ആനുകാലികം

അമേരിക്കൻ വാർത്തആനുകാലികംപ്രധാന വാർത്ത

ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിനെ തുടർന്ന് പ്രൽഹാദ് ജോഷി പുതിയ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയെത്തുടർന്നുണ്ടായ പ്രതിഷേധങ്ങൾക്കിടയിൽ ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിനെ തുടർന്ന് കേന്ദ്ര മന്ത്രി പ്രൽഹാദ് ജോഷിയെ പുതിയ വിദ്യാഭ്യാസ മന്ത്രിയായി നിയമിച്ചു. ശനിയാഴ്ചയാണ് ഇതുസംബന്ധിച്ച ഉത്തരവിറങ്ങിയത്. നിലവിലുള്ള വകുപ്പുകൾക്ക് പുറമേയാണ്...

അന്താരാഷ്ട്ര വാർത്തആനുകാലികംകായികംപ്രധാന വാർത്ത

രണ്ടാം ടി 20: വിജയം 90 റണ്‍സിന്; ജയത്തോടെ ഇന്ത്യക്ക് പരമ്പരയും

ഹരാരെ: തുടര്‍ച്ചയായ രണ്ടാം ടി 20 യിലും ആതിഥേയരായ സിംബാബ് വെയെ വീഴ്ത്തി പരമ്പര സ്വന്തമാക്കി ഇന്ത്യ. 90 റണ്‍സിനായിരുന്നു രണ്ടാം മത്സരത്തിലെ ഇന്ത്യയുടെ ആധികാരിക ജയം. ഇന്ത്യ ഉയര്‍ത്തിയ 219...

ആനുകാലികംപ്രധാന വാർത്ത

നീറ്റ് വിവാദം: എൻടിഎയിൽ വൻ അഴിച്ചുപണി; 47 ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു, അച്ചടക്ക നടപടി

ന്യൂഡൽഹി: നീറ്റ് യുജി പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ നാഷണൽ ടെസ്റ്റിങ് ഏജൻസിയിൽ (എൻടിഎ) അഴിച്ചുപണി നടത്തി കേന്ദ്ര സർക്കാർ. ഇതിന്റെ ഭാഗമായി 47 ഉദ്യോഗസ്ഥരെ ഏജൻസിയിൽനിന്ന് പിരിച്ചുവിട്ടു. ഏജൻസി രൂപീകരിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ അഴിച്ചുപണിയാണിത്. പുറത്താക്കപ്പെട്ട...

ആനുകാലികംപ്രധാന വാർത്ത

നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയിൽ ശക്തമായ നടപടിയെന്ന് മോദി; മന്ത്രി ധർമേന്ദ്ര പ്രധാൻ രാജി വച്ചേ മതിയാകൂവെന്ന് കോക്രോച് പാർട്ടി; പ്രതിഷേധം തുടരുന്നു

ന്യൂഡൽഹി: നീറ്റ് ചോദ്യപ്പേപ്പര്‍ ചോർച്ചയിൽ ഉൾപ്പെട്ടവർക്ക് വേഗത്തിലും കർശനവുമായ ശിക്ഷ ഉറപ്പാക്കുന്നതിനായി അതിവേഗ കോടതികൾ സ്ഥാപിക്കാൻ തീരുമാനിച്ചെന്ന് പ്രധാനമന്ത്രി മോദി. വിദ്യാർഥികളുടെ ഭാവി സംരക്ഷിക്കുന്നതാണ് സർക്കാരിന്റെ പ്രഥമ പരിഗണനയെന്നും അദ്ദേഹം വ്യക്തമാക്കി....

ആനുകാലികംകൗതുകങ്ങൾപ്രധാന വാർത്തശാസ്ത്രീയം

കോക്രോച്ച് പാർട്ടിയുടെ സമരം: നിരീക്ഷണത്തിന് മെറ്റാ ഗ്ലാസുമായി ഡൽഹി പോലീസ് 

നീറ്റ് പരീക്ഷാ ക്രമക്കേടിൽ രാജ്യതലസ്ഥാനത്ത് യുവാക്കളുടെ പ്രതിഷേധ സമരം നിരീക്ഷിക്കാൻ ഡൽഹി പോലീസ് മെറ്റ ഗ്ലാസും ഉപയോഗിക്കുന്നതായി വിവരം. മെറ്റ ഗ്ലാസ് ധരിച്ചുള്ള പോലീസ് ഉദ്യോഗസ്ഥന്റെ ദൃശ്യങ്ങൾ  സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സമരക്കാരെ...

