അമേരിക്കൻ വാർത്ത

യുഎസിൽ 40 എയർപോർട്ടുകളിൽ വിമാന സർവീസുകൾ 10% വരെ കുറയ്ക്കുമെന്ന് സൂചന; പ്രതിദിനം 4,000 ഫ്ലൈറ്റുകൾ റദ്ദാകും

വാഷിങ്ടൻ ഡി.സി : നിലവിലെ ഫെഡറൽ ഷട്ട്ഡൗൺ തുടരുകയാണെങ്കിൽ, അമേരിക്കയിലെ 40 പ്രധാന എയർപോർട്ടുകളിൽ വിമാന സർവീസുകൾ 10% വരെ കുറയ്ക്കാൻ സാധ്യതയുണ്ടെന്ന് ഗതാഗത മന്ത്രാലയം സെക്രട്ടറി ഷോൺ ഡഫി മുന്നറിയിപ്പ് നൽകി. എയർ ട്രാഫിക് കൺട്രോളർമാർ വ്യാപകമായ ജോലിഭാരവും ക്ഷീണവും അനുഭവിക്കുന്നതാണ് ഈ തീരുമാനത്തിന് പ്രധാന കാരണം. ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷന്റെ ചീഫ് ബ്രയൻ ബെഡ്‌ഫോർഡ് സ്ഥിതിഗതികൾ വിലയിരുത്തി. ഈ നടപടി വെള്ളിയാഴ്ച മുതൽ പ്രാബല്യത്തിൽ വന്നേക്കാം.

ഷട്ട്ഡൗൺ തുടർന്നാൽ, വിമാന നിരക്കുകളിൽ നേരിയ കുറവുകൾ ആരംഭിച്ച് അടുത്ത ആഴ്ചയോടെ 10% കുറയാൻ സാധ്യതയുണ്ട്. ഇതോടെ പ്രതിദിനം 3,500 മുതൽ 4,000 വരെ ഫ്‌ലൈറ്റുകൾ റദ്ദാക്കപ്പെടാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വിമാനയാത്ര സുരക്ഷിതമാണെന്ന് ഡഫി വ്യക്തമാക്കിയെങ്കിലും, സുരക്ഷിതമായ വിമാനസഞ്ചാരം ഉറപ്പാക്കുന്നതിനുള്ള മുൻകരുതൽ എന്ന നിലയിലാണ് ഈ തീരുമാനങ്ങൾ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...