അന്താരാഷ്ട്ര വാർത്ത

സമന്വയ കൾച്ചറൽ അസോസിയേഷൻ ‘സമന്വയം 2025’

ടൊറന്റോ: കാനഡയിലെ സാഹിത്യപ്രേമികൾക്ക് വേറിട്ടൊരനുഭവമായി സമന്വയ കൾച്ചറൽ അസോസിയേഷന്റെ ‘സമന്വയം 2025’. പരിപാടിയുടെ പ്രധാന ആകർഷണമായിരുന്ന ‘ബാറ്റിൽ ഓഫ് ദി ബുക്‌സ്’ (Battle of the Books) എന്ന പുസ്തകങ്ങളുടെ പോരാട്ടം വലിയ ശ്രദ്ധ നേടി.

സാറാ ജോസഫിന്റെ ‘കറ’, ആർ. രാജശ്രീയുടെ ‘ആത്രേയകം’, എസ്. ഹരീഷിന്റെ ‘പട്ടുനൂൽ പുഴു’ എന്നീ പുസ്തകങ്ങളെ കേന്ദ്രീകരിച്ചായിരുന്നു സാഹിത്യ ചർച്ചയും സംവാദവും. നിർമല തോമസ് മോഡറേറ്ററായ പരിപാടിയിൽ, കാനഡയിലെ എഴുത്തുകാരായ സുരേഷ് നെല്ലിക്കോട് ‘കറ’യ്ക്കു വേണ്ടിയും പി.വി. ബൈജു ‘ആത്രേയകം’ത്തിനു വേണ്ടിയും കുഞ്ഞൂസ് ‘പട്ടുനൂൽ പുഴുവിന്’ വേണ്ടിയും സംസാരിച്ചു. തുടർന്ന്, സാറാ ജോസഫ്, ആർ. രാജശ്രീ എന്നിവർ ഓൺലൈനിലൂടെ സമകാലിക സാഹിത്യത്തെക്കുറിച്ചും തങ്ങളുടെ പുസ്തകങ്ങളെക്കുറിച്ചുമുള്ള കാഴ്ചപ്പാടുകൾ സദസ്സുമായി പങ്കുവെച്ചു.

സ്വരമുദ്ര ഡാൻസ് അക്കാദമിയിലെ വിദ്യാർഥിനികൾ സമന്വയയുടെ അവതരണ ഗാനത്തിന് ചുവടുവെച്ചുകൊണ്ടാണ് പരിപാടിക്ക് തുടക്കം കുറിച്ചത്.  തുടർന്ന് മോഹിനിയാട്ടം, ഫ്യൂഷൻ ഡാൻസ്, ഭരതനാട്യം. കവിതാലാപനം, ശിങ്കാരിമേളം, സംഗീത നിശ എന്നിവ നടന്നു. 

Report : ജോസഫ് ജോൺ

Related Articles

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍...

അന്താരാഷ്ട്ര വാർത്തകൗതുകങ്ങൾ

2026ലെ ബാബ വാംഗയുടെ രണ്ട് പ്രവചനങ്ങൾ നടന്നു; വരാനിരിക്കുന്നത് ഭയാനകമായ മൂന്നെണ്ണം, തെളിവ് നിരത്തി അനുയായികൾ

2026 പകുതിയായപ്പോൾ അന്തരിച്ച ബൾഗേറിയൻ ജ്യോതിഷി ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും ചർച്ചയാകുന്നു. വാംഗയുടെ ഇക്കൊല്ലത്തെ...

അന്താരാഷ്ട്ര വാർത്തആനുകാലികംപ്രധാന വാർത്ത

എയർ ഇന്ത്യ വിമാനം 300 അടി താഴ്ചയിലേക്ക് പതിച്ച സംഭവം: പൈലറ്റിനെ ലഹരി പരിശോധനയ്ക്ക് വിധേയനാക്കി

ന്യൂഡൽഹി: എയർ ഇന്ത്യവിമാനം സഞ്ചരിച്ചിരുന്ന ഉയരത്തിൽനിന്ന് 300 അടി താഴ്ചയിലേക്ക് പതിച്ച സംഭവത്തിൽ പൈലറ്റ് ലഹരി...

അന്താരാഷ്ട്ര വാർത്തകായികംപ്രധാന വാർത്ത

ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടെസ്റ്റ് ടീമിൽ സർഫറാസ് ഖാൻ ഇടംനേടി

ന്യൂഡൽഹി: പരിക്കേറ്റ സായ് സുദർശന് പകരം മുംബൈ താരം സർഫറാസ് ഖാനെ ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് ക്രിക്കറ്റ്...