കൗതുകങ്ങൾ

കടൽത്തീരത്തെ ‘ചെറിയ വില്ലൻ’: വീവർ ഫിഷിന്റെ കുത്തേറ്റാൽ ബോധക്ഷയം വരെ സംഭവിക്കാം; സഞ്ചാരികൾക്ക് മുന്നറിയിപ്പ്

ലണ്ടൻ: കാഴ്ചയിൽ ഒരു ഇത്തിരി മത്സ്യം മാത്രം. എന്നാൽ വലിപ്പം ചെറുതാണെങ്കിലും ഇതിന്റെ കുത്തേറ്റാൽ മനുഷ്യർക്ക് ബോധക്ഷയം വരെ സംഭവിക്കാൻ സാധ്യതയുണ്ട്. വീവർ ഫിഷ് എന്നറിയപ്പെടുന്ന ഈ മത്സ്യം ഇളം തവിട്ടുനിറത്തിലും വളരെ നേർത്ത ആകൃതിയിലുമാണുള്ളത്. ഏകദേശം 8 മുതൽ 12 സെന്റീമീറ്റർ വരെയാണ് സാധാരണ വലിപ്പം. എങ്കിലും 37 സെന്റീമീറ്റർ വരെ ഇവയ്ക്ക് വളരാനാകും.

ഈ മത്സ്യത്തെ കടൽത്തീരത്തെ മണ്ണിൽ പറ്റിപ്പിടിച്ചിരിക്കുന്നത് കണ്ടെത്താൻ പ്രയാസമാണ്. പലപ്പോഴും ഇവ കടൽത്തീരത്തെ മണലിനടിയിലാണ് സമയം ചെലവഴിക്കുക. ഈ അവസരത്തിൽ മുകൾഭാഗത്തെ ചിറക് മാത്രമേ മണ്ണിന് പുറത്ത് കാണാനാകൂ. ഈ ചിറകുകളിൽ ഒളിപ്പിച്ച മൂന്ന് വിഷമുള്ളുകളാണ് മറ്റ് ജീവികൾക്ക് ഭീഷണിയാകുന്നത്. ഈ വിഷം മനുഷ്യർക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കില്ലെങ്കിലും മുള്ള് കൊണ്ടാൽ അതിശക്തമായ വേദനയാണുണ്ടാവുക. ഓരോരുത്തരിലും വേദനയുടെ തീവ്രതയും ശാരീരിക അസ്വസ്ഥതകളും വ്യത്യസ്തമായി അനുഭവപ്പെടാം. പലരിലും കുത്തേറ്റ ഭാഗം തടിച്ച് വീർക്കാറുണ്ട്.

യൂറോപ്യൻ തീരങ്ങളിലാണ് ഇവയെ കൂടുതലായി കണ്ടുവരുന്നത്. വീവർ ഫിഷിന്റെ സാന്നിധ്യം കണക്കിലെടുത്ത് യു.കെ, അയർലൻഡ് എന്നിവിടങ്ങളിലെ ബീച്ചുകളിൽ സഞ്ചാരികൾക്ക് അധികൃതർ മുന്നറിയിപ്പ് നൽകുന്നത് പതിവാണ്.

Related Articles

ആനുകാലികംകൗതുകങ്ങൾ

കൽഹാരിയിൽ കേരളത്തിന്റെ കലാപാരമ്പര്യത്തിന് ചരിത്രനേട്ടം; രണ്ട് ഗിന്നസ്സ് റെക്കോർഡുകൾ ഒരേവേദിയിൽ

ചെണ്ടമേളത്തിലും മോഹിനിയാട്ടത്തിലും ലോക റെക്കോർഡ്; ഫൊക്കാന കൺവൻഷൻ ചരിത്രത്തിൽ ഇടം നേടി. പെൻസിൽവേനിയ: ഒരു വേദിയിൽ,...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...

അന്താരാഷ്ട്ര വാർത്തകൗതുകങ്ങൾ

2026ലെ ബാബ വാംഗയുടെ രണ്ട് പ്രവചനങ്ങൾ നടന്നു; വരാനിരിക്കുന്നത് ഭയാനകമായ മൂന്നെണ്ണം, തെളിവ് നിരത്തി അനുയായികൾ

2026 പകുതിയായപ്പോൾ അന്തരിച്ച ബൾഗേറിയൻ ജ്യോതിഷി ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും ചർച്ചയാകുന്നു. വാംഗയുടെ ഇക്കൊല്ലത്തെ...