കേരള വാർത്തസിനിമ

‘പോറ്റിയേയും ചാത്തനേയും ഏകശരീരത്തിലേക്ക് ആവാഹിച്ച ഭാവാഭിനയം, പുരസ്കാരം മമ്മൂട്ടിയുടെ പകർന്നാട്ട പൂർണതയ്ക്ക്’

തിരുവനന്തപുരം: പഴകും തോറും വീര്യം കൂടുന്ന വീഞ്ഞ് പോലെയാണ് മമ്മൂട്ടിയിലെ നടനെന്ന് ഒരിക്കൽ കൂടി തെളിയിച്ചുകൊണ്ട് ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം അദ്ദേഹത്തെ തേടിയെത്തി. ‘ഭ്രമയുഗം’ എന്ന ചിത്രത്തിലെ ‘കൊടുമൺ പോറ്റി’ എന്ന കഥാപാത്രത്തിനാണ് മികച്ച നടനുള്ള പുരസ്‌കാരം മെഗാസ്റ്റാർ സ്വന്തമാക്കിയത്. ഇത് ഏഴാം തവണയാണ് മമ്മൂട്ടി സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടുന്നത്.

മികച്ച നടനായുള്ള അന്തിമ പോരാട്ടത്തിൽ മമ്മൂട്ടിയോടൊപ്പം യുവതാരങ്ങളായ ആസിഫ് അലിയും ടൊവിനോ തോമസും ഉണ്ടായിരുന്നു. കിഷ്‌കിന്ധാകാണ്ഡം, ലെവൽ ക്രോസ് എന്നീ ചിത്രങ്ങളിലെ മികച്ച പ്രകടനങ്ങളാണ് ആസിഫ് അലിയെ അവസാന റൗണ്ടിൽ എത്തിച്ചത്. ഇത് ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നുവെന്ന് ജൂറി വിലയിരുത്തി. പ്രാഥമിക ജൂറി വിലയിരുത്തിയ ശേഷം തെരഞ്ഞെടുത്ത 38 ചിത്രങ്ങളാണ് പുരസ്‌കാരങ്ങൾക്കായി പരിഗണനയിലുണ്ടായിരുന്നത്.

ഭ്രമയുഗം: കൊടുമൺ പോറ്റിയുടെ പകർന്നാട്ടം

ദുരൂഹതകൾ നിറഞ്ഞ ‘കൊടുമൺ പോറ്റി’ എന്ന നെഗറ്റീവ് ഷേഡുള്ള കഥാപാത്രത്തെയാണ് 2024-ൽ പുറത്തിറങ്ങിയ ഹൊറർ ത്രില്ലർ ചിത്രമായ ‘ഭ്രമയുഗ’ത്തിൽ മമ്മൂട്ടി അവതരിപ്പിച്ചത്. ഭൂതകാലം എന്ന സിനിമക്ക് ശേഷം രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഈ ചിത്രം 17-ാം നൂറ്റാണ്ടിലെ ദക്ഷിണ മലബാറിൻ്റെ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്.

സാമൂഹിക അടിച്ചമർത്തലുകളിൽനിന്ന് രക്ഷപ്പെട്ട്, താഴ്ന്ന ജാതിയിൽപ്പെട്ട തേവൻ എന്ന പാട്ടുകാരൻ, കൊടുമൺ പോറ്റിയുടെ മനയിൽ അഭയം തേടുന്നതും, അവിടെ ഒളിഞ്ഞിരിക്കുന്ന ദുരൂഹതകളും ചാത്തൻ എന്ന് പേരുള്ള ദുഷ്ടശക്തിയുടെ സാന്നിധ്യവും തിരിച്ചറിയുന്നതുമാണ് കഥാതന്തു. ജാതി വ്യവസ്ഥ, അധികാരം, ചൂഷണം എന്നീ ആശയങ്ങളുമായി ബന്ധപ്പെട്ട് മുന്നോട്ട് പോകുന്ന ചിത്രം ബ്ലാക്ക് ആൻഡ് വൈറ്റ് പശ്ചാത്തലത്തിലാണ് ഒരുക്കിയത്. 2024-ൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മലയാള ചിത്രങ്ങളിൽ ഒന്നായ ഭ്രമയുഗം ഇപ്പോൾ സോണി ലിവിലൂടെ പ്രേക്ഷകരിലേക്കെത്തുന്നു. വൈ നോട്ട് സ്റ്റുഡിയോസും ഹൊറർ ത്രില്ലർ സിനിമകൾക്കു മാത്രമായി ആരംഭിച്ച നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസും ചേർന്നാണ് ചിത്രം നിർമ്മിച്ചത്.

മമ്മൂട്ടി: റെക്കോർഡ് പ്രകടനങ്ങൾ

‘ഭ്രമയുഗ’ത്തിലെ പ്രകടനം മലയാളത്തിലെ പുതുതലമുറയെ വീണ്ടും ഞെട്ടിക്കുന്നതായിരുന്നു. 1981-ൽ ‘അഹിംസ’യിലൂടെ മികച്ച രണ്ടാമത്തെ നടനുള്ള അവാർഡ് നേടിയ മമ്മൂട്ടി, മൂന്ന് വർഷങ്ങൾക്കുശേഷം (1984) ‘അടിയൊഴുക്കുകൾ’ എന്ന ചിത്രത്തിലെ കരുണൻ എന്ന കഥാപാത്രത്തിലൂടെ ആദ്യ സംസ്ഥാന പുരസ്‌കാരം നേടി. 1989-ൽ ‘ഒരു വടക്കൻ വീരഗാഥ’, ‘മൃഗയ’, ‘മഹായാനം’ എന്നീ ചിത്രങ്ങളിലെ പ്രകടനത്തിലൂടെ രണ്ടാമതും പുരസ്‌കാരം ലഭിച്ചു.

ആറ് പുരസ്‌കാരങ്ങൾ നേടിയ മോഹൻലാൽ ആണ് മമ്മൂട്ടിക്ക് തൊട്ട് പിന്നിലുള്ളത്. ഭരത് ഗോപി, മുരളി എന്നിവർക്ക് 4 വീതം സംസ്ഥാന അവാർഡുകളാണ് ലഭിച്ചിട്ടുള്ളത്. ‘അഥർവ്വത്തിലെ തേവള്ളി അനന്തപത്മനാഭനെ’യോ ‘വിധേയനിലെ ഭാസ്‌കര പട്ടേലരെ’യോ പ്രതീക്ഷിച്ചവരുടെ മുന്നിലായിരുന്നു കൊടുമൺ പോറ്റിയായി മമ്മൂട്ടി നിറഞ്ഞാടിയത്.

Related Articles

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...

കേരള വാർത്തചരമം

സ്ഥലംമാറ്റത്തിന് പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ/കോഴിക്കോട് : ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആർ. ദീപലേഖ (52) പഞ്ചായത്ത് ആരോഗ്യ...

ആനുകാലികംകേരള വാർത്തകൗതുകങ്ങൾശാസ്ത്രീയം

കേരളത്തിലെ കടൽത്തീരത്ത് വയലറ്റ് നിറം; ഓണക്കാലത്ത് സംഭവിക്കാറുള്ള പ്രത്യേക പ്രതിഭാസമെന്ന് നാട്ടുകാർ

തിരുവനന്തപുരം: കോവളം കടൽത്തീരത്ത് കടൽച്ചൊറി എന്നറിയപ്പെടുന്ന ജെല്ലി മത്സ്യം വൻ തോതിൽ അടിയുന്നു. ഇന്നലെ കോവളത്തെ...