കേരള വാർത്തകൗതുകങ്ങൾസിനിമ

സംഗീതവും ശബ്ദവും ദൃശ്യവും എഐ; വരിയും ഈണവും മനുഷ്യന്‍, ‘എന്തിനെന്നെ തട്ടിയുണര്‍ത്തി’ ശ്രദ്ധനേടുന്നു

മലയാള സംഗീതരംഗത്ത് പുതിയൊരു നാഴികക്കല്ലായി മാറുകയാണ് ‘എന്തിനെന്നെ തട്ടിയുണർത്തി’ എന്ന പ്രണയഗാനം. ചലച്ചിത്ര പ്രവർത്തകനും ഡിജിറ്റൽ കണ്ടന്റ് കിയേറ്ററുമായ രഘുനാഥ് എൻ.ബി.യുടെ സൃഷ്ടിയായ ഗാനം യൂട്യൂബിൽ മികച്ച പ്രേക്ഷകശ്രദ്ധ നേടിക്കൊണ്ടിരിക്കുകയാണ്.

മലയാളത്തിൽ സമ്പൂർണ എഐ സഹായത്തോടെ നിർമിക്കപ്പെട്ട ഗാനങ്ങളിൽ ഒന്നാണിത്.. ഗാനത്തിന്റെ വരികളും ഈണവും അടിസ്ഥാന ആശയവും രഘുനാഥ് എൻ.ബിയുടേതാണ്. എന്നാൽ സംഗീതസംവിധാനം, ഓർക്കസ്‌ട്രേഷൻ, ഗായകശബ്ദം, ദൃശ്യാവിഷ്‌കാരം എന്നിവയെല്ലാം ആധുനിക നിർമിതബുദ്ധി സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് ഒരുക്കിയിരിക്കുന്നത്.

വലിയ സ്റ്റുഡിയോകളുടെയോ വൻ നിർമാണ സംവിധാനങ്ങളുടെയോ പിന്തുണയില്ലാതെ, ഒരു വ്യക്തിയുടെ സൃഷ്ടിപരമായ ആശയവും സാങ്കേതികവിദ്യയുടെ സഹായവും ഉപയോഗിച്ച് ഉയർന്ന നിലവാരത്തിലുള്ള സംഗീതവും ദൃശ്യാവിഷ്‌കാരവും സൃഷ്ടിക്കാനാകുമെന്ന് ഈ സംരംഭം തെളിയിക്കുന്നു. നിർമിത ബുദ്ധി കലാകാരനെ മാറ്റിസ്ഥാപിക്കുന്നില്ല; മറിച്ച് കലാകാരന്റെ സങ്കൽപ്പങ്ങൾക്ക് പുതിയ ചിറകുകൾ നൽകുന്ന ശക്തമായ സഹയാത്രികനാകാമെന്ന് ‘എന്തിനെന്നെ തട്ടിയുണർത്തി’ തെളിയിക്കുന്നു. സാങ്കേതികവിദ്യയും കലയും കൈകോർക്കുന്ന പുതിയ കാലഘട്ടത്തിന്റെ പ്രതീകമായി ഈ ഗാനം മാറിക്കൊണ്ടിരിക്കുകയാണ്.

Related Articles

ആനുകാലികംകൗതുകങ്ങൾ

കൽഹാരിയിൽ കേരളത്തിന്റെ കലാപാരമ്പര്യത്തിന് ചരിത്രനേട്ടം; രണ്ട് ഗിന്നസ്സ് റെക്കോർഡുകൾ ഒരേവേദിയിൽ

ചെണ്ടമേളത്തിലും മോഹിനിയാട്ടത്തിലും ലോക റെക്കോർഡ്; ഫൊക്കാന കൺവൻഷൻ ചരിത്രത്തിൽ ഇടം നേടി. പെൻസിൽവേനിയ: ഒരു വേദിയിൽ,...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...

അന്താരാഷ്ട്ര വാർത്തകൗതുകങ്ങൾ

2026ലെ ബാബ വാംഗയുടെ രണ്ട് പ്രവചനങ്ങൾ നടന്നു; വരാനിരിക്കുന്നത് ഭയാനകമായ മൂന്നെണ്ണം, തെളിവ് നിരത്തി അനുയായികൾ

2026 പകുതിയായപ്പോൾ അന്തരിച്ച ബൾഗേറിയൻ ജ്യോതിഷി ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും ചർച്ചയാകുന്നു. വാംഗയുടെ ഇക്കൊല്ലത്തെ...