അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്ത

മകന്റെ സംസ്‌കാര ചടങ്ങുകളിൽ പങ്കെടുക്കുന്നതിനായി നാടുകടത്തിയ യുവതിക്ക് യുഎസ് വീണ്ടും പ്രവേശനാനുമതി നൽകി

ലൂസിയാന: അമേരിക്കയിൽ നിന്ന് നാടുകടത്തപ്പെട്ട യുവതിക്ക് രാജ്യത്ത് വീണ്ടും പ്രവേശിക്കാൻ അനുമതി നൽകി ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് (ഐസിഇ). യുഎസിൽ വച്ച് കൊല്ലപ്പെട്ട രണ്ടുവയസ്സുകാരന്റെ അമ്മയായ ഹോണ്ടുറാസ് സ്വദേശിനിയായ വെൻഡി ഹെർണാണ്ടസ് റെയ്‌സിനാണ് മകന്റെ സംസ്‌കാര ചടങ്ങുകളിൽ പങ്കെടുക്കുന്നതിനായി രാജ്യത്ത് പ്രവേശിക്കാൻ അനുമതി നൽകിയിരുന്നത്. താൽക്കാലികമായിട്ടാണ് ഈ അനുമതിയെന്ന് അധികൃതർ അറിയിച്ചു.

യുവതിയുടെ രണ്ടുവയസ്സുകാരനായ മകൻ ഓർലിൻ ജോസു ഹെർണാണ്ടസ് റെയ്‌സിന്റെ ഫ്യൂണറൽ സർവീസ് ഈ മാസം 26നായിരുന്നു നടന്നത്. മകന്റെ മൃതദേഹത്തിനരികിൽ വിഷമത്തോടെ ഏറെ നേരം വെൻഡി നിന്നു. മകന്റെ മുഖത്ത് തഴുകിക്കൊണ്ട്, ‘എനിക്ക് നിന്നെ ഇവിടെ ഉപേക്ഷിച്ച് പോകാൻ ആഗ്രഹമില്ലായിരുന്നു. കൂടെ കൊണ്ടുപോകണമെന്നായിരുന്നു ആഗ്രഹം’ എന്ന് വെൻഡി പറഞ്ഞതായിട്ട് റിപ്പോർട്ട്. മകന്റെ ജനിച്ച സ്ഥലമായ പെൻസകോളയിൽ തന്നെ കുട്ടിയുടെ മൃതദേഹം സംസ്‌കരിക്കുന്നതിനാണ് വെൻഡി ആഗ്രഹം പ്രകടിപ്പിച്ചിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ വെൻഡിക്ക് അമേരിക്കയിൽ താമസിക്കാൻ അനുമതി അധികൃതർ നീട്ടി നൽകി.

നേരത്തെ, രണ്ടുവയസ്സുകാരനെ തനിച്ചാക്കി അമ്മയെ നാടുകടത്തിയ ശേഷം കുട്ടി കൊല്ലപ്പെട്ടതോടെ സംഭവത്തിൽ അമ്മയെ കുറ്റപ്പെടുത്തി ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് (ഐസിഇ) രംഗത്തെത്തിയിരുന്നു. വെൻഡി ഹെർണാണ്ടസ് റെയ്‌സ് കുട്ടിയെ ഉപേക്ഷിച്ചതാണ് കൊലപാതകത്തിന് കാരണമെന്നായിരുന്നു ഐസിഇയുടെ വിമർശനം.

അതേസമയം, രണ്ടുവയസ്സുള്ള മകനെയും കൂടെ കൂട്ടാൻ അനുവദിക്കാതെ തന്നെ നാടുകടത്തിയതായി വെൻഡി ആരോപിച്ചു. മകൻ ഓർലിൻ ജോസു ഹെർണാണ്ടസ് റെയ്‌സ് ഇല്ലാതെ തന്നെ ഹോണ്ടുറാസിലേക്ക് തിരിച്ചയക്കരുതെന്ന് യുഎസ് അധികൃതരോട് അഭ്യർഥിച്ചിരുന്നു. പക്ഷേ അപേക്ഷ നിരസിച്ച് തന്നെ ജനുവരിയിൽ തനിച്ചാണ് നാടുകടത്തിയതെന്നാണ് വെൻഡിയുടെ ആരോപണം. ഫ്‌ലോറിഡയിലെ എസ്‌കാംബിയ കൗണ്ടിയിൽ അമ്മാവനായ മാൽഡൊണാഡോഎറാസോയോടൊപ്പമാണ് കുട്ടി താമസിച്ചിരുന്നത്. ഇതിനിടെ കുട്ടിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ശരീരത്തിൽ പൊള്ളൽ, എല്ലുകൾക്ക് പൊട്ടൽ, ലൈംഗിക പീഡനത്തിന്റെ ലക്ഷണങ്ങൾ എന്നിവയുണ്ടായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കുട്ടിയുടെ അമ്മാവനെ കേസിൽ അറസ്റ്റ് ചെയ്തു.

