സിനിമ

നടി അർച്ചനാ കവി വിവാഹിതയായി, വരൻ റിക്ക് വർഗീസ്

നടി അർച്ചനാ കവി വിവാഹിതയായി. റിക്ക് വർഗീസാണ് വരൻ. ഇരുവർക്കും ആശംസ നേർന്ന് അവതാരക ധന്യാ വർമയാണ് വിവാഹവാർത്ത ഇൻസ്റ്റഗ്രാം സ്‌റ്റോറിയായി പങ്കുവെച്ചത്. ‘എന്റെ പ്രിയപ്പെട്ടവൾ വിവാഹിതയായി’ എന്ന കുറിപ്പിനൊപ്പം വിവാഹചിത്രവും ധന്യ പോസ്റ്റ് ചെയ്തിട്ടുണ്ട്. റിക് വർഗീസ് അർച്ചനാ കവിയെ മിന്നുകെട്ടുന്ന വീഡിയോയും ഇതിനൊപ്പമുണ്ട്.

നേരത്തെ അർച്ചനാ കവിയും ഒരു പോസ്റ്റ് ഇൻസ്റ്റഗ്രാം സ്‌റ്റോറിയായി ഷെയർ ചെയ്തിരുന്നു. ‘കെട്ടകാലത്ത് താൻ ഏറ്റവും നല്ല മനുഷ്യനെ കണ്ടെത്തിയെന്നും എല്ലാവർക്കും അതിന് കഴിയട്ടെ’ എന്നുമാണ് അർച്ചന പോസ്റ്റ് ചെയ്തിരുന്നത്.

അർച്ചനയുടെ രണ്ടാം വിവാഹമാണിത്. 2016ൽ കൊമേഡിയൻ അബീഷ് മാത്യുവിനെ താരം വിവാഹം കഴിച്ചെങ്കിലും 2021ൽ ഇരുവരും വേർപിരിയുകയായിരുന്നു.
നീലത്താമരയുടെ റീമേക്കിലൂടെയാണ് അർച്ചന വെള്ളിത്തിരയിലെത്തുന്നത്. അടുത്തിടെ ഐഡന്റിറ്റി എന്ന ചിത്രത്തിലൂടെ അവർ വീണ്ടും അഭിനയരംഗത്തെത്തിയിരുന്നു.

ഡേറ്റിങ് ആപ്പിലൂടെയാണ് അര്‍ച്ചന കവി റിക്കിനെ പരിചയപ്പെടുന്നത്. ടൈം പാസിന് തുടങ്ങിയത് പ്രണയത്തിലേക്കും വിവാഹത്തിലേക്കും എത്തുകയായിരുന്നു.റിക്കിനെ പരിചയപ്പെടും മുമ്പ് താന്‍ മറ്റൊരാളുമായി അടുപ്പത്തിലായിരുന്നുവെന്നാണ് ധന്യ വര്‍മയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അര്‍ച്ചന പറയുന്നത്. ആ ബന്ധം എന്തുകൊണ്ട് തകര്‍ന്നുവെന്നും അര്‍ച്ചന പറയുന്നുണ്ട്.

”ഇതിന് തൊട്ടുമുമ്പ് ഞാന്‍ ഒരാളെ പരിചയപ്പെട്ടിരുന്നു. വളരെ നല്ല പയ്യനായിരുന്നു. നന്നായി പോവുകയായിരുന്നു. മാതാപിതാക്കളെ പരിചയപ്പെടുന്ന ഘട്ടമെത്തി. എന്നോട് അവന്റെ പാരന്റ്‌സിനെ കാണാന്‍ പറഞ്ഞു. അവര്‍ എന്നെ ഒറ്റയ്ക്ക് കാണണമെന്നാണ് പറഞ്ഞത്. അതിനാല്‍ ഞാന്‍ ഒറ്റയ്ക്ക് പോയി. അവര്‍ എന്നോട് വളരെ മോശമായാണ് പെരുമാറിയത്. സൗന്ദര്യമല്ലാതെ, എന്റെ സാരി തരാന്‍ മാത്രം നിന്നിലൊന്നുമില്ലെന്ന് പറഞ്ഞു. ഞങ്ങള്‍ വളരെ കുലീനരായ കുടുംബമാണ്. ഞങ്ങളുടെ കുടുംബവും നിങ്ങളുടെ കുടുംബവും വ്യത്യസ്തമാണ് എന്ന് പറഞ്ഞു. ഞാന്‍ അതൊക്കെ ഡീല്‍ ചെയ്തു. പെണ്‍കുട്ടികളെ പഠിപ്പിച്ചിരിക്കുന്നത് സഹിക്കാനാണല്ലോ. ഒരു പ്രശ്‌നമുണ്ടായാല്‍ നമ്മള്‍ ഉടനെ പരിഹാരം കണ്ടെത്തുന്നയാളാകും” അര്‍ച്ചന പറയുന്നു.

