അമേരിക്കൻ വാർത്തസിനിമ

ഓർമ ഇന്റർനാഷനൽ സംഘടിപ്പിക്കുന്ന അമേരിക്ക-250 ഐക്യത്തിന്റെ ആഘോഷം: തമ്പി ആന്റണി

ഫിലഡൽഫിയ: ഓർമ ഇന്റർനാഷനൽ സംഘടിപ്പിക്കുന്ന ‘അമേരിക്ക 250’ ആഘോഷം ഐക്യത്തിന്റെ ആഘോഷമായിരിക്കുമെന്ന് പ്രശസ്ത സാഹിത്യകാരനും സിനിമാ നടനുമായ തമ്പി ആന്റണി പറഞ്ഞു. പരിപാടിയുടെ ക്രമീകരണങ്ങളുടെ ഭാഗമായി തമ്പി ആന്റണിക്കും സിനിമാ സംവിധായകൻ സോഹൻ ലാലിനും ഓർമ ഇന്റർനാഷനൽ സെലിബ്രേഷൻ കൗൺസിൽ ഒരുക്കിയ സ്വീകരണ യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഓർമ ഇന്റർനാഷനൽ ലീഡർ ബോർഡ് ചെയർമാൻ ജോസ് ആറ്റുപുറം, സെലിബ്രേഷൻ കൗൺസിൽ ജനറൽ സെക്രട്ടറി നിമ്മീ റോസ് ദാസ് എന്നിവർ തമ്പി ആന്റണിയേയും സോഹൻ ലാലിനെയും പൊന്നാടയണിയിച്ച് ആദരിച്ചു.

ഓർമ ഇന്റർനാഷനൽ ‘അമേരിക്ക 250’ ആഘോഷക്രമീകരണങ്ങളുടെ അനുമോദന പത്രം—കോൺഗ്രസ് മാൻ ഫിറ്റ്സ് പാറ്റ്‌റിക് ക്രമപ്പെടുത്തിയത്—തമ്പി ആന്റണി, ഓർമ ഇന്റർനാഷനൽ പ്രസിഡന്റ് സജി സെബാസ്റ്റ്യനും കൗൺസിൽ ചെയർമാൻ ജോർജ് നടവയലിനും കൈമാറി.

തമ്പി ആന്റണിയുടെ സാഹിത്യ കൃതികളോടുള്ള ആസ്വാദന ക്ഷമതയെ പ്രശംസിച്ചുകൊണ്ട്, വൈസ് പ്രസിഡന്റ് പിന്റൊ കണ്ണമ്പിള്ളിയും ടാലന്റ് പ്രമോഷൻ ചെയർ ജോസ് തോമസും ചേർന്ന് അദ്ദേഹത്തിന്റെ ‘ഏകാന്തതയുടെ നിമിഷങ്ങൾ’ എന്ന നോവൽ യോഗത്തിൽ പ്രകാശിപ്പിച്ചു. ആലീസ് ജോസ്, മെർളിൻ അഗസ്റ്റിൻ, സ്വപ്നാ സെബാസ്റ്റ്യൻ, ജോയി തട്ടാർകുന്നേൽ എന്നിവർ ആശംസകൾ നേർന്നു.

അമേരിക്കൻ ദേശീയതയിൽ അമേരിക്കൻ മലയാളികളുടെ സംഭാവനകളെ ഉയർത്തിക്കാണിക്കുക എന്ന ദൗത്യമാണ് ‘ഓർമ ഇന്റർനാഷനൽ സെലിബ്രേഷൻസ് കൗൺസിൽ’ നിർവഹിക്കുന്നത്. 2026 ജൂലൈയിൽ നടക്കുന്ന ‘അമേരിക്ക 250 വാർഷികാഘോഷങ്ങളുടെ’ ഫിനാലെയിൽ കലാസന്ധ്യയും അവാർഡ് നിശയും നടത്തും. രാഷ്ട്രീയ ഭരണ സാരഥികൾ, സാമൂഹിക പ്രവർത്തകർ, കലാകാരന്മാർ, എഴുത്തുകാർ, ശാസ്ത്രജ്ഞർ, ഡോക്ടർമാർ, ബിസിനസുകാർ തുടങ്ങി വിവിധ രംഗങ്ങളിൽ ശോഭിച്ച അമേരിക്കൻ മലയാളി വ്യക്തിത്വങ്ങളെയും അവർ പ്രതിനിധാനം ചെയ്യുന്ന പ്രസ്ഥാനങ്ങളെയും കേന്ദ്രീകരിച്ചാണ് ആഘോഷപരിപാടികൾ ക്രമപ്പെടുത്തുക.

Report ജോർജ് നടവയൽ

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...