അമേരിക്കൻ വാർത്ത

ലാനാ റീജണല്‍ കണ്‍വെന്‍ഷന്‍ 2026 സെപ്റ്റംബര്‍ 25-27 തീയതികളില്‍

ന്യൂയോര്‍ക്ക് : ലിറ്റററി അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക (ലാന) യുടെ ഈ വര്‍ഷത്തെ റീജണല്‍ കണ്‍വെന്‍ഷന്‍ സെപ്റ്റംബര്‍ 25, 26, 27 (വെള്ളി, ശനി, ഞായര്‍) തീയതികളില്‍ നടത്തുന്നു. വെര്‍ജീനിയയിലെ ലീസ്ബര്‍ഗ് കാരഡോക് ഹാള്‍ ഹോട്ടലിലെ സില്‍ക്ക് ഹോസ്പിറ്റാലിറ്റി കോണ്‍ഫറനസ് ഹാളിലെ വെച്ചാണ് സമ്മേളനം നടക്കുന്നത്. 

അമേരിക്കയിലും ക്യാനഡയിലുമുള്ള മലയാള സാഹിത്യ സ്‌നേഹികളും എഴുത്തുകാരും ആകാംഷയോടെ കാത്തിരുന്നു പങ്കെടുക്കുന്ന ഈ കൂട്ടായ്മയില്‍, കേരളത്തിലെ പ്രശസ്ത എഴുത്തുകാരായ പോള്‍ സക്കറിയയും, വി. ജെ. ജെയിംസും പെങ്കെടുക്കുന്നു. 

ഈയിടെ അന്തരിച്ച, ലാനയുടെ ആദ്യകാല ഭാരവാഹികളിലൊരാളും പ്രശസ്ത സാഹിത്യകാരനുമായ ശ്രീ. ജോര്‍ജ് മണ്ണിക്കരോട്ടിനോടുള്ള ആദരസൂചകമായി ‘ജോര്‍ജ് മണ്ണിക്കരോട്ട് നഗര്‍’ എന്ന്  സമ്മേളനവേദിക്ക് പേരിട്ടിരിക്കുന്നു. 
സെപ്തംബര്‍ 25 നു  വൈകുന്നേരം 3 മണിക്ക് തുടങ്ങുന്ന ഈ സാഹിത്യ സൗഹൃദ സമ്മേളനം നിരവധി അക്ഷരസ്‌നേഹികളുടെ സാന്നിദ്ധ്യത്താല്‍  സമ്പന്നമായിരിക്കും. എഴുത്തിലെ പുതുവഴികള്‍ വെളിപ്പെടുത്തിയും, പഴമയുടെ മാറ്റുരച്ചും നടക്കുന്ന സാഹിത്യ ചര്‍ച്ചകളും സംവാദങ്ങളും ഓരോ എഴുത്തുകാര്‍ക്കും പുതിയകാഴ്ച്ചപ്പാടുകള്‍ നല്‍കുന്നവയാണ്. അതോടൊപ്പം സ്വയംവിമര്‍ശനത്തിന്റെയും പാകപ്പെടുത്തലിന്റെയും ഒരവസരം കൂടിയാണിത്. 

ആശയങ്ങളുടെ, ചിന്തകളുടെ, ആവിഷ്‌ക്കാരങ്ങളുടെ ഒക്കെയും ഒരു സ്പര്‍ശം നമുക്കീ വേദിയില്‍ അനുഭവപ്പെടും. സമകാലീക മലയാള എഴുത്തുകാരില്‍ മുന്‍നിരയിലുള്ള, പ്രഗത്ഭരായ സക്കറിയയെയും, വി. ജെ. ജെയിംസിനെയും പോലുള്ള എഴുത്തുകാര്‍ക്ക് പങ്കുവയ്ക്കാനാകുന്ന അനുഭവങ്ങള്‍, അവരുടെ ചിന്താധാരയും എഴുത്തുവഴികളും  ഇവിടുള്ള എഴുത്തുകാര്‍ക്ക് ഒരു മുതല്‍ക്കൂട്ടായിരിക്കും.   

എഴുത്തിന്റെ ബൗദ്ധിക വഴികളില്‍ കൈപിടിക്കാന്‍, പ്രോത്സാഹിപ്പിക്കാന്‍, തിരുത്താന്‍, സര്‍വ്വോപരി അപരനെ മനസ്സിലാക്കി സ്‌നേഹിതനായി കരുതാന്‍  കഴിയുന്നൊരിടം. അക്ഷരങ്ങളെ സ്‌നേഹിക്കുന്ന, എഴുത്തിനെ ആരാധിക്കുന്ന ഓരോ എഴുത്തുകാരെയും, സാഹിത്യ സ്‌നേഹികളെയും  ഈനല്ല നിമിഷങ്ങളിലേക്ക് ലാനാ പ്രസിഡന്റ് സാമുവല്‍ യോഹന്നാനും, സെക്രട്ടറി നിര്‍മ്മല ജോസഫും മറ്റു ലാനാ ഭാരവാഹികളും ഹൃദയപൂര്‍വ്വം ക്ഷണിക്കുന്നു.

അതിനായുള്ള രജിസ്‌ട്രേഷനും ഹോട്ടല്‍ ബുക്കിംഗും ആരംഭിച്ചു. വേണുഗോപാലന്‍ കൊക്കോടന്‍ (കണ്‍വെന്‍ഷന്‍ കമ്മറ്റി ചെയര്‍മാന്‍ +1 805 339 7104), ഷിനോ കുര്യന്‍ (കണ്‍വെന്‍ഷന്‍ കമ്മറ്റി കണ്‍വീനര്‍ +1 540 692 2300) എന്നിവരുടെ നേതൃത്വത്തിലുള്ള വിപുലമായ ലാനാ റീജണല്‍ കണ്‍വെന്‍ഷന്‍ കമ്മറ്റി ഇതിന്റെ വിജയിത്തിനായുള്ള എല്ലാ ഒരുക്കങ്ങളും തുടരുന്നു.

കൂടുതല്‍ വിവരങ്ങള്‍ ലാന പ്രസിഡന്റ് ശാമുവേല്‍ യോഹന്നാനില്‍ നിന്നും (+1 214 435 0124) ലഭിക്കും.

  • Report
    ലാനാ എക്സിക്യൂട്ടീവ് കമ്മറ്റിക്കുവേണ്ടി
    നിര്‍മല ജോസഫ്  (സെക്രട്ടറി +1 347 204 0062 )

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...