അമേരിക്കൻ വാർത്ത

ഐ.പി.എസ്.എഫ് 2026 കായികമേളയ്ക്ക് പ്രൗഢോജ്ജ്വല തുടക്കം; എഡിന്‍ബര്‍ഗില്‍ സൗഹൃദത്തിന്റെയും കൂട്ടായ്മയുടെയും കായിക വസന്തം

എഡിന്‍ബര്‍ഗ് (ടെക്‌സസ്): സീറോ മലബാര്‍ സമൂഹത്തിന്റെ വിശ്വാസവും ഐക്യവും സൗഹൃദവും വിളിച്ചോതി നാലു ദിവസം നീണ്ടുനില്‍ക്കുന്ന ഇന്റര്‍ പാരിഷ് സ്‌പോര്‍ട്‌സ് ഫെസ്റ്റിവലിന് (IPSF 2026) വര്‍ണ്ണാഭമായ തുടക്കം. ഡിവൈന്‍ മെഴ്സി സീറോ മലബാര്‍ ചര്‍ച്ച് എഡിന്‍ബര്‍ഗിന്റെ ആതിഥേയത്വത്തില്‍ സംഘടിപ്പിക്കുന്ന മാമാങ്കത്തില്‍ ടെക്‌സസിലെയും ഒക്ലഹോമയിലെയും വിവിധ ഇടവകകളില്‍ നിന്നായി നൂറുകണക്കിന് കായികതാരങ്ങളും വിശ്വാസികളും അണിനിരന്നു.

ചിക്കാഗോ സീറോ മലബാര്‍ രൂപത പ്രൊക്യൂറേറ്റര്‍ ഫാ. കുര്യന്‍ നെടുവേലിച്ചാലുങ്കല്‍, ഡിവൈന്‍ മേഴ്‌സി ഇടവക വികാരിയും ഫെസ്റ്റ് ചെയര്‍മാനുമായ ഫാ. റോയ് മൂലേച്ചാലില്‍, മറ്റു ഇടവകകളില്‍ നിന്നുള്ള ബഹുമാനപ്പെട്ട വൈദികരുടെ സാന്നിധ്യവും അനുഗ്രഹ പ്രാര്‍ത്ഥനകളും ഉദ്ഘാടനച്ചടങ്ങിന് ആത്മീയ ചൈതന്യം പകര്‍ന്നു. തിരുക്കര്‍മ്മങ്ങള്‍ക്കും പ്രാര്‍ത്ഥനകള്‍ക്കും ശേഷം വിശിഷ്ടാതിഥികളും ഭാരവാഹികളും ചേര്‍ന്ന് മേള ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.

കായികക്ഷമതയ്‌ക്കൊപ്പം തലമുറകളെ കോര്‍ത്തിണക്കുന്ന സൗഹൃദം:
കേവലം മെഡലുകള്‍ നേടാനുള്ള മത്സരവേദി എന്നതിലുപരി, തലമുറകള്‍ തമ്മിലുള്ള ബന്ധം ദൃഢമാക്കാനും യുവാക്കളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കാനുമുള്ള വേദിയാണ് IPSF എന്ന് സ്വാഗതപ്രസംഗത്തില്‍ ഭാരവാഹികള്‍ ഓര്‍മ്മിപ്പിച്ചു. വിട്ടുവീഴ്ചയില്ലാത്ത കായികമര്യാദയും പരസ്പര ബഹുമാനവും കാത്തുസൂക്ഷിച്ചുകൊണ്ട് മത്സരങ്ങളില്‍ പങ്കെടുക്കാന്‍ താരങ്ങളോട് ആഹ്വാനം ചെയ്തു.

ഫെസ്റ്റ് ചെയര്‍മാന്‍ ഫാ. റോയ് മൂലേച്ചാലില്‍, ജനറല്‍ കണ്‍വീനര്‍ ബിജു ജോസഫ്, ഗെയിം കോര്‍ഡിനേറ്റര്‍ ബെന്‍ കളരിക്കല്‍ എന്നിവരുടെ നേതൃത്വത്തില്‍ നിരവധി കമ്മിറ്റികളാണ് ഫെസ്റ്റിന്റെ മേല്‍നോട്ടം വഹിക്കുന്നത്.

മേളയുടെ വിജയകരമായ നടത്തിപ്പിനായി ഗ്രാന്റ് സ്‌പോണ്‍സറായ ശ്രീ. ജിബി പാറയ്ക്കലിനെയും, മുഖ്യ പിന്തുണ നല്‍കുന്ന ‘ലെഗസി ബിസിനസ് ബ്രോക്കേഴ്സ്’, ശ്രീ. ജോര്‍ജ് ചിറയില്‍ എന്നിവരെയും വേദിയില്‍ പ്രത്യേകം അഭിനന്ദിച്ചു.

ഗാര്‍ലന്‍ഡ്, ഹൂസ്റ്റണ്‍, കൊപ്പേല്‍ , പേര്‍ലാന്‍ഡ്, ഓസ്റ്റിന്‍, ഫ്രിസ്‌കോ, സാന്‍ അന്റോണിയോ, ഒക്ലഹോമ, എഡിന്‍ബര്‍ഗ് തുടങ്ങിയ പ്രമുഖ ഇടവകകളില്‍ നിന്നുള്ള കായികതാരങ്ങളും കോച്ചുകളും രക്ഷിതാക്കളും ഉള്‍പ്പെടെ വന്‍ ജനസഞ്ചയമാണ് ഉദ്ഘാടന ദിനത്തില്‍ എഡിന്‍ബര്‍ഗിലേക്ക് ഒഴുകിയെത്തിയത്.

  • Report മാര്‍ട്ടിന്‍ വിലങ്ങോലില്‍

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...