കൗതുകങ്ങൾസിനിമ

വിസ്മയാ മോഹന്‍ലാലിന്റെ അരങ്ങേറ്റ ചിത്രം ‘തുടക്കം’: ആശംസകളുമായി മമ്മൂട്ടിയും ദുല്‍ഖറും

മലയാളത്തിന്റെ സൂപ്പർതാരം മോഹൻലാലിന്റെ മകൾ വിസ്മയാ മോഹൻലാൽ ആദ്യമായി അഭിനയിക്കുന്ന ‘തുടക്കം’ എന്ന ചിത്രത്തിന് ആശംസകൾ നേർന്ന് മെഗാതാരം മമ്മൂട്ടിയും ദുൽഖർ സൽമാനും. ചിത്രം വെള്ളിയാഴ്ച തിയേറ്ററുകളിലെത്താനിരിക്കെയാണ് ഇരുവരും സോഷ്യൽ മീഡിയയിലൂടെ ആശംസ നേർന്നത്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന ചിത്രം ജൂഡ് ആന്റണി ജോസഫാണ് സംവിധാനം ചെയ്യുന്നത്.

‘തുടക്കം എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് പ്രവേശിക്കുന്ന പ്രിയപ്പെട്ട വിസ്മയാ മോഹൻലാലിന് എന്റെ ഹൃദയം നിറഞ്ഞ ആശംസകളും അനുഗ്രഹങ്ങളും’ ഇതാണ് മമ്മൂട്ടി കുറിച്ചത്. മമ്മൂട്ടിയുടെ പോസ്റ്റ് പങ്കുവെച്ചുകൊണ്ട് വിസ്മയ അദ്ദേഹത്തിന് നന്ദി പറഞ്ഞു.

‘വിസ്മയാ മോഹൻലാലിന്റെ സിനിമയുടെ അത്ഭുതലോകത്തേക്കുള്ള ‘തുടക്ക’ത്തിന് എല്ലാവിധ ആശംസകളും നേരുന്നു’ എന്നാണ് ദുൽഖർ കുറിച്ചത്.

ഹൃദ്യമായ കുടുംബമുഹൂർത്തങ്ങളും ത്രില്ലർ രംഗങ്ങളുമൊക്കെ ഇഴുകിച്ചേർന്ന ‘തുടക്കം’ സിനിമയുടെ ട്രെയ്‌ലർ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. തിങ്കളാഴ്ച കൊച്ചി ക്രൗൺ പ്ലാസ ഹോട്ടലിൽ ചിത്രത്തിലെ അഭിനേതാക്കളും അണിയറപ്രവർത്തകരും ചലച്ചിത്ര പ്രവർത്തകരും പങ്കെടുത്ത ചടങ്ങിലാണ് ട്രെയ്‌ലർ പ്രകാശനം നടത്തിയത്. വിസ്മയ മോഹൻലാലിന്റെ അഭിനയരംഗത്തേക്കുള്ള ആദ്യ ചുവടുവയ്പ്പിലൂടെ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് തുടക്കം.

ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ആശിഷ് ജോ ആന്റണിയാണ്. മോഹൻലാലും നിർണായകമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

ഡോ. എമിൽ വിൻസന്റും ഡോ. അനീഷ ആന്റണിയുമാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ. ദിനേശ് പ്രഭാകർ, ജാഫർ ഇടുക്കി, കോട്ടയം രമേഷ്, ജിബിൻ ഗോപിനാഥ്, ശിവദാസ് കണ്ണൂർ, ജയ്‌സ് ജോസ്, ജയാ കുറുപ്പ്, അശ്വിനി വിജയൻ, എന്നിവരും പ്രധാന താരങ്ങളാണ്.

Related Articles

ആനുകാലികംകൗതുകങ്ങൾ

കൽഹാരിയിൽ കേരളത്തിന്റെ കലാപാരമ്പര്യത്തിന് ചരിത്രനേട്ടം; രണ്ട് ഗിന്നസ്സ് റെക്കോർഡുകൾ ഒരേവേദിയിൽ

ചെണ്ടമേളത്തിലും മോഹിനിയാട്ടത്തിലും ലോക റെക്കോർഡ്; ഫൊക്കാന കൺവൻഷൻ ചരിത്രത്തിൽ ഇടം നേടി. പെൻസിൽവേനിയ: ഒരു വേദിയിൽ,...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...

അന്താരാഷ്ട്ര വാർത്തകൗതുകങ്ങൾ

2026ലെ ബാബ വാംഗയുടെ രണ്ട് പ്രവചനങ്ങൾ നടന്നു; വരാനിരിക്കുന്നത് ഭയാനകമായ മൂന്നെണ്ണം, തെളിവ് നിരത്തി അനുയായികൾ

2026 പകുതിയായപ്പോൾ അന്തരിച്ച ബൾഗേറിയൻ ജ്യോതിഷി ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും ചർച്ചയാകുന്നു. വാംഗയുടെ ഇക്കൊല്ലത്തെ...