കേരള വാർത്ത

ശബരിമല സ്വർണക്കൊള്ള; ഉണ്ണികൃഷ്ണൻ പോറ്റിയെ കസ്റ്റഡിയിലെടുത്തു; അറസ്റ്റിന് സാധ്യത

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ സ്‌പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയെ കസ്റ്റഡിയിലെടുത്തു. അറസ്റ്റിന് സാധ്യതയുണ്ടെന്നാണ് സൂചന.

ശബരിമല സ്വർണമോഷണക്കേസ് ഒന്നാംപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെ പ്രത്യേക അന്വേഷണസംഘം കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നു. വീട്ടിൽനിന്ന് രാവിലെ കസ്റ്റഡിയിലെടുത്ത ശേഷം രഹസ്യകേന്ദ്രത്തിലെത്തിച്ചാണ് ചോദ്യംചെയ്യൽ. പത്തനംതിട്ടയിലെതന്നെ രഹസ്യകേന്ദ്രത്തിലാണ് ചോദ്യംചെയ്യലെന്നാണ് സൂചന.

ചെന്നൈ സ്മാർട്ട് ക്രിയേഷൻസ്, ശബരിമല സന്നിധാനം, കൊച്ചി എന്നിവിടങ്ങളിൽനിന്ന് ശേഖരിച്ച തെളിവുകളിലൂടെ സ്വർണമോഷണത്തിൽ ഉണ്ണികൃഷ്ണൻ പോറ്റിക്കുള്ള പങ്ക് വ്യക്തമായിട്ടുണ്ട്. ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങൾ തേടുന്നതിനാണ് ചോദ്യംചെയ്യൽ. അതേസമയം, അന്വേഷണ സംഘത്തിന് മുന്നിൽ ചോദ്യംചെയ്യലിനായി പോറ്റി സ്വയം എത്തിയതാണെന്നും വിവരമുണ്ട്.

പോറ്റി കൊള്ളയടിച്ച സ്വർണം, അത് കൊണ്ടുപോയ സ്ഥലം, അതുമായി ബന്ധപ്പെട്ട് സംശയനിഴലിലുള്ളവർ, അവരുടെ പങ്ക് എന്നിവ സംബന്ധിച്ചെല്ലാം മൊഴിയെടുക്കും. ചോദ്യംചെയ്യലിന് പിന്നാലെ അറസ്റ്റ് ഉണ്ടാകാനും സാധ്യതയുണ്ട്. അറസ്റ്റുണ്ടായാൽ, മെഡിക്കൽ പരിശോധനകൾക്ക് ശേഷം റാന്നി കോടതിയിൽ ഹാജരാക്കിയേക്കും.

ശബരിമല സ്വർണക്കൊള്ള സംബന്ധിച്ച് അന്വേഷണം നടത്തി ആറാഴ്ചയ്ക്കകം റിപ്പോർട്ട് നൽകണമെന്നാണ് ഹൈക്കോടതിയുടെ നിർദേശം. അന്വേഷണ പുരോഗതി രണ്ടാഴ്ച കൂടുമ്പോൾ ഹൈക്കോടതിയെ അറിയിക്കണമെന്നും നിർദേശമുണ്ട്.

Related Articles

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...

കേരള വാർത്തചരമം

സ്ഥലംമാറ്റത്തിന് പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ/കോഴിക്കോട് : ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആർ. ദീപലേഖ (52) പഞ്ചായത്ത് ആരോഗ്യ...

ആനുകാലികംകേരള വാർത്തകൗതുകങ്ങൾശാസ്ത്രീയം

കേരളത്തിലെ കടൽത്തീരത്ത് വയലറ്റ് നിറം; ഓണക്കാലത്ത് സംഭവിക്കാറുള്ള പ്രത്യേക പ്രതിഭാസമെന്ന് നാട്ടുകാർ

തിരുവനന്തപുരം: കോവളം കടൽത്തീരത്ത് കടൽച്ചൊറി എന്നറിയപ്പെടുന്ന ജെല്ലി മത്സ്യം വൻ തോതിൽ അടിയുന്നു. ഇന്നലെ കോവളത്തെ...