ചരമം

ഓമന ജോൺ കോശി ഡാലസിൽ അന്തരിച്ചു

ഡാലസ് : ഓമന ജോൺ കോശി (68), ടെക്‌സസിലെ മക്കിന്നിയിൽ അന്തരിച്ചു. ചെങ്ങന്നൂർ സ്വദേശികളായ ജോൺ മാത്യു (ചേലനിലക്കുന്നതിൽ), ഏലിയാമ്മ ജോൺ എന്നിവരാണ് മാതാപിതാക്കൾ.

1995ൽ കുടുംബത്തോടൊപ്പം കാനഡയിലെ ടൊറന്റോയിലേക്ക് താമസം മാറിയ ഓമന, ജോർജ് ബ്രൗൺ കോളജിൽ നഴ്‌സിങ് പഠനം പൂർത്തിയാക്കി ഒട്ടേറെ പ്രമുഖ ആശുപത്രികളിൽ സേവനമനുഷ്ഠിച്ചു. 2005ൽ ഡാലസിലേക്ക് വന്ന ശേഷം 11 വർഷമായി മക്കിന്നിയിലായിരുന്നു താമസം.

ഭർത്താവ് ജോൺ സി. കോശി, മക്കൾ ബെൻ കോശി, ബെർണീസ് കോശി പേരക്കുട്ടികൾ ഈഥൻ, എമിലി, മിയ, ലൂക്ക പൊതുദർശനം നവംബർ 22ന് രാവിലെ 8:00 മുതൽ 9:00 വരെ. സംസ്‌കാര ശുശ്രൂഷ 22ന് രാവിലെ 9:00 മണിക്ക്, അലൻ ഫാമിലി ഫ്യൂണറൽ ഓപ്ഷൻസിൽ വച്ച്.


Report സിജു വി ജോർജ്

Related Articles

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...

കേരള വാർത്തചരമം

സ്ഥലംമാറ്റത്തിന് പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ/കോഴിക്കോട് : ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആർ. ദീപലേഖ (52) പഞ്ചായത്ത് ആരോഗ്യ...

ചരമം

ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ അന്തരിച്ചു

ന്യൂയോര്‍ക്ക് : ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ (81) അന്തരിച്ചു. ഭാര്യ അങ്കമാലി, മേയ്ക്കാട്...

ചരമം

ഇവാഞ്ചലിക്കൽ സഭയിലെ മുതിർന്ന വൈദീകൻ റെവ.എം.വി. എബ്രഹാം അന്തരിച്ചു

ഫിലാഡൽഫിയ: ഫിലാഡൽഫിയയിലെ ആദ്യകാല വൈദികനും, ഇവാഞ്ചെലിക്കൽ സഭയിലെ മുതിർന്ന വൈദീകനുമായ തുരുത്തിക്കാട്, മധുരംപൊയ്ക്കൽ    റെവ....