കേരള വാർത്ത

എറണാകുളം-ബംഗളൂരു വന്ദേഭാരത് ഫ്ലാഗ് ഓഫ് ചെയ്തു

കൊ​​​​ച്ചി: കാ​​​​ത്തി​​​​രി​​​​പ്പി​​​​നൊ​​​​ടു​​​​വി​​​​ല്‍ എ​​​​റ​​​​ണാ​​​​കു​​​​ളം-​​​​ബം​​​​ഗ​​​​ളൂ​​​​രു വ​​​​ന്ദേ​​​​ഭാ​​​​ര​​​​ത് എ​​​​ക്‌​​​​സ്പ്ര​​​​സ് ട്രാ​​​​ക്കി​​​​ലെ​​​​ത്തി. ഇ​​​​ന്ന​​​​ലെ രാ​​​​വി​​​​ലെ എ​​​​റ​​​​ണാ​​​​കു​​​​ളം സൗ​​​​ത്ത് റെ​​​​യി​​​​ല്‍വേ സ്റ്റേ​​​​ഷ​​​​നി​​​​ല്‍ ന​​​​ട​​​​ന്ന ച​​​​ട​​​​ങ്ങി​​​​ല്‍ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര​​​​ മോ​​​​ദി സ​​​​ര്‍വീ​​​​സ് ഫ്ലാ​​​​ഗ് ഓ​​​​ഫ് ചെ​​​​യ്തു. വീ​​​​ഡി​​​​യോ കോ​​​​ണ്‍ഫ​​​​റ​​​​ന്‍സിം​​​​ഗ് വ​​​​ഴി വാ​​​​ര​​​​ണാ​​​​സി​​​​യി​​​​ല്‍നി​​​​ന്നാ​​​​ണു രാ​​​​ജ്യ​​​​ത്തെ നാ​​​​ല് വ​​​​ന്ദേ​​​​ഭാ​​​​ര​​​​ത് ട്രെ​​​​യി​​​​നു​​​​ക​​​​ള്‍ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്ത​​​​ത്. 11 മു​​​​ത​​​​ല്‍ റ​​​​ഗു​​​​ല​​​​ര്‍ സ​​​​ര്‍വീ​​​​സ് ആ​​​​രം​​​​ഭി​​​​ക്കും.

ഫ്ലാ​​​​ഗ് ഓ​​​​ഫി​​​​നു പി​​​​ന്നാ​​​​ലെ ന​​​​ട​​​​ന്ന ആ​​​​ദ്യ​​​​യാ​​​​ത്ര​​​​യി​​​​ല്‍ ജ​​​​ന​​​​പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ള്‍, മാ​​​​ധ്യ​​​​മ പ്ര​​​​വ​​​​ര്‍ത്ത​​​​ക​​​​ര്‍, അ​​​​ധ്യാ​​​​പ​​​​ക​​​​ര്‍, വി​​​​ദ്യാ​​​​ര്‍ഥി​​​​ക​​​​ള്‍, സോ​​​​ഷ്യ​​​​ല്‍ മീ​​​​ഡി​​​​യ ഇ​​​​ന്‍ഫ്ലു​​​​വ​​​​ന്‍സേ​​​​ഴ്‌​​​​സ്, കെ​​​​എ​​​​സ്ആ​​​​ര്‍ ബം​​​​ഗ​​​​ളൂ​​​​രു​​​​വി​​​​ലേ​​​​ക്കു​​​​ള്ള പ്ര​​​​ത്യേ​​​​ക ക്ഷ​​​​ണി​​​​താ​​​​ക്ക​​​​ള്‍ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ര്‍ പ​​​​ങ്കു​​​​ചേ​​​​ര്‍ന്നു.

