സിഡ്നി: റവ. ഫാ. ജോസഫ് ഐക്കരമറ്റം (86) അന്തരിച്ചു.
മുൻ കോതമംഗലം രൂപത വൈദികനും ഇപ്പോൾ സിഡ്നി രൂപത വൈദികനും ആയിരുന്നു. 1964ൽ പൗരോഹിത്വം സ്വീകരിച്ചു. കോട്ടപ്പടി, ഇഞ്ചൂർ, മാറാടി പള്ളികളിൽ വികാരിയായും കോതമംഗലം കത്തീഡ്രൽ പള്ളിയിൽ സഹവികാരിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
സിസ്റ്റർ ക്രിസോസ്റ്റം ഐക്കരമറ്റം എഫ് സിസി (വാഴപ്പള്ളി മഠം) സഹോദരിയും പരേതരായ മാത്യു വർക്കി, ഫിലിപ്പോസ് വർക്കി എന്നിവർ സഹോദരങ്ങളുമാണ്.
സംസ്കാര ശുശ്രൂഷകൾ നവംബർ 7ന് ഇന്ത്യൻ സമയം രാവിലെ 8.30 ന് (സിഡ്നി സമയം ഉച്ചകഴിഞ്ഞ് 2 മണിക്ക്) ഹാബർ ഫീഡിലുള്ള വിശുദ്ധ ജോവാൻ ഓഫ് ആർക്ക് പള്ളിയിൽ ആർച്ച് ബിഷപ് മാർ ആന്റണി ഫിഷറിന്റെ പ്രധാന കാർമികത്വത്തിൽ നടത്തപ്പെടുന്നു.
ഫോൺ : 9446311425





