കായികം

ടെസ്റ്റ് കളിക്കുന്ന 12 രാജ്യങ്ങൾക്കെതിരെയും സെഞ്ചുറി നേടുന്ന ആദ്യതാരം, ചരിത്രമെഴുതി ഷായ് ഹോപ്പ്

നേപിയർ (ന്യൂസീലൻഡ്): ടെസ്റ്റ് കളിക്കുന്ന 12 രാജ്യങ്ങൾക്കെുമെതിരേ സെഞ്ചുറി നേടുന്ന ആദ്യ താരമെന്ന ചരിത്രനേട്ടം സ്വന്തമാക്കി വെസ്റ്റിൻഡീസിന്റെ ഷായ് ഹോപ്പ്. ബുധനാഴ്ച ന്യൂസീലൻഡിനെതിരേ നേപ്പിയറിൽ നടന്ന രണ്ടാം ഏകദിനത്തിൽ സെഞ്ചുറി നേടിയതോടെയാണ് ഹോപ്പ് ഈ ചരിത്ര നേട്ടത്തിലെത്തിയത്. 69 പന്തിൽ നിന്ന് 13 ഫോറുകളും നാല് സിക്‌സറുകളും ഉൾപ്പെടെ 109 റൺസാണ് ഹോപ്പ് അടിച്ചെടുത്തത്.

മുൻ ഇന്ത്യൻ താരവും പരിശീലകനുമായിരുന്ന രാഹുൽ ദ്രാവിഡിന്റെ നേട്ടമാണ് ഹോപ്പ് മറികടന്നത്. ടെസ്റ്റ് കളിക്കുന്ന ഒമ്പത് രാജ്യങ്ങൾക്കുമെതിരേ ദ്രാവിഡ് സെഞ്ചുറി നേടിയിട്ടുണ്ട്. അദ്ദേഹത്തിന്റെ കാലത്ത് 10 രാജ്യങ്ങൾക്കു മാത്രമായിരുന്നു ടെസ്റ്റ് യോഗ്യത. ടെസ്റ്റ് കളിക്കുന്ന 10 രാജ്യങ്ങളിലെ മൈതാനത്തും ദ്രാവിഡ് സെഞ്ചുറി കണ്ടെത്തിയിട്ടുണ്ട്. ദ്രാവിഡ് വിരമിച്ച ശേഷം അഫ്ഗാനിസ്താനും അയർലൻഡിനും ടെസ്റ്റ് പദവി ലഭിച്ചിരുന്നു. ഇതിഹാസ താരം സച്ചിൻ തെണ്ടുൽക്കറും ഒമ്പത് ടെസ്റ്റ് രാജ്യങ്ങൾക്കെതിരേ സെഞ്ചുറി നേടിയിട്ടുണ്ട്.

ഇതോടെ വെസ്റ്റിൻഡീസിനായി ഏകദിനത്തിൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടുന്ന രണ്ടാമത്തെ താരമെന്ന ബ്രയാൻ ലാറയുടെ നേട്ടത്തിനൊപ്പമെത്താനും ഹോപ്പിനായി. ഇരുവർക്കും 19 സെഞ്ചുറികൾ വീതമാണുള്ളത്. 25 സെഞ്ചുറികൾ നേടിയ ക്രിസ് ഗെയ്‌ലാണ് ഒന്നാമത്. മാത്രമല്ല വിവിയൻ റിച്ചാർഡ്‌സിനു ശേഷം ഏകദിനത്തിൽ വേഗത്തിൽ 6000 റൺസ് കണ്ടെത്തുന്ന വിൻഡീസ് താരവുമായി. റിച്ചാർഡ്‌സ് 141 ഇന്നിങ്‌സുകളിൽ നിന്നാണ് 6000ൽ എത്തിയതെങ്കിൽ ഹോപ്പ് 142ാം ഇന്നിങ്‌സിലാണ് ഈ നേട്ടം സ്വന്തമാക്കുന്നത്.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അന്താരാഷ്ട്ര വാർത്തകായികംപ്രധാന വാർത്ത

ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടെസ്റ്റ് ടീമിൽ സർഫറാസ് ഖാൻ ഇടംനേടി

ന്യൂഡൽഹി: പരിക്കേറ്റ സായ് സുദർശന് പകരം മുംബൈ താരം സർഫറാസ് ഖാനെ ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് ക്രിക്കറ്റ്...

അമേരിക്കൻ വാർത്തകായികം

ഐസിഇസിഎച്ച് ബാഡ്മിന്റൺ ടൂർണമെന്റ് സമാപിച്ചു; ജോർജ് മാത്യുവും ജോജി ജോർജും മെൻസ് ഓപ്പൺ ജേതാക്കൾ

ഹൂസ്റ്റൺ: ഇന്ത്യൻ ക്രിസ്ത്യൻ എക്യുമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റൺ (ICECH) സംഘടിപ്പിച്ച ആറാമത് ബാഡ്മിന്റൺ ടൂർണമെന്റ്...