ബു​​​​ധ​​​​നാ​​​​ഴ്ച ഒ​​​​ഴി​​​​കെ ആ​​​​ഴ്ച​​​​യി​​​​ല്‍ ആ​​​​റു ദി​​​​വ​​​​സ​​​​മാ​​​​ണ് സ​​​​ര്‍വീ​​​​സ്. ബം​​​​ഗ​​​​ളൂ​​​​രു​​​​വി​​​​ല്‍ നി​​​​ന്ന് രാ​​​​വി​​​​ലെ 5.10ന് ​​​​ആ​​​​രം​​​​ഭി​​​​ക്കു​​​​ന്ന സ​​​​ര്‍വീ​​​​സ് ഉ​​​​ച്ച​​​​യ്ക്ക് 1.50 ന് ​​​​എ​​​​റ​​​​ണാ​​​​കു​​​​ള​​​​ത്ത് എ​​​​ത്തി​​​​ച്ചേ​​​​രും.

എ​​​​റ​​​​ണാ​​​​കു​​​​ള​​​​ത്തു​​​​നി​​​​ന്ന് ഉ​​​​ച്ച​​​​ക​​​​ഴി​​​​ഞ്ഞ് 2.20ന് ​​​​പു​​​​റ​​​​പ്പെ​​​​ടു​​​​ന്ന ട്രെ​​​​യി​​​​ന്‍ രാ​​​​ത്രി 11 ഓ​​​​ടെ ബം​​​​ഗ​​​​ളൂ​​​​രു​​​​വി​​​​ലെ​​​​ത്തും. കേ​​​​ര​​​​ള​​​​ത്തി​​​​ല്‍ തൃ​​​​ശൂ​​​​ര്‍, പാ​​​​ല​​​​ക്കാ​​​​ട് എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ലാ​​​​ണു വ​​​​ന്ദേ​​​​ഭാ​​​​ര​​​​തി​​​​ന് സ്റ്റോ​​​​പ്പു​​​​ക​​​​ളു​​​​ള്ള​​​​ത്. എ​​​​ട്ടു മ​​​​ണി​​​​ക്കൂ​​​​ര്‍ 40 മി​​​​നി​​​​റ്റു​​​​കൊ​​​​ണ്ട് ബം​​​​ഗ​​​​ളൂ​​​​രൂ​​​​വി​​​​ല്‍ എ​​​​ത്തി​​​​ച്ചേ​​​​രാ​​​​മെ​​​​ന്ന​​​​താ​​​​ണ് സ​​​​ര്‍വീ​​​​സി​​​​ന്‍റെ ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ പ്ര​​​​ത്യേ​​​​ക​​​​ത.

ഫ്ലാ​​​​ഗ് ഓ​​​​ഫ് ച​​​​ട​​​​ങ്ങി​​​​ല്‍ ഗ​​​​വ​​​​ര്‍ണ​​​​ര്‍ രാ​​​​ജേ​​​​ന്ദ്ര അ​​​​ര്‍ലേ​​​​ക്ക​​​​ര്‍ മു​​​​ഖ്യാ​​​​തി​​​​ഥി​​​​യാ​​​​യി​​​​രു​​​​ന്നു. കേ​​​​ന്ദ്ര​​​​മ​​​​ന്ത്രി​​​​മാ​​​​രാ​​​​യ സു​​​​രേ​​​​ഷ് ഗോ​​​​പി, ജോ​​​​ര്‍ജ് കു​​​​ര്യ​​​​ന്‍, സം​​​​സ്ഥാ​​​​ന മ​​​​ന്ത്രി​​​​മാ​​​​രാ​​​​യ പി. ​​​​രാ​​​​ജീ​​​​വ്, വി. ​​​​അ​​​​ബ്‌​​​​ദു​​​​റ​​​​ഹി​​​​മാ​​​​ന്‍, എം​​​​പി​​​​മാ​​​​രാ​​​​യ ഹൈ​​​​ബി ഈ​​​​ഡ​​​​ന്‍, ഹാ​​​​രി​​​​സ് ബീ​​​​രാ​​​​ന്‍, ടി.​​​​ജെ. വി​​​​നോ​​​​ദ് എം​​​​എ​​​​ല്‍എ, മേ​​​​യ​​​​ര്‍ എം. ​​​​അ​​​​നി​​​​ല്‍കു​​​​മാ​​​​ര്‍ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ർ ച​​​​ട​​​​ങ്ങി​​​​ല്‍ പ​​​​ങ്കെ​​​​ടു​​​​ത്തു. ആ​​​​ദ്യ​​​​സ​​​​ര്‍വീ​​​​സി​​​​ന് തൃ​​​​ശൂ​​​​ര്‍, പാ​​​​ല​​​​ക്കാ​​​​ട് എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ല്‍ സ്വീ​​​​ക​​​​ര​​​​ണം ന​​​​ല്‍കി.

