അമേരിക്കൻ വാർത്ത

‘കേരളോത്സവം – എ ജേർണി ത്രൂ ട്രഡിഷൻ’ ആഘോഷിച്ച് ഹൂസ്റ്റൺ റാന്നി അസോസിയേഷൻ

ഹൂസ്റ്റൺ: കേരള പിറവി ആഘോഷം ‘കേരളോത്സവം – എ ജേർണി ത്രൂ ട്രഡിഷൻ’ എന്ന പേരിൽ ഹൂസ്റ്റൺ റാന്നി അസോസിയേഷൻ (HRA) വൈവിധ്യമാർന്ന പരിപാടികളോടെ വർണാഭമായി ആഘോഷിച്ചു. നവംബർ രണ്ടിന് മാഗ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഹൂസ്റ്റൺ റാന്നി അസോസിയേഷനിലെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും പങ്കെടുത്തു. വൈസ് പ്രസിഡന്റ് ജിൻസ് മാത്യു റാന്നി വിശിഷ്ടാതിഥികളെ പരിചയപ്പെടുത്തി. എച്ച്‌.ആർ‌.എ പ്രസിഡന്റ് ബിജു സഖറിയയുടെ അധ്യക്ഷതയിൽ ചേർന്ന പൊതുസമ്മേളനം ഡിസ്ട്രിക്ട് ജഡ്ജ് സുരേന്ദ്രൻ കെ. പട്ടേൽ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി വിനോദ് ചെറിയാൻ സ്വാഗതം അറിയിച്ചു. പൊലീസ് ക്യാപ്റ്റൻ മനോജ് പൂപ്പാറയിൽ വിശിഷ്ടാതിഥിയായിരുന്നു. ജഡ്ജ് ജൂലി മാത്യു, മാഗ് പ്രസിഡന്റ് ജോസ് കെ. ജോൺ എന്നിവർ ആശംസകൾ നേർന്നു. ഉപരക്ഷാധികാരിയും മാധ്യമ പ്രവർത്തകനുമായ ജീമോൻ റാന്നി കേരളപ്പിറവി സന്ദേശം നൽകി. ട്രഷറർ ബിനു സഖറിയ കൃതജ്ഞത രേഖപ്പെടുത്തി.

എച്ച്.ആർ.എയുടെ ചെണ്ടമേളവും (ജേക്കബ് കുരുവിള ആൻഡ് ടീം) , മെവിൻ ജോൺ, ബിനോയ് തോമസ്, തുടങ്ങിയവർ ഗാനങ്ങൾ ആലപിച്ചു. മീര സക്കറിയയുടെ പ്രാർഥനാ ഗാനത്തോടെയാണ് കലാപരിപാടികൾ ആരംഭിച്ചത്.  നൈനിക ഡാനിയൽ, ദിയ ലിസാൻ തേവർവലിൽ, ആര്യ സാറാ തേവർവലിൽ, കെസിയ രാജു, ദീന അലക്സ്, റെജി കളത്തിൽ, ശ്രീദേവി അനിൽകുമാർ, സുസൻ ജേക്കബ് എന്നിവർ നൃത്തങ്ങൾ അവതരിപ്പിച്ചു. ബിജു സാക്, ബിനു സാക് എന്നിവരുടെ നേതൃത്വത്തിൽ പുരുഷന്മാരുടെ ‘ഒപ്പന’ നൃത്തം വേറിട്ട കാഴ്ചയായി. അനിൽ ജനാർദ്ദനൻ – ശ്രീദേവി അനിൽകുമാർ ദമ്പതികൾ കേരള മന്നൻ-മങ്ക കിരീടം നേടി.ബിനു സഖറിയ, സുജ ബിനു ദമ്പതികൾ രണ്ടാം സ്‌ഥാനം നേടി. ലതീഷ് കൃഷ്‌ണൻ, സുജ  കോശി,റീന സജു എന്നിവർ ഈ മൽസരത്തിനു വിധികർത്താക്കളായിരുന്നു. 

ജോയിന്റ് ട്രഷറർ സ്റ്റീഫൻ ഏബ്രഹാം, സെന്നി ഹൂസ്റ്റൺ(ഹൂസ്റ്റൺ വോയിസ്), എവെലിൻ മാത്യു , സ്നേഹ തോമസ് തുടങ്ങിവയർ വിഡിയോ ഫൊട്ടോഗ്രഫി ടീമിന് നേതൃത്വം നൽകിയപ്പോൾ ബിജു സഖറിയ,ഡില്ലൻ സഖറിയ എന്നിവർ സൗണ്ട്സ് ആൻഡ് എഫക്ട് നിയന്ത്രിച്ചു.കേരളത്തിന്റെ പച്ചപ്പ് പ്രമേയമാക്കിയ ‘ഫോട്ടോ ബൂത്ത്’ ജന ശ്രദ്ധയാകർഷിച്ചു. മറിയാമ്മ ഏബ്രഹാം (ജെസ്സി), റീന സജി, ജിൻസി ജിനി എന്നിവർ റജിസ്ട്രേഷൻ കൗണ്ടറിന്റെ ചുമതല നിർവഹിച്ചു.

ഭാരവാഹികളായ ബിജു സക്കറിയ, വിനോദ് ചെറിയാൻ,ബിനു സക്കറിയ, ജിൻസ് മാത്യു, ബാബു കലീന, റീന സജി, ജീമോൻ റാന്നി,ജോയ് മണ്ണിൽ, മാത്യൂസ് ചാണ്ടപ്പിള്ള , എബ്രഹാം ജോസഫ് (ജോസ്), സന്ദീപ് തേവർവെലിൽ, സജി ഇലഞ്ഞിക്കൽവി തുടങ്ങിയവരുടെ നേതൃത്ത്വത്തിൽ വിവിധ കമ്മിറ്റികൾ പരിപാടിയുടെ പരിപാടിയുടെ വിജയത്തിനായി പ്രവർത്തിച്ചു.  

ജോയിന്റ് സെക്രട്ടറി ബാബു കലീന അവാർഡ് ദാനത്തിന് നേതൃത്വം നൽകി. ഉപരക്ഷാധികാരി ജോയ് മണ്ണിൽ, യൂത്ത് കോഓർഡിനേറ്റർ ജെഫിൻ നൈനാൻ എന്നിവർ നാടൻ വിഭവങ്ങളായ കപ്പ പുഴുക്ക്, ചക്ക വേവിച്ചത്, കൊഴുക്കട്ട തുടങ്ങിയവ ഉൾപ്പെടുത്തി തയ്യാറാക്കിയ വിഭവസമൃദ്ധമായ അത്താത്തിന് നേതൃത്വം നൽകി. അനിൽ ജനാർദ്ദനൻ, അനില സന്ദീപ് എന്നിവർ എം.സി.മാരായി പരിപാടികൾ നിയന്ത്രിച്ചു. 

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...