അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തആനുകാലികംകേരള വാർത്തകൗതുകങ്ങൾ

യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മരുമകന്‍ മൈക്കല്‍ ബൂലോസ് ആലപ്പുഴയില്‍

ആലപ്പുഴ: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മകളും വ്യവസായിയുമായ ടിഫാനി ട്രംപിന്റെ ഭര്‍ത്താവ് മൈക്കില്‍ ബൂലോസ് സ്വകാര്യ സന്ദര്‍ശനത്തിനായി കേരളത്തിലെത്തി. പ്രമുഖ അന്താരാഷ്ട്ര വ്യവസായി കൂടിയായ അദ്ദേഹം എട്ടംഗ സംഘത്തോടൊപ്പമാണ് ആലപ്പുഴയിലെ കായല്‍ ഭംഗിയും വിനോദസഞ്ചാര കേന്ദ്രങ്ങളും ആസ്വദിക്കാനെത്തിയത്.

രാവിലെ ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങിയ മൈക്കില്‍ ബൂലോസിനെയും സംഘത്തെയും ഇന്ത്യയിലെ അമേരിക്കന്‍ അംബാസഡര്‍ സെര്‍ജിയോ ഗോറും ചെന്നൈയിലെ അമേരിക്കന്‍ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരും അനുഗമിച്ചു. കൊച്ചിയിലെത്തിയ സംഘം മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ആലപ്പുഴയിലേക്ക് തിരിച്ചത്.

സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക അതിഥിയായാണ് മൈക്കില്‍ ബൂലോസും സംഘവും എത്തിച്ചേര്‍ന്നത്. എന്നാല്‍ സുരക്ഷാ കാരണങ്ങളാല്‍ സന്ദര്‍ശന വിവരങ്ങള്‍ നേരത്തെ പുറത്തുവിട്ടിരുന്നില്ല. ആലപ്പുഴ പുന്നമട കായലില്‍ ഹൗസ് ബോട്ട് സവാരി നടത്തിയ സംഘം, പ്രശസ്തമായ നെഹ്‌റു ട്രോഫി വള്ളംകളിക്കായി ഒരുങ്ങുന്ന ചുണ്ടന്‍ വള്ളങ്ങളുടെ പരിശീലന തുഴച്ചിലും ട്രാക്ക് എന്‍ട്രിയും നേരിട്ട് കണ്ടു. ആലപ്പുഴയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങള്‍ കൂടി സന്ദര്‍ശിച്ച ശേഷം അദ്ദേഹം വൈകുന്നേരത്തോടെ മടങ്ങും.

Related Articles

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍...

ആനുകാലികം

ഐ.പി.എസ്.എഫ് 2026: സാംസ്കാരിക സമാപന സമ്മേളനം പ്രൗഢഗംഭീരമായി

എഡിൻബർഗ് (ടെക്സസ്): പ്രവാസി മലയാളി സമൂഹത്തിന്റെ സൗഹൃദവും കായികക്ഷമതയും വിളിച്ചോതി സംഘടിപ്പിച്ച ഇന്റർ പാരിഷ് സ്പോർട്സ്...

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

ആനുകാലികംകൗതുകങ്ങൾ

കൽഹാരിയിൽ കേരളത്തിന്റെ കലാപാരമ്പര്യത്തിന് ചരിത്രനേട്ടം; രണ്ട് ഗിന്നസ്സ് റെക്കോർഡുകൾ ഒരേവേദിയിൽ

ചെണ്ടമേളത്തിലും മോഹിനിയാട്ടത്തിലും ലോക റെക്കോർഡ്; ഫൊക്കാന കൺവൻഷൻ ചരിത്രത്തിൽ ഇടം നേടി. പെൻസിൽവേനിയ: ഒരു വേദിയിൽ,...