സ്റ്റോ​​​​പ്പു​​​​ക​​​​ള്‍

എ​​​​റ​​​​ണാ​​​​കു​​​​ളം ജം​​​​ഗ്ഷ​​​​ന്‍, തൃ​​​​ശൂ​​​​ര്‍, പാ​​​​ല​​​​ക്കാ​​​​ട്, കോ​​​​യ​​​​മ്പ​​​​ത്തൂ​​​​ര്‍, തി​​​​രു​​​​പ്പൂ​​​​ര്‍, ഈ​​​​റോ​​​​ഡ്, സേ​​​​ലം, കൃ​​​​ഷ്ണ​​​​രാ​​​​ജ​​​​പു​​​​രം (കെ​​​​ആ​​​​ര്‍പു​​​​രം), കെ​​​​എ​​​​സ്ആ​​​​ര്‍ ബം​​​​ഗ​​​​ളൂ​​​​രു.

സ​​​​മ​​​​യ​​​​ക്ര​​​​മം:

കെ​​​​എ​​​​സ്ആ​​​​ര്‍ ബം​​​​ഗ​​​​ളൂ​​​​രു-​​​​ എ​​​​റ​​​​ണാ​​​​കു​​​​ളം 26651:

കെ​​​​എ​​​​സ്ആ​​​​ര്‍ ബം​​​​ഗ​​​​ളൂ​​​​രു പു​​​​ല​​​​ര്‍ച്ചെ 5.10 കൃ​​​​ഷ്ണ​​​​രാ​​​​ജ​​​​പു​​​​രം-5.25 സേ​​​​ലം-8.15 ഈ​​​​റോ​​​​ഡ്- 9.05 തി​​​​രു​​​​പ്പൂ​​​​ര്‍-9.47 കോ​​​​യ​​​​മ്പ​​​​ത്തൂ​​​​ര്‍-10.35 പാ​​​​ല​​​​ക്കാ​​​​ട്-11.30 തൃ​​​​ശൂ​​​​ര്‍-12.30 എ​​​​റ​​​​ണാ​​​​കു​​​​ളം ജം​​​​ഗ്ഷ​​​​ന്‍ ഉ​​​​ച്ച​​​​യ്ക്ക് 1.50

എ​​​​റ​​​​ണാ​​​​കു​​​​ളം-​​​​കെ​​​​എ​​​​സ്ആ​​​​ര്‍ ബം​​​​ഗ​​​​ളൂ​​​​രു 26652:

എ​​​​റ​​​​ണാ​​​​കു​​​​ളം ജം​​​​ഗ്ഷ​​​​ന്‍ ഉ​​​​ച്ച​​​​ക​​​​ഴി​​​​ഞ്ഞ് 2.20 തൃ​​​​ശൂ​​​​ര്‍-3.20 പാ​​​​ല​​​​ക്കാ​​​​ട്-4.37 കോ​​​​യ​​​​മ്പ​​​​ത്തൂ​​​​ര്‍-5.23 തി​​​​രു​​​​പ്പൂ​​​​ര്‍-6.05 ഈ​​​​റോ​​​​ഡ്-6.50 സേ​​​​ലം- 7.20 കൃ​​​​ഷ്ണ​​​​രാ​​​​ജ​​​​പു​​​​രം-10.25 കെ​​​​എ​​​​സ്ആ​​​​ര്‍ ബം​​​​ഗ​​​​ളൂ​​​​രു- 11.

