അമേരിക്കൻ വാർത്ത

അമേരിക്കയിലെ ഫെഡറൽ ഷട്ട്ഡൗണിൽ വലഞ്ഞ് വിമാന യാത്രക്കാരും; കാത്തിരിപ്പ് നീളും!

ഹൂസ്റ്റൺ: ഫെഡറൽ ഗവൺമെന്റ് ഷട്ട്ഡൗണിനെ തുടർന്ന് ഹൂസ്റ്റണിലെ ബുഷ് ഇന്റർകോണ്ടിനെന്റൽ എയർപോർട്ടിലും വില്യം പി. ഹോബി എയർപോർട്ടിലും സുരക്ഷാ പരിശോധനയ്ക്കുള്ള കാത്തിരിപ്പ് സമയം മണിക്കൂറുകളോളം നീളുന്നതായി വിമാനത്താവള അധികൃതർ അറിയിച്ചു. ട്രാൻസ്‌പോർട്ട് സെക്യൂരിറ്റി അഡ്മിനിസ്‌ട്രേഷൻ (ടിസിഎ) ജീവനക്കാരുടെ എണ്ണത്തിൽ ഷട്ട്ഡൗൺ പ്രത്യാഘാതം സൃഷ്ടിച്ചതിനെ തുടർന്നാണ് ഈ പ്രതിസന്ധി.

ബുഷ് എയർപോർട്ടിൽ കോംപ്ലക്‌സിലെ എ,ഇ ടെർമിനലുകളിലെ ടിസിഎ പരിശോധനാ പോയിന്റുകൾ മാത്രമാണ് നിലവിൽ പ്രവർത്തിക്കുന്നത്. യുണൈറ്റഡ് എയർലൈൻസിൽ യാത്ര ചെയ്യുന്നവർ സി ടെർമിനലിൽ ലഗേജ് ചെക്ക് ചെയ്ത ശേഷം ഇ ടെർമിനലിലേക്ക് നടക്കുകയോ എയർപോർട്ട് സബ്‌വേ ഉപയോഗിക്കുകയോ ചെയ്ത് സുരക്ഷാ പരിശോധന പൂർത്തിയാക്കണം. തുടർന്ന്, സ്കൈവേ ഉപയോഗിച്ചാണ് യാത്രക്കാർ ഗേറ്റിലേക്ക് എത്തിച്ചേരേണ്ടത്. ഹോബി എയർപോർട്ടിൽറഞ്ഞ സുരക്ഷാ ലെയ്‌നുകൾ മാത്രമാണ് പ്രവർത്തിക്കുന്നത്, ഇത് കാത്തിരിപ്പ് സമയം കൂടാൻ കാരണമായി.

ഫെഡറൽ ഗവൺമെന്റ് ഷട്ട്ഡൗൺ പരിഹരിക്കപ്പെടും വരെ നീണ്ട സുരക്ഷാ കാത്തിരിപ്പ് സമയങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ഫെയ്സ്‌ബുക്കിലൂടെ പുറത്തുവിട്ട അറിയിപ്പ് അനുസരിച്ച്, ടിസിഎ പരിശോധനയ്ക്കുള്ള കാത്തിരിപ്പ് സമയം 3 മണിക്കൂറിനും മുകളിൽ പോകാൻ സാധ്യതയുണ്ട്.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...