”റിക്കിനോട് ഞാന്‍ ഇതൊന്നും പറഞ്ഞിരുന്നില്ല. നീ എന്റെ മാതാപിതാക്കളെ ഡീല്‍ ചെയ്യണ്ട. എന്റെ മാതാപിതാക്കള്‍ എന്റെ ഉത്തരവാദിത്തമാണ്, ഞാന്‍ ഡീല്‍ ചെയ്യാം എന്നാണ് റിക്ക് പറഞ്ഞത്. അവന്‍ നേരത്തെ വിവാഹിതനായിരുന്നില്ല. അറിയാമല്ലോ നമ്മുടെ സമൂഹം എങ്ങനെയാണെന്ന്. എന്റേത് രണ്ടാം കെട്ടാണല്ലോ. പക്ഷെ അവന്റെ പാരന്റ്‌സ് വളരെ സ്വീറ്റ് ആയ വ്യക്തികളാണ്.” എന്നാണ് താരം പറയുന്നു.

”ഞാനൊരു ഫാമിലി പേഴ്‌സണ്‍ ആണ്. കുടുംബവും ഞാനും വളരെ ക്ലോസ് ആണ്. സ്വാഭാവികമായും എന്റെ പങ്കാളിയുടെ മാതാപിതാക്കളുമായും ഞാന്‍ അങ്ങനെയായിരിക്കും. റിക്കിന്റെ അച്ഛന്‍ ഭയങ്കര സ്വീറ്റ് ആണ്. വളരെ നല്ല വ്യക്തികളാണ് അവനെ വളര്‍ത്തിയത്. എന്തുകൊണ്ട് റിക്ക് ഇങ്ങനെയായി എന്ന് ചോദിച്ചാല്‍ അത് വേറൊന്നും കൊണ്ടല്ല, വളരെ നല്ല രണ്ട് വ്യക്തികളാണ് അവനെ വളര്‍ത്തിയത്. റിക്കിന്റെ അമ്മ എനിക്ക് സുഹൃത്താണ്” എന്നും അര്‍ച്ചന പറയുന്നു.

Related Articles

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...

കൗതുകങ്ങൾപ്രധാന വാർത്തസിനിമ

അമ്മയുടെ വേർപാടിൽ തകർന്നുപോയി; നദിയിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ചിട്ടുണ്ടെന്ന് നടൻ ഗോവിന്ദ

അമ്മയുടെ വിയോഗം തന്നിൽ ഏൽപ്പിച്ച കടുത്ത മാനസിക ആഘാതത്തെക്കുറിച്ച് തുറന്നുപറഞ്ഞ് ബോളിവുഡ് താരം ഗോവിന്ദ. പ്രശ‌സ്ത...

കൗതുകങ്ങൾസിനിമ

കുഞ്ചാക്കോ ബോബൻ-മാർട്ടിൻ പ്രക്കാട്ട് കൂട്ടുകെട്ടിൽ ‘ഹെയ്ൽ മേരി’

‘ഓഫിസർ ഓൺ ഡ്യൂട്ടിക്ക്’ ശേഷം മാർട്ടിൻ പ്രക്കാട്ടും കുഞ്ചാക്കോ ബോബനും വീണ്ടും ഒന്നിക്കുന്നു. മാർട്ടിൻ പ്രക്കാട്ട്...