കുട്ടിയുടെ മരണശേഷം വെൻഡി മകനെ ‘ഉപേക്ഷിച്ചു’ എന്നും ‘മകന്റെ ജീവൻ അപഹരിച്ച അക്രമാസക്തനായ കൊലപാതകിയുടെ കൂടെ താമസിക്കാൻ വിട്ടുനൽകി’ എന്നും ഐസിഇ വാർത്താക്കുറിപ്പിൽ ആരോപിച്ചു. മാൽഡൊണാഡോഎറാസോയുടെ കൂടെ കുട്ടി വളരെയധികം കഷ്ടപ്പെട്ടാണ് താമസിച്ചിരുന്നത്. ഇയാൾ യുഎസിൽ അനധികൃതമായി താമസിച്ചുവരികയായിരുന്നു. കുട്ടികളുമായി സ്വയം നാടുകടത്താൻ മാതാപിതാക്കളെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. ആ ഓപ്ഷൻ ഉണ്ടായിരുന്നിട്ടും, തന്റെ മകനെ ജീവൻ അപഹരിച്ച ഒരു അക്രമാസക്തനായ കൊലപാതകിയുടെ കൂടെ ഉപേക്ഷിക്കാനായിരുന്നു വെൻഡിയുടെ തീരുമാനമെന്ന് അന്ന് ഐസിഇ ഡയറക്ടർ ടോഡ് എം. ലിയോണ്‌സ് പറഞ്ഞത്.

‘ഞാനെന്റെ മകനൊപ്പമാണ് എല്ലാം ചെയ്തത്. എന്റെ കുഞ്ഞിനെ കൊലയാളിക്കൊപ്പം ഉപേക്ഷിച്ച ഒരു മോശം അമ്മയല്ല ഞാൻ. നാടുകടത്തപ്പെടുന്നതിന് മുമ്പ് തന്നെ കുട്ടിയുമായി വീണ്ടും ഒന്നിപ്പിക്കണമെന്ന് അധികൃതരോട് അഭ്യർഥിച്ചിരുന്നു’ വെൻഡി ഇതിന് മറുപടിയായി വ്യക്തമായിരുന്നു.

ജനുവരിയിൽ അലബാമയിൽ സഹോദരിക്കൊപ്പം യാത്ര ചെയ്യുന്നതിനിടെ വെൻഡി ജോലിക്ക് പോകുന്ന വഴിയിൽ പൊലീസ് അവരുടെ കാർ തടഞ്ഞാണ് അറസ്റ്റ് ചെയ്തത്. ബാൾഡ്വിൻ കൗണ്ടി ഷെരീഫ് ഓഫിസ് പിന്നീട് വെൻഡിയെ ഐസിഇയ്ക്ക് കൈമാറുകയായിരുന്നു.

വെൻഡിയുടെ അഭിഭാഷകൻ ഷാലിൻ ഫ്‌ലൂഹാർട്ടി യുവതിയെ മകന്റെ ശവസംസ്‌കാരത്തിനായി യുഎസിലേക്ക് മടങ്ങാൻ അനുവദിക്കണമെന്ന് ആഭ്യന്തര സുരക്ഷാ വകുപ്പിനോട് (ഡിഎച്ച്എസ്) അഭ്യർഥിച്ചു. തുടർന്ന് മേയ് 25ന് നടന്ന അനൗദ്യോഗിക ഹിയറിങ്ങിന് ശേഷമാണ് വെൻഡിക്ക് രാജ്യത്തേക്ക് താൽക്കാലിക പ്രവേശനം അനുവദിച്ചത്. വെൻഡി അറ്റ്‌ലാന്റയിൽ എത്തിയപ്പോൾ, ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ ഇടത് കണങ്കാലിൽ ഒരു ജിപിഎസ് മോണിറ്റർ ധരിക്കാൻ നിർദേശം നൽകിയെന്നാണ് റിപ്പോർട്ടുകൾ.

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

അന്താരാഷ്ട്ര വാർത്തകായികം

ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്; വൈഭവും സഞ്ജുവും ശ്രേയസും സാധ്യതാ പട്ടികയില്‍

മുംബൈ: ജപ്പാനിലെ ഐച്ചി നാഗോയയിൽ സെപ്റ്റംബർ-ഒക്‌ടോബർ മാസങ്ങളിലായി നടക്കാനിരിക്കുന്ന ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ...

അമേരിക്കൻ വാർത്ത

16-ാമത് കെസിസിഎൻഎ കൺവൻഷൻ: ഒരുക്കങ്ങൾ അവസാനഘട്ടത്തിലേക്ക്

ഫ്ലോറിഡയിലെ ഫോർട്ട് ലോഡർഡെയിലിൽ നടക്കുന്ന 16-ാമത് KCCNA നാഷണൽ കൺവെൻഷന്റെ ഒരുക്കങ്ങൾ അന്തിമഘട്ടത്തിലാണെന്നും രജിസ്ട്രേഷൻ 2026...

അമേരിക്കൻ വാർത്ത

എസ്സെൻസ് ഗ്ലോബൽ സമ്മേളനം ശനിയാഴ്ച ഡാലസിൽ; ജോസഫ് മാഷ് മുഖ്യാതിഥി

ഡാളസ്: സ്വതന്ത്ര ചിന്തകരുടെ  സംഘടന  എസ്സെൻസ് ഗ്ലോബലിൻ്റെ ആഭിമുഖ്യത്തിൽ   30 ശനിയാഴ്ച ഡാളസിൽ ഏകദിന...

അന്താരാഷ്ട്ര വാർത്തകൗതുകങ്ങൾ

ഇവർ ലാവോസിലെ ‘മഞ്ഞുമ്മൽ ബോയ്സ്’, ലോകം ഇന്നോളം കണ്ടതിൽ ഏറ്റവും കഠിനമായ രക്ഷാപ്രവർത്തനം

ഗുണാകേവിൽ അകപ്പെട്ടുപോയ കൂട്ടുകാരനെ രക്ഷപ്പെടുത്തുന്ന ദൃശ്യങ്ങൾ മഞ്ഞുമ്മൽ ബോയ്സ് എന്ന സിനിമയിൽ നാം ശ്വാസമടക്കിയാണ് കണ്ടിരുന്നത്....