കായികം

ജനസംഖ്യ ഒന്നരലക്ഷം; ലോകകപ്പിന് യോഗ്യത നേടുന്ന ചരിത്രത്തിലെ ഏറ്റവും കുഞ്ഞൻ രാജ്യമായി കുറാസോ, വരവ് തോൽവിയറിയാതെ

കുറാസോ: ഫിഫ ലോകകപ്പിന് യോഗ്യത നേടുന്ന ചെറിയ രാജ്യമായി കുറാസോ. കോണ്‍കാകാഫ് യോഗ്യതാ റൗണ്ടില്‍ ജമൈക്കയ്‌ക്കെതിരേ ഗോള്‍രഹിത സമനില പാലിച്ചതോടെയാണ് കുറാസോ സ്ഥാനമുറപ്പിച്ചത്. യോഗ്യതാ റൗണ്ടില്‍ പരാജയമറിയാതെ 12 പോയിന്റുമായി ഗ്രൂപ്പ് ബി-യില്‍ ഒന്നാമതെത്തുകയായിരുന്നു. യുഎസ്എ, മെക്‌സിക്കോ, കാനഡ എന്നീ രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന മേഖലയില്‍ അവസാന യോഗ്യതാ റൗണ്ടില്‍ പനാമയും ഹെയ്തിയും യോഗ്യത ഉറപ്പിച്ചിട്ടുണ്ട്.

കരീബിയന്‍ മേഖലയില്‍ സ്ഥിതിചെയ്യുന്ന ചെറിയ ദ്വീപ് രാഷ്ട്രമാണ് കുറാസോ. 156,115 ജനസംഖ്യയുള്ള രാജ്യത്തിന് 444 ചതുരശ്ര കിലോമീറ്റര്‍ മാത്രമാണ് വിസ്തീര്‍ണം. മൂന്നരലക്ഷത്തിലധികം ജനസംഖ്യയുള്ള, 2018-ല്‍ യോഗ്യത നേടിയ ഐസ്‌ലന്‍ഡിന്റെ റെക്കോഡാണ് കുറാസോ മറികടന്നത്. മുന്‍പ് നെതര്‍ലന്‍ഡ്‌സ്, ദക്ഷിണ കൊറിയ, ബെല്‍ജിയം, റഷ്യ ടീമുകളെ പരിശീലിപ്പിച്ച ഡിക്ക് അഡ്വൊക്കാറ്റ് ആണ് കുറാസോയുടെ പരിശീലകന്‍.

ഡിസംബര്‍ അഞ്ചിന് വാഷിങ്ടണ്‍ ഡിസിയിലെ കെന്നഡി സെന്ററില്‍ നടക്കുന്ന നറുക്കെടുപ്പില്‍ കുറാസോയുടെ എതിരാളികളെ അറിയാം.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അന്താരാഷ്ട്ര വാർത്തകായികംപ്രധാന വാർത്ത

ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടെസ്റ്റ് ടീമിൽ സർഫറാസ് ഖാൻ ഇടംനേടി

ന്യൂഡൽഹി: പരിക്കേറ്റ സായ് സുദർശന് പകരം മുംബൈ താരം സർഫറാസ് ഖാനെ ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് ക്രിക്കറ്റ്...

അമേരിക്കൻ വാർത്തകായികം

ഐസിഇസിഎച്ച് ബാഡ്മിന്റൺ ടൂർണമെന്റ് സമാപിച്ചു; ജോർജ് മാത്യുവും ജോജി ജോർജും മെൻസ് ഓപ്പൺ ജേതാക്കൾ

ഹൂസ്റ്റൺ: ഇന്ത്യൻ ക്രിസ്ത്യൻ എക്യുമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റൺ (ICECH) സംഘടിപ്പിച്ച ആറാമത് ബാഡ്മിന്റൺ ടൂർണമെന്റ്...