അമേരിക്കൻ വാർത്ത

‘പമ്പ’ വാർഷിക പിക്‌നിക്ക് സമാപിച്ചു

ഫിലഡൽഫിയ: പെൻസിൽവേനിയ അസോസിയേഷൻ ഫോർ മലയാളി പ്രോസ്പിരിറ്റി ആൻഡ് അഡ്വാൻസ്‌മെന്റ് അസോസിയേഷന്റെ (പമ്പ) വാർഷിക പിക്‌നിക്ക് സമാപിച്ചു. പമ്പ പ്രസിഡന്റ് ജോൺ പണിക്കർ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ വിവിധ പ്രായത്തിലുള്ള അംഗങ്ങളും കുടുംബങ്ങളും സജീവമായി പങ്കെടുത്തു. അഭിലാഷ് ജോൺ ആയിരുന്നു അവതാരകൻ.

കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധ ഗെയിമുകളും വിനോദമത്സരങ്ങളും സംഘടിപ്പിച്ചു. കലാപരിപാടികൾ, സംഗീതം, കായികമത്സരങ്ങൾ എന്നിവ പിക്‌നിക്കിന് ആനന്ദം പകർന്നു. കേരളത്തിന്റെ പരമ്പരാഗത രുചികൾ പങ്കുവച്ച ഭക്ഷണവിരുന്നും പരിപാടിയെ മനോഹരമാക്കി. അസോസിയേഷൻ ഭാരവാഹികൾ പിക്‌നിക്കിൽ പങ്കെടുത്ത എല്ലാ അംഗങ്ങൾക്കും നന്ദി അറിയിച്ചു. സഹകരണത്തിന് സെക്രട്ടറി ജോർജ് ഓലിക്കൽ പ്രത്യേകം നന്ദി പറഞ്ഞു. ‌

ട്രഷറർ സുമോദ് റ്റി നെല്ലിക്കാല, വൈസ് പ്രസിഡന്റ് അലക്സ് തോമസ്, ഫിലിപ്പോസ് ചെറിയാൻ, മോഡി ജേക്കബ്, രാജൻ സാമുവേൽ, റെവ. ഫിലിപ്സ് മോടയിൽ, സുധ കർത്താ, തോമസ് പോൾ, ജേക്കബ് കോര, രാജു പി ജോൺ, മോൺസൺ വർഗീസ്, ഡേവിഡ് ഫിലിപ്പ്, ജോസ് ആറ്റുപുറം എന്നിവർ പരിപാടികൾക്കു നേതൃത്വം നൽകി.


Report : സുമോദ് തോമസ് നെല്ലിക്കാല

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തകായികം

അർജന്റീന vs അൾജീരിയ: ലോകകപ്പിൽ റെക്കോർഡ് ലക്ഷ്യമിട്ട് ലയണൽ മെസ്സി

കൻസാസ് സിറ്റി: കാത്തിരിപ്പിന് അവസാനമാകുന്നു, ലയണൽ മെസ്സിയും സംഘവും ലോകകപ്പ് നിലനിർത്താനുള്ള പോരാട്ടത്തിന് മൈതാനത്തേക്ക്. ലോകകപ്പ്...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്ത

ജി7 കൂട്ടായ്മ ഇനി ലോകം ഭരിക്കില്ല; ഇന്ത്യയുടെ സാന്നിധ്യം സൂചിപ്പിക്കുന്നത് പുതിയ ലോക ക്രമം: മാർക്ക് കാർണി

പാരിസ് : ജി7 കൂട്ടായ്മയ്ക്ക് ഇനി ലോകത്തെ ഭരിക്കാനാവില്ലെന്ന് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി. മാറിക്കൊണ്ടിരിക്കുന്ന...

അമേരിക്കൻ വാർത്ത

ദൈവശാസ്ത്ര പഠനത്തിൽ ഉന്നത നേട്ടം; ആലിസ് മഞ്ചേരിക്ക്‌  തിയോളജിയിൽ ബിരുദം

ഫ്ലോറിഡ : വിശ്വാസജീവിതത്തോടും സാമൂഹിക പ്രതിബദ്ധതയോടും ചേർന്നുനിൽക്കുന്ന മാതൃകാപരമായ സേവനങ്ങൾക്ക് പേരുകേട്ട ഫ്‌ളോറിഡയിലെ ഓർലാന്റോ സ്വദേശിനി...

അമേരിക്കൻ വാർത്ത

ഫൊക്കാന കൺവെൻഷൻ ചരിത്ര സംഭവമാകുമെന്ന് ഭാരവാഹികൾ; ഉപരാഷ്ട്രപതി എത്തും

ന്യൂയോർക്ക്: ഫൊക്കാനയുടെ കഴിഞ്ഞ രണ്ടുവർഷത്തെ പ്രവർത്തനങ്ങളും  ഓഗസ്റ്റ് 6 മുതൽ 9 വരെ പെൻസിൽവേനിയയിലെ കൽഹാരിയിൽ...