അന്താരാഷ്ട്ര വാർത്ത

ടൊറന്റോയിൽ ‘നുഹ്റോ’ 22ന്; ശ്രേഷ്ഠ ബാവാ മുഖ്യാതിഥി

മിസിസാഗ(കാനഡ): മലങ്കര യാക്കോബായ സുറിയാനി ഓർത്തോഡോക്സ് സഭ നോർത്ത് അമേരിക്കൻ അതിഭദ്രാസനത്തിലെ കാനഡ റീജന്റെ ക്രിസ്മസ് ആഘോഷമായ ‘നുഹ്റോ’യ്ക്കുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. നവംബർ 22ന് ഡാന്റെ അലിഗിയേരി സെക്കൻഡറി സ്കൂളിലാണ് കാരൾ ആഘോഷത്തിന് അരങ്ങേറുന്നത്. വൈകിട്ട് നാലു മുതൽ പത്തുവരെ നീളുന്ന ആഘോഷത്തിൽ റീജനിലെ മുപ്പതിലേറെ ഇടവകകളിൽനിന്നുള്ള പ്രാതിനിധ്യമുണ്ടാകും. സഭാസംസ്കാരവും വിശ്വാസവും കൂട്ടായ്മയുമെല്ലാം ഒത്തൊരുമിക്കുന്ന പരിപാടിയായിരിക്കുമിതെന്ന് അതിഭദ്രാസനാധിപൻ യെൽദോ മാർ തീത്തോസ് അറിയിച്ചു.

മലങ്കര യാക്കോബായ സുറിയാനി ഓർത്തോഡോക്സ് സഭയുടെ നവാഭിഷിക്തനായ ശ്രേഷ്ഠ ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവാ മുഖ്യാതിഥിയായി പങ്കെടുക്കുമെന്ന പ്രത്യേകതയുമുണ്ട് ഇത്തവണത്തെ ആഘോഷത്തിന്. ശ്രേഷ്ഠ കാതോലിക്കാ സ്ഥാനത്തേക്ക് ഉയർത്തപ്പെട്ടശേഷം ആദ്യമായി വടക്കൻ അമേരിക്കയിലെത്തുന്ന മാർ ബസേലിയോസ് ജോസഫ് ബാവായ്ക്ക് പ്രൗഢഗംഭീര സ്വീകരണവും അനുമോദനവും ഒരുക്കുമെന്ന് സംഘാടകർ പറഞ്ഞു. ലണ്ടൻ ഒന്റാരിയോയിലെ സെന്റ് ഗ്രിഗോറിയോസ് പള്ളിയുടെ പ്രധാന പെരുന്നാളിലും ശ്രേഷ്ഠ ബാവാ പങ്കെടുക്കും.

ടൊറന്റോ മീഡിയ റൂമിൽ നടന്ന പത്രസമ്മേളനത്തിൽ മുഖ്യ സ്പോൺസർ ബോബൻ ജയിംസിന് നൽകി ‘നുഹ്റോ 2025’ന്റെ പരിപാടിയുടെ ലോഗോ പ്രകാശനകർമ്മം യെൽദോ മാർ തീത്തോസ് നിർവഹിച്ചു. റീജൻ അഡ്മിനിസ്ട്രേറ്റർ ഫാ. എബി മാത്യു എളങ്ങനാമറ്റത്തിൽ, ട്രസ്റ്റിയും അതിഭദ്രാസന കൗൺസിൽ അംഗവുമായ ജെനു മഠത്തിൽ, കൗൺസിൽ അംഗങ്ങളായ അജോയ് ജോൺ, ജിൻസ് മാത്യു, സൺഡേ സ്കൂൾ റീജനൽ ഡയറക്ടർ അനിൽ ഏലിയാസ്, ഡീക്കന്മാരായ അമൽ മത്തായി, ജോഹൻ മാത്യു തുടങ്ങിയവർ പങ്കെടുത്തു.

കാനഡ റീജനിൽ ആയിരത്തോളം റജിസ്റ്റേർഡ് കുടുംബങ്ങളും മൂവായിരത്തിയഞ്ഞൂറിലേറെ അംഗങ്ങളുമുണ്ട്. സഭാംഗങ്ങളായ ആയിരത്തിയഞ്ഞൂറോളം രാജ്യാന്തര വിദ്യാർത്ഥികളുമുണ്ട്. വിവിധ കമ്മിറ്റികളുടെ നേതൃത്വത്തിലാണ് ഒരുക്കങ്ങൾ പുരോഗമിക്കുന്നത്.  കൂടുതൽ വിവരങ്ങൾക്ക് ഫാ. എബി മാത്യു (647-854-2239), ജെനു മഠത്തിൽ (647-857-1655) എന്നിവരുമായി ബന്ധപ്പെടണം.

Report : വിൻജോ

Related Articles

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍...

അന്താരാഷ്ട്ര വാർത്തകൗതുകങ്ങൾ

2026ലെ ബാബ വാംഗയുടെ രണ്ട് പ്രവചനങ്ങൾ നടന്നു; വരാനിരിക്കുന്നത് ഭയാനകമായ മൂന്നെണ്ണം, തെളിവ് നിരത്തി അനുയായികൾ

2026 പകുതിയായപ്പോൾ അന്തരിച്ച ബൾഗേറിയൻ ജ്യോതിഷി ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും ചർച്ചയാകുന്നു. വാംഗയുടെ ഇക്കൊല്ലത്തെ...

അന്താരാഷ്ട്ര വാർത്തആനുകാലികംപ്രധാന വാർത്ത

എയർ ഇന്ത്യ വിമാനം 300 അടി താഴ്ചയിലേക്ക് പതിച്ച സംഭവം: പൈലറ്റിനെ ലഹരി പരിശോധനയ്ക്ക് വിധേയനാക്കി

ന്യൂഡൽഹി: എയർ ഇന്ത്യവിമാനം സഞ്ചരിച്ചിരുന്ന ഉയരത്തിൽനിന്ന് 300 അടി താഴ്ചയിലേക്ക് പതിച്ച സംഭവത്തിൽ പൈലറ്റ് ലഹരി...

അന്താരാഷ്ട്ര വാർത്തകായികംപ്രധാന വാർത്ത

ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടെസ്റ്റ് ടീമിൽ സർഫറാസ് ഖാൻ ഇടംനേടി

ന്യൂഡൽഹി: പരിക്കേറ്റ സായ് സുദർശന് പകരം മുംബൈ താരം സർഫറാസ് ഖാനെ ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് ക്രിക്കറ്റ്...