കുട്ടി വാർത്തകൗതുകങ്ങൾ

മൈനസ് 80 ഡിഗ്രിയിൽ കോഫി! വൈറലായി വൈറൽ എക്സ്പ്രസോ

പല തരം കോഫീ പരീക്ഷണങ്ങൾ ട്രെൻ്റിങ് ലിസ്റ്റിൽ ഇടം നേടാറുണ്ട്. കോഫീ ബീനുകൾ ഫ്രഷായി പൊടിച്ചുണ്ടാക്കുന്നവ മുതൽ എസ്‌പ്രെസ്സോ, സ്വീറ്റ് മോച്ച, ലാറ്റെ എന്നിങ്ങനെ നീളും കാപ്പി രുചി. എന്നാൽ കട്ടപിടിച്ച തണുത്ത ഗ്സാസിലേക്കൊഴിച്ച നല്ല ചൂട് കാപ്പിയെക്കുറിച്ച് എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ?.

ഫുഡ് വ്ലോഗറായ ജോഷ്വ വെയ്‌സ്‌മാൻ അടുത്തിടെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത കോഫിയാണ് ഇപ്പോൾ കാപ്പി ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. മൈനസ് 80 ഡിഗ്രിയിൽ മരവിപ്പിച്ച ഗ്ലാസിലാണ് ഈ കോഫി വിളമ്പുന്നതെന്നതാണ് പ്രത്യേകത. 

തയ്യാറാക്കുന്ന രീതി

കഫേയിലെ ജീവനക്കാർ മൈനസ് 80 ഡിഗ്രി സെൽഷ്യസ് ഫ്രീസറിൽ നിന്ന്  തണുത്തുറഞ്ഞ കപ്പ് എടുത്ത് അതിലേക്ക് പാൽ ഒഴിക്കുന്നത് വീഡിയോയിൽ കാണാം. അതിലേക്ക് എസ്‌പ്രെസ്സോ മുകളിൽ ഒഴിക്കുന്നുണ്ട്. കപ്പ് മരവിച്ചിരിക്കുന്നതിനാൽ, ഐസ് ചേർക്കേണ്ട ആവശ്യമില്ല. 

പുറംഭാഗം മരവിച്ചിരിക്കുന്നതുകൊണ്ടുതന്നെ ക്രീമിയായ ഐസ്ക്രീം പോലെ കോഫി അനുഭവപ്പെടുന്നുവെന്നാണ് വ്ളോഗർ പറയുന്നത്. എന്നാൽ എക്സ്പ്രസോ ചൂടായിരിക്കുന്നതിനാൽ വനിലാ ഐസ്ക്രീമിൻ്റെ രുചിയാണെന്നും ഇയാൾ പറയുന്നുണ്ട്. താൻ പരീക്ഷിച്ചിട്ടുള്ളതിൽ വെച്ച് ഏറ്റവും രുചികരമായ എക്സ്പ്രസോ ആണ് ഇതെന്നും അദ്ദേഹം പറയുന്നുണ്ട്. 

ചൈനയിലെ ഷാങ്ഹായിലുള്ള എം ക്യൂബ് എന്ന കഫേയിലാണ് ഈ കോഫി ലഭ്യമാകുന്നത്. 

Related Articles

ആനുകാലികംകൗതുകങ്ങൾ

കൽഹാരിയിൽ കേരളത്തിന്റെ കലാപാരമ്പര്യത്തിന് ചരിത്രനേട്ടം; രണ്ട് ഗിന്നസ്സ് റെക്കോർഡുകൾ ഒരേവേദിയിൽ

ചെണ്ടമേളത്തിലും മോഹിനിയാട്ടത്തിലും ലോക റെക്കോർഡ്; ഫൊക്കാന കൺവൻഷൻ ചരിത്രത്തിൽ ഇടം നേടി. പെൻസിൽവേനിയ: ഒരു വേദിയിൽ,...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...

അന്താരാഷ്ട്ര വാർത്തകൗതുകങ്ങൾ

2026ലെ ബാബ വാംഗയുടെ രണ്ട് പ്രവചനങ്ങൾ നടന്നു; വരാനിരിക്കുന്നത് ഭയാനകമായ മൂന്നെണ്ണം, തെളിവ് നിരത്തി അനുയായികൾ

2026 പകുതിയായപ്പോൾ അന്തരിച്ച ബൾഗേറിയൻ ജ്യോതിഷി ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും ചർച്ചയാകുന്നു. വാംഗയുടെ ഇക്കൊല്ലത്തെ...