അമേരിക്കൻ വാർത്ത

കേരളാ സമാജം ഓഫ് ഗ്രേയ്റ്റർ ന്യൂയോർക്ക് വാർഷിക ഡിന്നറും ഫാമിലി നൈറ്റും 23ന്

ന്യൂയോർക്ക്: കേരളാ സമാജം ഓഫ് ഗ്രേയ്റ്റർ ന്യൂയോർക്കിന്റെ അൻപത്തിമൂന്നാമത് വാർഷികത്തിന്റെ ഭാഗമായി വാർഷിക ഡിന്നറും ഫാമിലി നൈറ്റും 23ന് സംഘടിപ്പിക്കുവാനുള്ള ക്രമീകരണങ്ങൾ പുരോഗമിക്കുന്നു. 23ന് ഞായറാഴ്ച വൈകിട്ട് 5:30 മുതൽ ഫ്ലോറൽ പാർക്കിലുള്ള ടൈസൺ സെന്റർ ഓഡിറ്റോറിയത്തിൽ വച്ച് വാർഷികാഘോഷം അതിവിപുലമായി നടത്തുന്നതിനാണ് പ്രസിഡന്റ് സജി എബ്രഹാമിന്റെ നേതൃത്വത്തിൽ എക്സിക്യൂട്ടിവ് കമ്മിറ്റി ആസൂത്രണം ചെയ്യുന്നത്.

പ്രസിഡന്റ് സജി എബ്രഹാമിനോട്  ചേർന്ന് ട്രസ്റ്റി ബോർഡ് ചെയർമാൻ വിൻസെന്റ് സിറിയക്, വൈസ് പ്രസിഡന്റ് ബെന്നി ഇട്ടീര, ട്രഷറർ വിനോദ് കെ.ആർ.കെ., സെക്രട്ടറി മാത്യുക്കുട്ടി ഈശോ, ജോയിന്റ് സെക്രട്ടറി ജോസി സ്‌കറിയ, മറ്റ് കമ്മിറ്റി അംഗങ്ങൾ, ട്രസ്റ്റി ബോർഡ് അംഗങ്ങൾ എന്നിവരുടെ കൂട്ടായ പ്രവർത്തനത്തിന്റെ സഫലീകരണമാണ് ഈ വർഷത്തെ സമാജത്തിന്റെ വിജയപ്രദമായ പ്രവർത്തനനേട്ടമെന്ന് ഭാരാവാഹികൾ പറഞ്ഞു

പ്രാദേശികമായി വളർന്നു വരുന്ന നമ്മുടെ സമൂഹത്തിലെ നേതാക്കളെ അതിഥികളായി ക്ഷണിക്കുന്നത് സമാജത്തിന്റെ ഉത്തരവാദിത്വം ആണെന്ന് കരുതുന്നതിനാൽ മാധ്യമ മേഖലയിൽ മൂന്നു പതിറ്റാണ്ടായി വ്യക്തിമുദ്ര പതിപ്പിച്ച് ജനശ്രദ്ധ നേടിയ സുനിൽ ട്രൈസ്റ്റാർ എന്നറിയപ്പെടുന്ന ശാമുവേൽ ഈശോയെയാണ് വാർഷിക ഡിന്നറിന്റെ മുഖ്യാതിഥിയായി ക്ഷണിക്കുവാൻ ആഗ്രഹിക്കുന്നതെന്ന് പ്രസിഡന്റ് സജി എബ്രഹാം അറിയിച്ചു. മാധ്യമ പ്രവർത്തകരുടെ അമേരിക്കയിലെ ഏറ്റവും പ്രശസ്ത സംഘടനയായ ഇന്ത്യ പ്രസ് ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്കയുടെ കഴിഞ്ഞ രണ്ടു വർഷത്തെ നാഷനൽ പ്രസിഡന്റായിരുന്നു സുനിൽ. 

ഏഷ്യയിലെ തന്നെ ഏറ്റവും വലിയ മാധ്യമ സമ്മേളനം എന്ന് വിശേഷിപ്പിക്കപ്പെട്ട് കഴിഞ്ഞവർഷം കേരളത്തിൽ നടത്തിയ പ്രസ് ക്ലബ്ബിന്റെ “മാധ്യമശ്രീ അവാർഡ്” ദാന ചടങ്ങിന്റെ സംഘാടകരിൽ പ്രമുഖനും സുനിൽ ട്രൈസ്റ്റാർ ആയിരുന്നു. പ്രസിഡന്റ് സജി എബ്രഹാമിനും ടീം അംഗങ്ങൾക്കും ഒപ്പം കമ്മിറ്റി അംഗങ്ങളായ ലീലാ മാരേട്ട്, ഷാജി വർഗ്ഗീസ്, ഹേമചന്ദ്രൻ, മാമ്മൻ എബ്രഹാം, തോമസ് വർഗ്ഗീസ്, ബാബു പാറക്കൽ, പ്രകാശ് തോമസ്, ചാക്കോ കോയിക്കലത്ത്, ജോയ്‌സൺ വർഗ്ഗീസ്, ട്രസ്റ്റീ ബോർഡ് അംഗങ്ങളായ വർഗ്ഗീസ് കെ. ജോസഫ്, പോൾ പി. ജോസ്, ഫിലിപ്പോസ് കെ. ജോസഫ്, സിബി ഡേവിഡ് എന്നിവരും ഫാമിലി നൈറ്റ്  ഭംഗിയാക്കുന്നതിന് പ്രവർത്തിക്കുന്നു.

