കുട്ടി വാർത്തകൗതുകങ്ങൾ

വെറുമൊരു വാച്ചല്ല, മോദിയുടെ റോമൻ ബാഗ് എന്ന വാച്ച്; ഡയലിൽ ഒരു രൂപ നാണയം

ന്യൂഡൽഹി: മികച്ച ഫാഷൻ സെൻസിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പ്രശംസകൾ ലഭിക്കാറുണ്ട്. അദ്ദേഹം ധരിക്കുന്ന കുർത്തകളോടൊപ്പം അദ്ദേഹത്തിന്റെ വാച്ചുകളും ശ്രദ്ധയാകർഷിക്കുകയും ചെയ്യും. ഇപ്പോഴിതാ അദ്ദേഹം ധരിച്ച വാച്ചിനെക്കുറിച്ചാണ് സോഷ്യൽ മീഡിയയിലെ ചർച്ച.

അടുത്തിടെ നടന്ന പൊതുപരിപാടികളിലെല്ലാം നരേന്ദ്രമോദി ജയ്പൂർ വാച്ച് കമ്പനിയുടെ റോമൻ ബാഗ് എന്ന വാച്ച് ധരിച്ചാണ് എത്തിയത്. നിരവധി പ്രത്യേകതകളുള്ള ഈ വാച്ചിന് 60000 രൂപയാണ് വില. 1947ലെ ഒരു രൂപ നാണയം വാച്ചിന്റെ ഡയലിൽ ഘടിപ്പിച്ചിരിക്കുന്നതാണ് ഇതിന്റെ സവിശേഷത. ബ്രിട്ടീഷ് ഭരണകാലത്ത് അച്ചടിച്ച അവസാന നാണയമാണ് ഇതിലെ ഒരു രൂപ നാണയം. ഇതിനുള്ളിൽ നടക്കുന്ന ഒരു കടുവയുടെ രൂപവും പതിപ്പിച്ചിട്ടുണ്ട്. സ്വാതന്ത്ര്യത്തിന് ശേഷമുള്ള ഇന്ത്യയുടെ മാറ്റത്തെയാണ് ഈ ഡിസൈൻ സൂചിപ്പിക്കുന്നതെന്നാണ് വാച്ച് നിർമാതാക്കൾ പറയുന്നത്.

എല്ലാ ദിവസവും ഉപയോഗിക്കാൻ കഴിയുന്ന ഈ വാച്ച് ഒരു ക്ലാസിക് സ്റ്റൈലിലാണ് നിർമിച്ചിരിക്കുന്നത്. ഗൗരവ് മേത്തയാണ് ജയ്പൂർ വാച്ച് കമ്പനിയുടെ സ്ഥാപകൻ. അതുല്യമായ ഇന്ത്യയിലെ സ്മരണികകൾ, നാണയങ്ങൾ, പരമ്പരാഗത രൂപങ്ങൾ എന്നിവ മോഡലുകളാക്കി വിലകൂടിയ വാച്ചുകൾ നിർമിക്കുന്ന കമ്പനിയാണ് ജയ്പൂർ വാച്ച് കമ്പനി. അമിതാഭ് ബച്ചൻ, എഡ് ഷീരൻ, റഫ്താർ എന്നിവരെപ്പോലുള്ളവർ മേത്തയുടെ ജയ്പൂർ ആസ്ഥാനമായുള്ള കമ്പനി നിർമ്മിച്ച വാച്ചുകൾ ധരിച്ച് എത്താറുണ്ട്.

Related Articles

ആനുകാലികംകൗതുകങ്ങൾ

കൽഹാരിയിൽ കേരളത്തിന്റെ കലാപാരമ്പര്യത്തിന് ചരിത്രനേട്ടം; രണ്ട് ഗിന്നസ്സ് റെക്കോർഡുകൾ ഒരേവേദിയിൽ

ചെണ്ടമേളത്തിലും മോഹിനിയാട്ടത്തിലും ലോക റെക്കോർഡ്; ഫൊക്കാന കൺവൻഷൻ ചരിത്രത്തിൽ ഇടം നേടി. പെൻസിൽവേനിയ: ഒരു വേദിയിൽ,...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...

അന്താരാഷ്ട്ര വാർത്തകൗതുകങ്ങൾ

2026ലെ ബാബ വാംഗയുടെ രണ്ട് പ്രവചനങ്ങൾ നടന്നു; വരാനിരിക്കുന്നത് ഭയാനകമായ മൂന്നെണ്ണം, തെളിവ് നിരത്തി അനുയായികൾ

2026 പകുതിയായപ്പോൾ അന്തരിച്ച ബൾഗേറിയൻ ജ്യോതിഷി ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും ചർച്ചയാകുന്നു. വാംഗയുടെ ഇക്കൊല്ലത്തെ...