അമേരിക്കൻ വാർത്തപ്രധാന വാർത്ത

യുഎസിൽ കഴിയുന്നവരുടെ വർക് പെർമിറ്റ് പുതുക്കുന്നതിനുള്ള നടപടികൾ കർശനമാക്കി; ഇന്ത്യക്കാർക്ക് തിരിച്ചടി

വാഷിങ്ടൻ : കുടിയേറ്റത്തിനല്ലാത്ത വീസയുമായി യുഎസിൽ കഴിയുന്നവരുടെ വർക് പെർമിറ്റ് പുതുക്കുന്നതിനുള്ള നടപടികൾ കർശനമാക്കി. വിദേശികളുടെ തൊഴിലനുമതി രേഖകളുടെ (ഇഎഡി) കാലാവധി പരിശോധനയില്ലാതെ പുതുക്കുന്ന ഇപ്പോഴത്തെ സമ്പ്രദായം അവസാനിപ്പിച്ചു. അപേക്ഷ നൽകിയ ശേഷം 540 ദിവസം വരെ ജോലിയിൽ തുടരാമായിരുന്ന രീതി ഇനി സാധ്യമല്ല. യുഎസ് പൗരരുടെ ജോലിസുരക്ഷയെ ബാധിക്കില്ലെന്നു കണ്ടാൽ മാത്രമേ മേലിൽ ഇഎഡി പുതുക്കിനൽകൂ.

ഇന്ത്യക്കാർ ഉൾപ്പെടെ ഒട്ടേറെപ്പേരെ ബാധിക്കുന്ന നിബന്ധനകൾ ഇന്നലെ പ്രാബല്യത്തിലായി. കഴിഞ്ഞദിവസം വരെ പുതുക്കി ലഭിച്ചവർക്കു പുതിയ നിബന്ധന ബാധകമല്ലെന്ന് ഡിപ്പാർട്‌മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി അറിയിച്ചു. 2022 മേയിലാണ് ജോ ബൈഡൻ സർക്കാർ 540 ദിവസത്തെ കാലാവധി നീട്ടൽ നയം കൊണ്ടുവന്നത്.

വർക് പെർമിറ്റിനുള്ള 15 ലക്ഷം അപേക്ഷകളിൽ അന്നു തീർപ്പുണ്ടാക്കാൻ ഇതു സഹായിച്ചു. പെർമിറ്റ് പുതുക്കാതെ ജോലി നഷ്ടപ്പെടുമായിരുന്ന ഒട്ടേറെപ്പേർക്കു ഗുണകരമായി. എന്നാൽ, ഇതു കമ്പനികളുടെ താൽപര്യസംരക്ഷണത്തിനായിരുന്നുവെന്നും യുഎസ് പൗരരുടെ ജോലിസുരക്ഷ പരിഗണിച്ചില്ലെന്നും ആക്ഷേപമുണ്ടായിരുന്നു.

കുടിയേറ്റത്തിനല്ലാത്ത വീസയുള്ളവർക്ക് (പ്രധാനമായും വിദ്യാർഥികൾ, അഭയാർഥികൾ, നയതന്ത്ര കാര്യാലയ ഉദ്യോഗസ്ഥരുടെ ആശ്രിതർ) യുഎസിൽ താൽക്കാലികമായി ജോലി ചെയ്യുന്നതിന് ഇഎഡി ആവശ്യമാണ്. ഇതിന്റെ സാധുത 1–2 വർഷമാണ്. ചില വിഭാഗങ്ങളിൽ 5 വർഷം വരെ പുതുക്കിക്കൊടുക്കും. 2022 ലെ കണക്കനുസരിച്ച് യുഎസിൽ 48 ലക്ഷം ഇന്ത്യൻ വംശജരുണ്ട്. ഇതിൽ 66% കുടിയേറ്റക്കാരാണ്. 34% യുഎസിൽ ജനിച്ചവരും.

Related Articles

പ്രധാന വാർത്ത

സൗത്ത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ പ്രഥമ ഓണാഘോഷവും വാര്‍ഷികാഘോഷങ്ങളുടെ കിക്കോഫും വിസ്മയമായി

ഹ്യൂസ്റ്റണ്‍: സൗത്ത് ഇന്ത്യന്‍ യു.എസ്. ചേംബര്‍ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തില്‍ ഹ്യൂസ്റ്റണ്‍ മേഖലയിലെ പ്രഥമ ഓണാഘോഷവും...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍...

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

പ്രധാന വാർത്ത

ഡാളസ് സെന്റ് മേരീസ് പള്ളിയില്‍ ശൂനോയോ പെരുന്നാളിന് ശ്രേഷ്ഠ ബാവ പങ്കെടുക്കും

ഡാളസ്: വിശുദ്ധ കന്യകമറിയാമിന്റെ നാമത്തില്‍ സ്ഥാപിതമായ കരോള്‍ട്ടിന്‍ സെന്റ് മേരീസ് മലങ്കര യാക്കോബായ സുറിയാനിപ്പള്ളിയുടെ പ്രധാന...