ചരമം

മെഴ്‌സി ഗ്രിഗറി ന്യുയോർക്കിൽ അന്തരിച്ചു

ന്യു റോഷൻ, ന്യൂയോർക്ക്: വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷൻ ബോർഡ് ഓഫ് ട്രസ്റ്റി ചെയർ കെ. ജെ. ഗ്രിഗറിയുടെ ഭാര്യ മെഴ്‌സി ഗ്രിഗറി (80) ഒക്ടോബർ 24 ന് അന്തരിച്ചു. ആദ്യകാല മലയാളികളിലൊരാളാണ്. 51 വര്ഷം മുൻപ് 1974 ൽ അമേരിക്കയിലെത്തി. ആനിക്കാട് (മൂവാറ്റുപുഴ) ആരോലിച്ചാലിൽ കുടുംബാംഗമാണ്.

ന്യൂ റോഷെൽ ആശുപത്രിയിൽ 37 വർഷത്തിലേറെ രജിസ്‌റ്റേർഡ് നഴ്‌സായി ജോലി ചെയ്തു. ഇന്ത്യ കാത്തലിക് അസോസിയേഷൻ, കേരള സമാജം, പയനിയർ ക്ലബ് ഓഫ് കേരളൈറ്റ്‌സ്, വെസ്റ്റ്‌ചെസ്റ്റർ മലയാളി അസോസിയേഷൻ, കെഇഎഎൻ തുടങ്ങിയ വിവിധ സാമൂഹിക സംഘടനകളിൽ സജീവ അംഗമായിരുന്നു . ന്യൂ റോഷെൽ ബ്ലെസ്ഡ് സാക്രമെന്റ് ചർച്ച്, സെന്റ് തോമസ് സിറോ മലബാർ ചർച്ച്, ബ്രോങ്ക്‌സ് എന്നിവയിലെ അംഗവുമായിരുന്നു.

മക്കൾ: ആനി & സാക്ക്, ടീന, ജോയൽ

മൂന്ന് സഹോദരന്മാരും അഞ്ച് സഹോദരിമാരും ഉണ്ടായിരുന്നു.

ഷാന്റി കായല & പരേതനായ സണ്ണി കായല
ജോർജ്ജ് ജോസഫ് & മേരി ജോർജ്ജ്
പരേതരായ റോസിലി ജോൺ & ജോൺ മലയക്കുടി
പരേതരായ ബാബു ജോസഫ് & ഫിലോ ബാബു
ലിസി ജോസഫ് & സാൻഡി ജോസഫ്
റോബിൻ ജോസഫ് & ലിസി റോബിൻ
റാണി ചാക്കോ & ദേവസ്സിക്കുട്ടി ചാക്കോ
ഷെർലി ജെയിംസ് & എ.സി. ജെയിംസ്‌

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

ചരമം

ഒഹായോ സർവകലാശാലയിൽ പഠിച്ചിരുന്ന ഇന്ത്യൻ വംശജനായ വിദ്യാർത്ഥി അപകടത്തിൽ മരിച്ചു

കൊളംബസ് (ഒഹായോ): ഒഹായോ സ്റ്റേറ്റ് സർവകലാശാലയിൽ പഠിച്ചിരുന്ന 21-കാരനായ വിദ്യാർത്ഥി സരോഷ് ഷേത്ത് (Sarosh Sheth) മദ്യലഹരിയിലായിരുന്നുവെന്ന്...

ചരമം

ദിവാകരൻ കല്ലിടുമ്പിൽ കാനഡയിൽ അന്തരിച്ചു

ടൊറന്റോ: ദിവാകരൻ കല്ലിടുമ്പിൽ കാനഡയിൽ അന്തരിച്ചു. 86 വയസായിരുന്നു. ജൂലൈ 22-ന് കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ സ്വന്തം...

ചരമം

ടെക്‌സാസിൽ വാഹനാപകടത്തിൽ മലയാളി വനിത മരിച്ചു

ഡാളസ് (ഹീത്ത്): ഡാളസ് പ്ലാനോയിൽ വച്ച് ഉണ്ടായ വാഹനാപകടത്തിൽ ബേബിക്കുട്ടി വിൽ‌സൺ ഫിലിപ്പ് (66) മരണപ്പെട്ടു....

ചരമം

മറിയാമ്മ ജോസഫ് ന്യൂയോർക്കിൽ അന്തരിച്ചു

ന്യൂയോർക്ക്:  മാന്നാനം എടെന്തറത്ത്  കുടുംബാംഗവുമായ പരേതനായ  ടി.എം. ജോസഫിന്റെ (അപ്പച്ചൻ) ഭാര്യ   മറിയാമ്മ ജോസഫ്...