അമേരിക്കൻ വാർത്ത

മാംദാനി സഹാദ്ധ്യക്ഷയായി പാക്കിസ്ഥാനി വംശജ ലീനാ ഖാനെ നിയമിച്ചു

ന്യൂയോർക്ക് : ഫെഡറൽ ട്രേഡ് കമ്മീഷണർ എന്ന നിലയിൽ ബൈഡൻ ഭരണകാലത്തു ന്യൂ യോർക്കിലെ സാങ്കേതിക ഭീമന്മാരുടെ ശത്രുത ഏറ്റു വാങ്ങിയ യുവ ഡെമോക്രാറ്റ് ലീനാ ഖാനെ (36) നിയുക്ത മേയർ സോഹ്രാൻ മാംദാനി തന്റെ ട്രാൻസിഷൻ ടീമിന്റെ സഹാദ്ധ്യക്ഷയായി നിയമിച്ചു. ബ്രിട്ടനിൽ പാക്കിസ്ഥാനി വംശജരുടെ പുത്രിയായി ജനിച്ച ഖാൻ മികച്ച സാമ്പത്തിക വിദഗ്ധയായാണ് കരുതപ്പെടുന്നത്.

2021 മുതൽ 2025 വരെയാണ് കമ്മീഷണർ ആയിരിക്കെ മെറ്റാ, ആമസോൺ തുടങ്ങിയ വമ്പന്മാർക്കെതിരെ കേസെടുത്തു വിവാദം ഉയർത്തിയ ഖാൻ ബുധനാഴ്ച്ച മാംദാനിയുടെ പത്ര സമ്മേളനത്തിൽ പ്രത്യക്ഷപ്പെട്ടപ്പോഴാണ് നിയമനം പുറത്തു വന്നത്.

മാംദാനിയുടെ സാമ്പത്തിക നയങ്ങൾക്കും ഭരണ ഉദ്യോഗസ്ഥന്മാരെ നിയമിക്കുന്നതിലും ഖാൻ പങ്കു വഹിക്കുമെന്ന് അവരുടെ വക്താവ് ഡഗ് ഫെറർ പറഞ്ഞു.

മുൻ ഡെപ്യൂട്ടി മേയർ മരിയ ടോറസ്-സ്പ്രിംഗർ, നോൺ – പ്രോഫിറ്റ് എക്സിക്യൂട്ടീവ് ഗ്രെയ്‌സ് ബോണില, ബജറ്റ് വിദഗ്‌ധ മെലാനി ഹാര്ട്സോഗ് എന്നിവരും മാംദാനിയുടെ ട്രാൻസിഷൻ ടീമിലുണ്ട്.  

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...