അന്താരാഷ്ട്ര വാർത്ത

ടൊറന്റോ മലയാളി സമാജം ‘വർണം 2025’ നവംബർ 8ന്

മിസ്സിസാഗ : ടൊറന്റോ മലയാളി സമാജം (ടിഎംഎസ്) യുവത്വത്തെ ആഘോഷിക്കാനൊരുങ്ങുന്നു. ടിഎംഎസ്സിന്റെ ധനശേഖരണാർഥംകൂടി ഒരുക്കുന്ന ‘വർണം 2025’ നവംബർ എട്ട് ശനിയാഴ്ച വൈകിട്ട് അഞ്ചിന് എറ്റോബിക്കോയിലുള്ള ഡാന്റെ അലിഗ്യേരി സെക്കൻഡറി സ്‌കൂളിൽ നടക്കും.

അത്താഴവിരുന്നോടെയാണ് പരിപാടിക്ക് തുടക്കംകുറിക്കുക. തുടർന്ന് സ്റ്റാർ വോയ്‌സിന്റെ സംഗീത പരിപാടിയും ആർജെ ഓൾ സ്റ്റാർസ്, നാടൻ പൾസ്, തംറിക തുടങ്ങിയ സംഘങ്ങളുടേതുൾപ്പെടെയുള്ള വിവിധ നൃത്ത കലാപരിപാടികളുമുണ്ടാകുമെന്ന് പ്രസിഡന്റ് ജോർജ് എം. ജോർജും സെക്രട്ടറി സഞ്ജീവ് ഏബ്രഹാം ചാക്കോയും പത്രസമ്മേളനത്തിൽ അറിയിച്ചു. ടോമി കൊക്കാടന്റെ കൊക്കാടൻസ് ഗ്രൂപ്പ് ആണ് പരിപാടിയുടെ മെഗാ സ്‌പോൺസർ. വൈസ് പ്രസിഡന്റ് ഷിബു ജോൺ, ട്രഷറർ സിജു മാത്യു, ട്രസ്റ്റി സണ്ണി ജോസഫ്, കമ്മിറ്റി അംഗം സിജു തടത്തിൽ, മുൻ പ്രസിഡന്റ് സന്തോഷ് ജേക്കബ്, ജോ മാത്യു എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

മുതിർന്നവർക്ക് 50 ഡോളറും കുട്ടികൾക്ക് 25 ഡോളറുമാണ് ടിക്കറ്റ് നിരക്ക്. രണ്ട് പേർക്ക് പ്രവേശനം ലഭിക്കുന്ന 250 ഡോളറിന്റെ വിഐപി ടിക്കറ്റും ലഭ്യമാണ്. പരിപാടിയെക്കുറിച്ചുള്ള വിവരങ്ങൾക്കും ടിക്കറ്റുകൾക്കും സംഘാടകരുമായി ബന്ധപ്പെടണം. അഞ്ചരപതിറ്റാണ്ട് മുൻപ് തുടക്കംകുറിച്ച ടിഎംഎസ്സിൽ ടൊറന്റോയിലും സമീപനഗരങ്ങളിലുമുള്ള മലയാളികൾ അംഗങ്ങളായുണ്ട്. കൂടുതൽ യുവാക്കളെ സമാജത്തിലേക്ക് ആകർഷിക്കാനുള്ള ഒരുക്കത്തിലുമാണ്.

Report വിൻജോ

Related Articles

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍...

അന്താരാഷ്ട്ര വാർത്തകൗതുകങ്ങൾ

2026ലെ ബാബ വാംഗയുടെ രണ്ട് പ്രവചനങ്ങൾ നടന്നു; വരാനിരിക്കുന്നത് ഭയാനകമായ മൂന്നെണ്ണം, തെളിവ് നിരത്തി അനുയായികൾ

2026 പകുതിയായപ്പോൾ അന്തരിച്ച ബൾഗേറിയൻ ജ്യോതിഷി ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും ചർച്ചയാകുന്നു. വാംഗയുടെ ഇക്കൊല്ലത്തെ...

അന്താരാഷ്ട്ര വാർത്തആനുകാലികംപ്രധാന വാർത്ത

എയർ ഇന്ത്യ വിമാനം 300 അടി താഴ്ചയിലേക്ക് പതിച്ച സംഭവം: പൈലറ്റിനെ ലഹരി പരിശോധനയ്ക്ക് വിധേയനാക്കി

ന്യൂഡൽഹി: എയർ ഇന്ത്യവിമാനം സഞ്ചരിച്ചിരുന്ന ഉയരത്തിൽനിന്ന് 300 അടി താഴ്ചയിലേക്ക് പതിച്ച സംഭവത്തിൽ പൈലറ്റ് ലഹരി...

അന്താരാഷ്ട്ര വാർത്തകായികംപ്രധാന വാർത്ത

ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടെസ്റ്റ് ടീമിൽ സർഫറാസ് ഖാൻ ഇടംനേടി

ന്യൂഡൽഹി: പരിക്കേറ്റ സായ് സുദർശന് പകരം മുംബൈ താരം സർഫറാസ് ഖാനെ ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് ക്രിക്കറ്റ്...