പ്രധാന വാർത്ത

ആശുപത്രി സിസിടിവി ഹാക്ക് ചെയ്ത് ദൃശ്യങ്ങൾ പോൺ സൈറ്റുകളിൽ; ഗുരുതര സുരക്ഷാ വീഴ്ച

അഹമ്മദാബാദ്: ഗുജറാത്ത് രാജ്‌കോട്ടിലെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ സി സി ടി വി ദൃശ്യങ്ങൾ ഹാക്ക് ചെയ്ത് പോൺ സൈറ്റുകൾക്ക് വിറ്റ സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. ഡോക്ടർമാർ ഗർഭിണികളെ പരിശോധിക്കുന്ന ദൃശ്യങ്ങൾ ഉൾപ്പെടെയാണ് ചോർത്തിയത്. സി സി ടി വി നെറ്റ് വർക്കിൻ്റെ ‘അഡ്മിൻ 123’ പോലുള്ള ദുർബലമായ പാസ്‌വേഡുകളും സുരക്ഷാ സംവിധാനങ്ങളുടെ അപര്യാപ്തതയുമാണ് ഈ ഗുരുതരമായ സൈബർ കുറ്റകൃത്യത്തിലേക്ക് നയിച്ചതെന്ന് പോലീസ് കണ്ടെത്തി.

കഴിഞ്ഞ വർഷം നടന്ന സംഭവവുമായി ബന്ധപ്പെട്ട് ഫെബ്രുവരിയിൽ പ്രതികളെ അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും, കുറ്റകൃത്യത്തിൻ്റെ കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നത് ഇപ്പോഴാണ്. 2024 ജനുവരി മുതൽ ഡിസംബർ വരെ ഏകദേശം ഒരു വർഷത്തോളം ദൃശ്യങ്ങൾ ചോർത്തിയതായാണ് വിവരം. ഗുജറാത്ത് കൂടാതെ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 50,000-ൽ അധികം സി സി ടി വി ദൃശ്യങ്ങൾ ഹാക്കർമാർ മോഷ്ടിച്ചതായി പോലീസ് പറഞ്ഞു.

ടെലിഗ്രാം വഴിയുള്ള വിൽപ്പന

രാജ്‌കോട്ടിലെ ആശുപത്രിയിൽ നിന്നുള്ള ദൃശ്യങ്ങൾ ലഭ്യമാണെന്ന രീതിയിൽ ചില യൂട്യൂബ് ചാനലുകളിൽ പ്രചാരണം ഉണ്ടായതോടെയാണ് അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത്. ഗൈനക്കോളജിസ്റ്റുകൾ സ്ത്രീകളെ പരിശോധിക്കുന്നത് ഉൾപ്പെടെയുള്ള ദൃശ്യങ്ങൾ ടെലിഗ്രാം ഗ്രൂപ്പുകൾ വഴിയാണ് പ്രതികൾ വിറ്റത്. 700 രൂപ മുതൽ 4,000 രൂപ വരെയാണ് ഈ ദൃശ്യങ്ങൾക്കായി ഇവർ ഈടാക്കിയിരുന്നത്.

പുണെ, മുംബൈ, നാസിക്, സൂറത്ത്, അഹമ്മദാബാദ്, ഡൽഹി എന്നിവിടങ്ങളിലേത് ഉൾപ്പെടെ രാജ്യവ്യാപകമായി ഏകദേശം 80 സി സി ടി വി നെറ്റ് വർക്കുകൾ ഹാക്ക് ചെയ്യപ്പെട്ടതായി അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി. ആശുപത്രികൾ, സ്കൂളുകൾ, കോർപ്പറേറ്റ് സ്ഥാപനങ്ങൾ, സിനിമാ തിയറ്ററുകൾ, ഫാക്ടറികൾ, വീടുകൾ എന്നിവിടങ്ങളിലെ സി സി ടി വി കളാണ് ഹാക്ക് ചെയ്തത്.

പ്രതികളും ഹാക്കിംഗ് രീതിയും

ബികോം ബിരുദധാരിയായ പരിത് ധമേലിയായിരുന്നു പ്രധാന ഹാക്കർ. ഇയാളെ ചോദ്യം ചെയ്തപ്പോൾ, മൂന്ന് വ്യത്യസ്ത സോഫ്റ്റ്‌വെയർ പ്രോഗ്രാമുകൾ ഹാക്കിങിനായി ഉപയോഗിച്ചതായി കണ്ടെത്തി. രോഹിത് സിസോദിയ എന്ന മറ്റൊരു പ്രതിയെ ഡൽഹിയിൽനിന്നാണ് അറസ്റ്റ് ചെയ്തത്. ഫെബ്രുവരിയിൽ പ്രധാന പ്രതികളെ അറസ്റ്റ് ചെയ്തിട്ടും മോഷ്ടിച്ച ദൃശ്യങ്ങൾ ജൂൺ വരെ ടെലിഗ്രാം ഗ്രൂപ്പുകളിൽ ലഭ്യമായിരുന്നു എന്നതും സംഭവത്തിൻ്റെ ഗൗരവം വർദ്ധിപ്പിക്കുന്നു.

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

അമേരിക്കൻ വാർത്തആനുകാലികംപ്രധാന വാർത്ത

ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിനെ തുടർന്ന് പ്രൽഹാദ് ജോഷി പുതിയ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയെത്തുടർന്നുണ്ടായ പ്രതിഷേധങ്ങൾക്കിടയിൽ ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിനെ തുടർന്ന് കേന്ദ്ര മന്ത്രി പ്രൽഹാദ്...

അന്താരാഷ്ട്ര വാർത്തആനുകാലികംകായികംപ്രധാന വാർത്ത

രണ്ടാം ടി 20: വിജയം 90 റണ്‍സിന്; ജയത്തോടെ ഇന്ത്യക്ക് പരമ്പരയും

ഹരാരെ: തുടര്‍ച്ചയായ രണ്ടാം ടി 20 യിലും ആതിഥേയരായ സിംബാബ് വെയെ വീഴ്ത്തി പരമ്പര സ്വന്തമാക്കി...

ആനുകാലികംപ്രധാന വാർത്ത

നീറ്റ് വിവാദം: എൻടിഎയിൽ വൻ അഴിച്ചുപണി; 47 ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു, അച്ചടക്ക നടപടി

ന്യൂഡൽഹി: നീറ്റ് യുജി പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ നാഷണൽ ടെസ്റ്റിങ് ഏജൻസിയിൽ (എൻടിഎ) അഴിച്ചുപണി നടത്തി കേന്ദ്ര സർക്കാർ....

ആനുകാലികംപ്രധാന വാർത്ത

നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയിൽ ശക്തമായ നടപടിയെന്ന് മോദി; മന്ത്രി ധർമേന്ദ്ര പ്രധാൻ രാജി വച്ചേ മതിയാകൂവെന്ന് കോക്രോച് പാർട്ടി; പ്രതിഷേധം തുടരുന്നു

ന്യൂഡൽഹി: നീറ്റ് ചോദ്യപ്പേപ്പര്‍ ചോർച്ചയിൽ ഉൾപ്പെട്ടവർക്ക് വേഗത്തിലും കർശനവുമായ ശിക്ഷ ഉറപ്പാക്കുന്നതിനായി അതിവേഗ കോടതികൾ സ്ഥാപിക്കാൻ...