നി​​​​ര​​​​ക്കു​​​​ക​​​​ള്‍ ഇ​​​​ങ്ങ​​​​നെ

എ​​​​റ​​​​ണാ​​​​കു​​​​ളം- ബം​​​​ഗ​​​​ളൂ​​​​രു:

ചെ​​​​യ​​​​ര്‍കാ​​​​ര്‍-1,615 രൂ​​​​പ

എ​​​​ക്‌​​​​സി​​​​ക്യൂ​​​​ട്ടീ​​​​വ്‌​​​​ചെ​​​​യ​​​​ര്‍- 2,980 രൂ​​​​പ

തൃ​​​​ശൂ​​​​ര്‍-​​​​ബം​​​​ഗ​​​​ളൂ​​​​രു:

ചെ​​​​യ​​​​ര്‍കാ​​​​ര്‍-1,505 രൂ​​​​പ

എ​​​​ക്‌​​​​സി​​​​ക്യൂ​​​​ട്ടീ​​​​വ്‌​​​​ചെ​​​​യ​​​​ര്‍-2,770 രൂ​​​​പ

പാ​​​​ല​​​​ക്കാ​​​​ട്- ബം​​​​ഗ​​​​ളൂ​​​​രു:

ചെ​​​​യ​​​​ര്‍കാ​​​​ര്‍-1,360 രൂ​​​​പ

എ​​​​ക്‌​​​​സി​​​​ക്യൂ​​​​ട്ടീ​​​​വ്‌​​​​ചെ​​​​യ​​​​ര്‍- 2,470 രൂ​​​​പ

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

കേരള വാർത്തപ്രധാന വാർത്ത

മന്ത്രി വീണാജോർജിന് കെ.എസ്.യു പ്രതിഷേധത്തിനിടെ പരിക്കേറ്റ സംഭവത്തിൽ വധശ്രമത്തിന് കേസെടുത്ത് പൊലീസ്

കണ്ണൂർ: തിരുവനന്തപുരത്തേക്ക് മടങ്ങാൻ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയ ആരോഗ്യമന്ത്രി വീണാജോർജിന് കെ.എസ്.യു പ്രവർത്തകരുടെ കരിങ്കൊടി...

കേരള വാർത്തപ്രധാന വാർത്തശാസ്ത്രീയം

പു​ഷ്പ​ഗി​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ അ​പൂ​ർ​വ ശ​സ്ത്ര​ക്രി​യ; പി​ത്താ​ശ​യ​ത്തി​ൽ നി​ന്നു നീ​ക്കി​യ​ത് 697 ക​ല്ലു​ക​ൾ

തി​രു​വ​ല്ല: ശ​സ്ത്ര​ക്രി​യാ രം​ഗ​ത്ത് സം​സ്ഥാ​ന​ത​ല​ത്തി​ൽ പു​തി​യ ച​രി​ത്ര മി​ക​വ് തെ​ളി​യി​ച്ച് പു​ഷ്പ​ഗി​രി മെ​ഡി​ക്ക​ൽ കോ​ള​ജ്. ഒ​മാ​നി​ൽ...

കേരള വാർത്തപ്രധാന വാർത്ത

‘കേരള’ എന്ന പേര് ‘കേരളം’ എന്നാക്കി മാറ്റുന്നതിനുള്ള ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം

ന്യൂഡല്‍ഹി: ഭരണഘടനയില്‍ ‘കേരള’ എന്ന പേര് ‘കേരളം’ എന്നാക്കി മാറ്റുന്നതിനുള്ള ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം...

അമേരിക്കൻ വാർത്തകേരള വാർത്ത

ശാന്തിഗിരി ഡയസ്പോറ സെന്റര്‍ ഉദ്ഘാടനം ചെയ്തു

ഡാളസ് /മാരാമണ്‍ : മാരാമണ്‍ കണ്‍വെന്‍ഷന്‍ നഗറില്‍ നടന്ന ചടങ്ങില്‍ ശാന്തിഗിരി ഡയസ്പോറ സെന്ററിന്റെ ഔദ്യോഗിക...