അമേരിക്കൻ വാർത്ത

ഡാലസ് മലയാളി അസോസിയേഷൻ ഏലിക്കുട്ടി ഫ്രാൻസിസിനെ ആദരിച്ചു

ഡാലസ് : ടെക്‌സസിലെ പ്രമുഖ സാംസ്‌കാരിക പ്രവർത്തകയും നോർത്ത് ടെക്‌സസ് ഇൻഡോ അമേരിക്കൻ നഴ്‌സസ് അസോസിയേഷൻ സ്ഥാപകനേതാവും ജീവകാരുണ്യ പ്രവർത്തകയുമായ ഏലിക്കുട്ടി ഫ്രാൻസിസിനെ കരോൾട്ടൻ സിറ്റി മേയർ സ്റ്റീവ് ബാബിക് പൊന്നാടയണിച്ച് ഫലകം നൽകിയാദരിച്ചു.

നാലു ദശകത്തിലേറെ ഡാലസ് കൗണ്ടി പാർക്കലാൻഡ് ഹോസ്പിറ്റലിൽ നഴ്‌സിങ് സൂപ്പർവൈസറായി പ്രവർത്തിച്ച ഏലിക്കുട്ടി ഫ്രാൻസിസ് ഡാലസിലെ മലയാളികളുടെ സാംസ്‌കാരിക സാമൂഹ്യ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായ നേതൃത്വമേകിയിട്ടുണ്ട്. അന്തരിച്ച സാംസ്‌കാരിക സിനിമ പ്രവർത്തകനും എഴുത്തുകാരനും സിനിമ നിർമാതാവുമായ സി.എൽ ഫ്രാൻസിസ് ഭർത്താവാണ്.

അസോസിയേഷൻ പ്രസിഡന്റ് ജൂഡി ജോസ്, സെക്രട്ടറി സിൻജോ തോമസ്, ഫോമ മുൻ പ്രസിഡന്റ് ഫിലിപ്പ് ചാമത്തിൽ, ഫോമ സതേൺ റീജൻ വൈസ് പ്രസിഡന്റ് ബിജു തോമസ്, ഫോമ മുൻ വിമൻ ചെയർ രഷ്മ രഞ്ജിത്ത്, സാം മത്തായി, ജോജോ കോട്ടാക്കൽ, അസോസിയേഷൻ സീനിയർ ഡയറക്ടർ ഡക്സ്റ്റർ ഫെരേര, തുടങ്ങിയവർ ഫ്രാൻസിസിന്റെ വൈവിധ്യമാർന്ന സംഭാവനകളെ പരാമർശിച്ചു സംസാരിച്ചു.

ചടങ്ങിൽ ഐറിൻ കല്ലൂർ അവതാരകയായിരുന്നു. വിനോദ് കോണ്ടൂർ നന്ദി പ്രകാശിപ്പിച്ചു. സൈജു വർഗീസ്, ഷാജി അലപ്പാട്ട്, മനോജ് മഠത്തിൽ, ശ്രീനാഥ് ഗോപാലകൃഷ്ണൻ, അബീഷ്, സുനു ആന്റണി, മധു, ജോഷി, ബിനോ കല്ലങ്കൽ, പ്രവീൺ, ജോഫിൻ, തുടങ്ങിയവർ പരിപാടികൾക്കു നേതൃത്വമേകി.

Report : ബിനോയി സെബാസ്റ്റ്യൻ

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...