പ്രസ്തുത ചടങ്ങിനോടനുബന്ധിച്ച് പ്രസിദ്ധീകരിക്കുന്ന സുവനീറിന്റെ ചീഫ് എഡിറ്റർ ലീലാ മാരേട്ട്, എഡിറ്റോറിയൽ ബോർഡ് അംഗങ്ങളായ മാമ്മൻ എബ്രഹാം, തോമസ് പ്രകാശ് എന്നിവർ സുവനീർ പ്രകാശനം സംബന്ധിച്ച പ്രവർത്തനങ്ങളിൽ വ്യാപൃതരാണ്. എല്ലാ സമാജം അംഗങ്ങളും വാർഷിക ഡിന്നർ-ഫാമിലി നൈറ്റിൽ പങ്കെടുത്ത് ആഘോഷം വിജയിപ്പിക്കണമെന്ന് പ്രസിഡന്റ് സജി എബ്രഹാം, സെക്രട്ടറി മാത്യുക്കുട്ടി ഈശോ, ട്രഷറർ വിനോദ് കെ.ആർ.കെ. എന്നിവർ സംയുക്തമായി അറിയിച്ചു. പ്രവേശനം പാസ് മൂലം നിയന്ത്രിക്കും.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: സജി എബ്രഹാം, പ്രസിഡന്റ് – 917-617-3959, മാത്യുകുട്ടി ഈശോ, സെക്രട്ടറി – 516-455-8596, വിനോദ് കെ.ആർ.കെ., ട്രഷറർ – 516-633-5208, ബെന്നി ഇട്ടീര, വൈസ് പ്രസിഡന്റ് – 516-859-5756, ജോസി സ്കറിയ, ജോയിന്റ് സെക്രട്ടറി – 516-675-9592, വിൻസെന്റ് സിറിയാക്, BOT ചെയർമാൻ – 516-508-8297, ലീല മാരറ്റ്, സുവനീർ ചീഫ് എഡിറ്റർ – 646-539-8443

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

അമേരിക്കൻ വാർത്ത

16-ാമത് കെസിസിഎൻഎ കൺവൻഷൻ: ഒരുക്കങ്ങൾ അവസാനഘട്ടത്തിലേക്ക്

ഫ്ലോറിഡയിലെ ഫോർട്ട് ലോഡർഡെയിലിൽ നടക്കുന്ന 16-ാമത് KCCNA നാഷണൽ കൺവെൻഷന്റെ ഒരുക്കങ്ങൾ അന്തിമഘട്ടത്തിലാണെന്നും രജിസ്ട്രേഷൻ 2026...

അമേരിക്കൻ വാർത്ത

എസ്സെൻസ് ഗ്ലോബൽ സമ്മേളനം ശനിയാഴ്ച ഡാലസിൽ; ജോസഫ് മാഷ് മുഖ്യാതിഥി

ഡാളസ്: സ്വതന്ത്ര ചിന്തകരുടെ  സംഘടന  എസ്സെൻസ് ഗ്ലോബലിൻ്റെ ആഭിമുഖ്യത്തിൽ   30 ശനിയാഴ്ച ഡാളസിൽ ഏകദിന...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്ത

മകന്റെ സംസ്‌കാര ചടങ്ങുകളിൽ പങ്കെടുക്കുന്നതിനായി നാടുകടത്തിയ യുവതിക്ക് യുഎസ് വീണ്ടും പ്രവേശനാനുമതി നൽകി

ലൂസിയാന: അമേരിക്കയിൽ നിന്ന് നാടുകടത്തപ്പെട്ട യുവതിക്ക് രാജ്യത്ത് വീണ്ടും പ്രവേശിക്കാൻ അനുമതി നൽകി ഇമിഗ്രേഷൻ ആൻഡ്...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്ത

മാഗ്നിഫിക്ക ഹ്യൂമാനിറ്റാസും പോപ്പ് ലിയോയുടെ എൻസൈക്ലിക്കലും; ഒരു അവലോകനം

റവ. ഡോ. ജോസഫ് വർഗീസ് പോപ്പ് ലിയോ പതിനാലാമൻ എഴുതിയ  ആദ്യത്തെ ചാക്രികലേഖനമാണ്,    മനോഹരമായ...