അമേരിക്കൻ വാർത്ത

‘താരിഫ് ലാഭവിഹിതം’ അടുത്ത വർഷം നൽകുമെന്ന് ട്രംപ്

വാഷിങ്ടൻ ഡി.സി: അമേരിക്കൻ പൗരന്മാർക്ക് 2026ന്റെ മധ്യത്തോടെ 2,000 ഡോളറിന്റെ (ഏകദേശം 1.66 ലക്ഷം രൂപ) ‘താരിഫ് ലാഭവിഹിതം’ (Tariff Dividend Checks) ലഭിച്ചു തുടങ്ങുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തിങ്കളാഴ്ച പ്രഖ്യാപിച്ചു. രാജ്യത്ത് ചരക്കുകൾക്ക് ഏർപ്പെടുത്തിയ താരിഫുകൾ വഴി സമാഹരിച്ച തുകയുടെ ഒരു ഭാഗമാണ് ഇങ്ങനെ വിതരണം ചെയ്യുക. ‘നൂറുകണക്കിന് ദശലക്ഷം ഡോളർ താരിഫ് പണമായി ഞങ്ങൾ സ്വരൂപിച്ചിട്ടുണ്ട്. അടുത്ത വർഷം മധ്യത്തോടെ ഇത് ലാഭവിഹിതമായി വിതരണം ചെയ്യാൻ പോകുകയാണ്’– ട്രംപ് ഓവൽ ഓഫിസിൽ വച്ച് മാധ്യമങ്ങളോട് പറഞ്ഞു.

ട്രംപിന്റെ നിർദ്ദേശമനുസരിച്ച്, ‘ലിബറേഷൻ ഡേ’ താരിഫുകൾ വഴി ലഭിക്കുന്ന വരുമാനം ഉപയോഗിച്ച് അമേരിക്കക്കാർക്ക് ചെക്കുകൾ നൽകും. ഈ തുക വിതരണം ചെയ്തതിന് ശേഷം ബാക്കിയുള്ള വരുമാനം ദേശീയ കടം കുറയ്ക്കുന്നതിനായി ഉപയോഗിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

2025 ഒക്ടോബർ വരെ യുഎസ് ഗവൺമെന്റ് ഏകദേശം 309 ബില്യൻ ഡോളർ താരിഫ് വരുമാനം നേടിയിട്ടുണ്ട്. 2026ലെ ഇടക്കാല തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി ഈ പദ്ധതി യാഥാർഥ്യമാകാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. ട്രംപിന്റെ പുതിയ സാമ്പത്തിക നയത്തിന്റെ ഭാഗമായാണ് പൗരന്മാർക്ക് നേരിട്ട് പണം നൽകുന്ന ഈ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...