തോംസൺ, ഡോ. അനുപാ റോഷൻ, ജയൻ മനോൽ, സുജിത് സുരേന്ദ്രൻ, അജയ് മുരളീധരൻ എന്നിവർ പങ്കെടുക്കുന്ന  പാനൽ ചർച്ചയും ഉണ്ടായിരിക്കുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക്: 832 469 1905, 720 483 5633

Report അനശ്വരം മാമ്പിള്ളി

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...