അമേരിക്കൻ വാർത്ത

ഡാളസ് കെ ഇ സി എഫ് സംയുക്ത സുവിശേഷ കൺവെൻഷനു പ്രാർത്ഥനാനിർഭരമായ തുടക്കം

ഡാളസ്: കേരളാ എക്യുമെനിക്കൽ ക്രിസ്ത്യൻ ഫെലോഷിപ്പ് (KECF) ഡാളസിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന 29-ാമത് സംയുക്ത സുവിശേഷ കൺവെൻഷന് പ്രാർത്ഥനാനിർഭരമായ തുടക്കം. ആഗസ്റ്റ് 7 വെള്ളിയാഴ്ച ഇ ർവിംഗിലുള്ള സെന്റ് ജോർജ്ജ് മലങ്കര ഓർത്തഡോക്സ് ദേവാലയത്തിൽ ആരംഭിച്ച കൺവെൻഷന്റെ ഒന്നാം ദിന സമ്മേളനത്തിൽ നിരവധിയാളുകൾ പങ്കെടുത്തു.

വൈകുന്നേരം 6:30-ന് ആരംഭിച്ച ആദ്യദിന ചടങ്ങുകൾക്ക് KECF ജോൺ തോമസ് നയിച്ച ഗായക സംഘത്തിന്റെ ആരാധനയോടെയും  ഡാളസ് സെന്റ് പോൾസ് മാർത്തോമാ ഇടവക വികാരി റവ റെജിൻ രാജു അച്ചന്റെ പ്രാർത്ഥനയോടും തുടക്കമായി. തുടർന്ന്  ബിനു തോമസ് വിശുദ്ധ വേദപുസ്തകത്തിൽ നിന്ന് ലൂക്കോസ് 15:1-7 വരെയുള്ള ഭാഗങ്ങൾ വായിച്ചു. ജനറൽ സെക്രട്ടറി മിസ്റ്റർ അലക്സ് അലക്സാണ്ടർ KECF-ന്റെ പ്രവർത്തനങ്ങളെക്കുറിച്ച് ആമുഖ പ്രസംഗം നടത്തി.

വെരി . റവ. രാജു എം. ഡാനിയേൽ കോർ-എപ്പിസ്കോപ്പ അധ്യക്ഷപ്രസംഗവും സ്വാഗതവും ആശംസിച്ചു. ‘വെളിവു നിറഞ്ഞോരീശോ’ എന്ന ഗാനത്തിന്റെ അകമ്പടിയോടെ ഭദ്രദീപം കൊളുത്തി കൺവെൻഷൻ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.

ഈ വർഷത്തെ കൺവെൻഷന്റെ പ്രധാന പ്രഭാഷകനായ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ തുമ്പമൺ ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. അബ്രഹാം മാർ സെറാഫിം മെത്രാപ്പോലീത്തയ്ക്ക് ഊഷ്മളമായ സ്വീകരണം നൽകി. ‘നഷ്ടവും വീണ്ടെടുപ്പും’ (Loss & Redemption – വിശുദ്ധ ലൂക്കോസ് 15) എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി തിരുമേനി ദൈവവചനം പങ്കുവെച്ചു.

KECF ഗാനസംഘത്തിന്റെ ഭക്തിനിർഭരമായ ഗാനാലാപനത്തിനും  പ്രാർത്ഥനക്കും ആശീർവാദത്തിനും  ശേഷം ഒന്നാം ദിവസത്തെ സമ്മേളനങ്ങൾ സമാപിച്ചു.

കൺവെൻഷൻ ആഗസ്റ്റ് 8 (ശനി), ആഗസ്റ്റ് 9 (ഞായർ) ദിവസങ്ങളിൽ വൈകുന്നേരം 6:00 മണി മുതൽ 9:00 മണി വരെ തുടരുന്നതാണ്. വരും ദിവസങ്ങളിലെ ദൈവവചന ശുശ്രൂഷകളിലും പ്രാർത്ഥനകളിലും കുടുംബസമേതം പങ്കുചേർന്ന് അനുഗ്രഹം പ്രാപിക്കണമെന്ന് ഭാരവാഹികൾ അഭ്യർത്ഥിച്ചു.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...