ചരമം

അന്നമ്മ ഇട്ടി ഡാളസിൽ അന്തരിച്ചു

കാരോൾട്ടൻ:കേരള അസോസിയേഷൻ ഓഫ് ഡാലസിന്റെ മുൻ സെക്രട്ടറി ചാക്കോ ഇട്ടിയുടെ പത്നി അന്നമ്മ ഇട്ടി ആഗസ്ത് 7 വെള്ളിയാഴ്ച വൈകീട്ട് അന്തരിച്ചു . കേരള അസോസിയേഷന്റെ വിവിധ കമ്മിറ്റികളിലും നേതൃനിരയിലും ഭർത്താവിനൊപ്പം വർഷങ്ങളായി സജീവമായി സേവനമനുഷ്ഠിച്ചിരുന്ന ഇവർ, ഡാലസിലെ സാമൂഹിക രംഗങ്ങളിൽ നിറസാന്നിധ്യമായിരുന്നു. ടെക്സസ് ഇർവിങിലെ സെന്റ് തോമസ് ക്നാനായ യാക്കോബായ പള്ളിയിലെ സജീവ ഭക്തരായ അംഗങ്ങളാണ് ഇവരുടെ കുടുംബം.

പത്തനംതിട്ട കൂറ്റൂർ സ്വദേശികളാണ് പരേതയുടെ  കുടുംബം.

മക്കളും മരുമക്കളും:
ആനി കുര്യൻ (ജോമോൾ) & റവ. ഫാ. ജോസഫ് കുര്യൻ (ബിജു അച്ചൻ) ആരമ്മമ്മൂട്ടിൽ
ജോയ്‌സ് എബ്രഹാം & വിനിൽ പാലുതറ (ക്രൈസ്റ്റ് ദി കിംഗ് കത്തോലിക്കാ പള്ളി അംഗങ്ങൾ)

പൊതുദർശനത്തിന്റെയും സംസ്കാര ചടങ്ങുകളുടെയും വിവരങ്ങൾ പിന്നീട് അറിയിക്കുന്നതാണ്.

Related Articles

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...

കേരള വാർത്തചരമം

സ്ഥലംമാറ്റത്തിന് പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ/കോഴിക്കോട് : ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആർ. ദീപലേഖ (52) പഞ്ചായത്ത് ആരോഗ്യ...

ചരമം

ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ അന്തരിച്ചു

ന്യൂയോര്‍ക്ക് : ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ (81) അന്തരിച്ചു. ഭാര്യ അങ്കമാലി, മേയ്ക്കാട്...

ചരമം

ഇവാഞ്ചലിക്കൽ സഭയിലെ മുതിർന്ന വൈദീകൻ റെവ.എം.വി. എബ്രഹാം അന്തരിച്ചു

ഫിലാഡൽഫിയ: ഫിലാഡൽഫിയയിലെ ആദ്യകാല വൈദികനും, ഇവാഞ്ചെലിക്കൽ സഭയിലെ മുതിർന്ന വൈദീകനുമായ തുരുത്തിക്കാട്, മധുരംപൊയ്ക്കൽ    റെവ....