അമേരിക്കൻ വാർത്ത

ഉറുപ്പാൻ മുനിസിപ്പാലിറ്റി മേയർ വെടിയേറ്റ് കൊല്ലപ്പെട്ടു

ഉറുപ്പാൻ (മെക്സിക്കോ): മെക്സിക്കോയുടെ പടിഞ്ഞാറൻ സംസ്ഥാനമായ മൈക്കോവാക്കനിൽ മേയർ വെടിയേറ്റ് കൊല്ലപ്പെട്ടു. ഉറുപ്പാൻ മുനിസിപ്പാലിറ്റി മേയർ കാർലോസ് ആൽബെർട്ടോ മൻസോ റോഡ്രിഗസാണ് കൊല്ലപ്പെട്ടത്. വെടിയേറ്റ ഉടനെ മേയറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

ആക്രമണത്തിൽ ഒരു സിറ്റി കൗൺസിൽ അംഗത്തിനും ഒരു അംഗരക്ഷകനും പരുക്കേറ്റിട്ടുണ്ട്. അക്രമിയെ സംഭവസ്ഥലത്ത് തന്നെ ഉദ്യോഗസ്ഥർ കൊലപ്പെടുത്തി. മെക്സിക്കോയിലെ ഏറ്റവും അക്രമാസക്തമായ സംസ്ഥാനങ്ങളിലൊന്നാണ് മൈക്കോവാക്കാൻ. കൂടാതെ പ്രദേശത്തിന്റെനിയന്ത്രണം, ലഹരിമരുന്ന് വിതരണ മാർഗ്ഗങ്ങൾ, മറ്റ് നിയമവിരുദ്ധ പ്രവർത്തനങ്ങൾ എന്നിവയ്ക്കായി പോരാടുന്ന വിവിധ കാർട്ടലുകളും ക്രിമിനൽ ഗ്രൂപ്പുകളും തമ്മിൽ പലപ്പോഴും മേഖലയിൽ വലിയ സംഘർഷങ്ങൾ ഉണ്ടാകാറുണ്ട്

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...