ആനുകാലികംപ്രധാന വാർത്ത

ഉന്നത വിദ്യാഭ്യാസ സെക്രട്ടറി വിനീത് ജോഷിയെ മാറ്റി, നടപടി വിദ്യാർത്ഥി പ്രതിഷേധത്തിനിടെ

ന്യൂഡൽഹി: വിദ്യാർത്ഥി പ്രതിഷേധത്തിനിടെ ഉന്നത വിദ്യാഭ്യാസ സെക്രട്ടറി വിനീത് ജോഷിയെ മാറ്റി. പഞ്ചായത്ത് രാജ് സെക്രട്ടറിയായാണ് അദ്ദേഹത്തിന് പുതിയ ചുമതല നൽകിയിരിക്കുന്നത്. വിനീത് ജോഷിക്ക് പകരം നരേഷ് പാൽ ഗാംഗ്‌വറിനെ പുതിയ...

ആനുകാലികംകൗതുകങ്ങൾപ്രധാന വാർത്ത

30 വർഷം മുമ്പ് ചോദ്യപേപ്പർ ചോർച്ചയിൽ സമരം ചെയ്ത വിദ്യാർത്ഥി നേതാവ്,​ ഇന്ന് മന്ത്രിയായ അതേ നേതാവിനെതിരെ വിദ്യാർത്ഥികൾ

ന്യൂഡൽഹി: രാജ്യത്ത് നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ പ്രക്ഷോഭം ശക്തമാകുന്നതിനിടെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ വർഷങ്ങൾക്ക് മുൻപുള്ള ഒരു പ്രതിഷേധം സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയാകുകയാണ്. 30 വ‌ർഷങ്ങൾക്ക് മുൻപ് ഒരു ചോദ്യപേപ്പർ...

ആനുകാലികംകേരള വാർത്തപ്രധാന വാർത്ത

കോക്രോച് ജനതാപാർട്ടിയുടെ രാജ്യതലസ്ഥാനത്തെ പ്രതിഷേധം : കേരളത്തിലും വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം

തിരുവനന്തപുരം: കോക്രോച് ജനതാപാർട്ടിയുടെ രാജ്യതലസ്ഥാനത്തെ പ്രതിഷേധവും തുടർന്ന് വിദ്യാർത്ഥികൾക്ക് നേരെയുണ്ടായ പൊലീസ് നടപടിയിലും പ്രതിഷേധിച്ച് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്‌ത് വിദ്യാർത്ഥിസംഘടനകൾ. വിദ്യാർത്ഥികളെ തല്ലിച്ചതയ്‌ക്കുന്നതിനെതിരെ 23, 24 തീയതികളിൽ വിദ്യാഭ്യാസ ബന്ദിന്...

ആനുകാലികംകേരള വാർത്തപ്രധാന വാർത്ത

വനിതകൾക്ക് സുരക്ഷിത യാത്രയൊരുക്കാൻ രാത്രികാല സർവീസ്; കെഎസ്ആർടിസിയുടെ ‘പിങ്ക് ബസ്’ വ്യാഴാഴ്ച മുതൽ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്ത്രീകൾക്ക് സുരക്ഷിതമായ രാത്രിയാത്ര ഉറപ്പാക്കുന്നതിനായി കെഎസ്ആർടിസി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിക്കുന്ന രാത്രികാല “പിങ്ക് ബസ്’ സർവീസുകൾ വ്യാഴാഴ്ച ആരംഭിക്കും. യുഡിഎഫ് സർക്കാരിന്‍റെ നൂറു ദിന കർമപരിപാടികളുടെ ഭാഗമായി നടപ്പാക്കുന്ന പദ്ധതിയുടെ...

ആനുകാലികംപ്രധാന വാർത്ത

അറസ്റ്റു ചെയ്ത് വിട്ടയച്ചു; നീറ്റ് ചോദ്യപേപ്പർ ചോർച്ച വിഷയം ഇനി പാർലമെന്റിൽ ഉന്നയിക്കുമെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്‌ക്കെതിരെ രാജ്യതലസ്ഥാനത്ത് നടന്ന പ്രതിഷേധത്തിനിടെ അറസ്റ്റിലായ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരെ പൊലീസ് വിട്ടയച്ചു. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്നാണ് സൂചനകൾ. വിഷയത്തിൽ...