കുട്ടി വാർത്തകൗതുകങ്ങൾസിനിമ

മിന്‍സ്‌ക് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ‘ലിസ്റ്റപാഡില്‍’ അവാര്‍ഡ് നേട്ടവുമായി ‘ബ്ലൂസ്’

ബെലാറസിലെ മിന്‍സ്‌ക് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ‘ലിസ്റ്റപാഡ്’-ല്‍ ‘ഫെയ്ത്ത് ഇന്‍ എ ബ്രൈറ്റ് ഫ്യൂച്ചര്‍’ അവാര്‍ഡ് നേടി രാജേഷ് പി കെ സംവിധാനം ചെയ്ത് നിവിന്‍ പോളി അവതരിപ്പിച്ച ആനിമേറ്റഡ് ഷോര്‍ട്ട് ഫിലിം ‘ബ്ലൂസ്’. ഒട്ടേറെ അംഗീകാരങ്ങള്‍ സ്വന്തമാക്കിയ ഈ ചിത്രത്തിന്റെ നേട്ടങ്ങളുടെ പട്ടികയിലേക്ക് ഇതോടെ മറ്റൊരു പ്രധാന അന്താരാഷ്ട്ര ബഹുമതി കൂടി എത്തിയിരിക്കുകയാണ്. ബെര്‍ലിന്‍, വെനീസ്, കാന്‍ തുടങ്ങിയ ഫെസ്റ്റിവലുകള്‍ക്ക് പുറമേ ലോകത്തിലെ ഏറ്റവും അഭിമാനകരമായ മത്സര ചലച്ചിത്രമേളകളില്‍ ഒന്നാണ് ലിസ്റ്റപാഡ്.

കണ്ണൂര്‍ ആസ്ഥാനമായുള്ള ആനിമേഷന്‍ കമ്പനിയായ റെഡ്‌ഗോഡ് സ്റ്റുഡിയോസാണ് സംഭാഷണരഹിതമായ ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സുഷിന്‍ ശ്യാം സംഗീതം ഒരുക്കിയിരിക്കുന്ന ‘ബ്ലൂസിന്റെ’ സൗണ്ട് ഡിസൈന്‍ ചെയ്തിരിക്കുന്നത് ഷിജിന്‍ മെല്‍വിന്‍ ഹട്ടണ്‍ ആണ്.

ഈ മേളയുടെ പേരായ ‘ലിസ്റ്റപാഡ്’, ബെലാറഷ്യന്‍ ഭാഷയില്‍ അര്‍ത്ഥമാക്കുന്നത് ‘ഇല പൊഴിയല്‍’ എന്നാണ്. മുടിയില്‍ പച്ച ഇലയുമായി ജനിച്ച ഒരു പെണ്‍കുട്ടിയുടെ കഥ പറയുന്ന ഈ ചിത്രത്തിന്റെ കേന്ദ്ര രൂപവുമായി മനോഹരമായ ഒരു തീമാറ്റിക് സാമ്യതയാണ് അത് പുലര്‍ത്തുന്നത് എന്ന് സംവിധായകന്‍ രാജേഷ് പി കെ പറഞ്ഞു.

മിന്‍സ്‌കിലെ ഈ വിജയം ‘ബ്ലൂ’സിന് ലഭിച്ച മറ്റ് നിരവധി ആഗോള അംഗീകാരങ്ങളുടെ ഒരു തുടര്‍ച്ചയാണ്. ഇറ്റലിയിലെ ആനിമോഷന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച 3 D ഷോര്‍ട്ട് ഫിലിം, ലോസ് ഏഞ്ചല്‍സിലെ ഇന്‍ഡി ഷോര്‍ട്ട് ഫെസ്റ്റില്‍ മികച്ച ആനിമേഷന്‍ ഷോര്‍ട്ട് എന്നീ പുരസ്‌കാരങ്ങള്‍ ഈ ചിത്രം മുമ്പ് നേടിയിരുന്നു. ഇന്ത്യയിലെ ബെംഗളൂരു ഇന്റര്‍നാഷണല്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍ രണ്ടാം സ്ഥാനം നേടിയ ചിത്രം കൂടിയായിരുന്നു ഇത്.

ഡോള്‍ബി അറ്റ്‌മോസ് മിക്‌സില്‍ ഒരുക്കിയ, അതിശയിപ്പിക്കുന്ന, സിനിമാറ്റിക് അനുഭവമാണ് ‘ബ്ലൂ’ സമ്മാനിക്കുന്നത്. ഇപ്പോള്‍ വിജയകരമായി ഫെസ്റ്റിവല്‍ റണ്‍ തുടരുന്ന ചിത്രം ഇനി വരാനിരിക്കുന്ന ഫെസ്റ്റിവല്‍ സീസണിന്‌ കൂടിയാണ് തയ്യാറെടുക്കുന്നത്.

Related Articles

ആനുകാലികംകൗതുകങ്ങൾ

കൽഹാരിയിൽ കേരളത്തിന്റെ കലാപാരമ്പര്യത്തിന് ചരിത്രനേട്ടം; രണ്ട് ഗിന്നസ്സ് റെക്കോർഡുകൾ ഒരേവേദിയിൽ

ചെണ്ടമേളത്തിലും മോഹിനിയാട്ടത്തിലും ലോക റെക്കോർഡ്; ഫൊക്കാന കൺവൻഷൻ ചരിത്രത്തിൽ ഇടം നേടി. പെൻസിൽവേനിയ: ഒരു വേദിയിൽ,...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...

അന്താരാഷ്ട്ര വാർത്തകൗതുകങ്ങൾ

2026ലെ ബാബ വാംഗയുടെ രണ്ട് പ്രവചനങ്ങൾ നടന്നു; വരാനിരിക്കുന്നത് ഭയാനകമായ മൂന്നെണ്ണം, തെളിവ് നിരത്തി അനുയായികൾ

2026 പകുതിയായപ്പോൾ അന്തരിച്ച ബൾഗേറിയൻ ജ്യോതിഷി ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും ചർച്ചയാകുന്നു. വാംഗയുടെ ഇക്കൊല്ലത്തെ...